Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഡല്‍ഹിക്കു ദയനീയ തോല്‍വി, മിന്നും ജയത്തോടെ മുംബൈ

1
45910

ദില്ലി: ഐപിഎല്ലിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ മുന്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനു തകര്‍പ്പന്‍ ജയം. തികച്ചും ഏകപക്ഷീയമായ കളിയില്‍ 40 റണ്‍സിനാണ് മുംബൈ ഡല്‍ഹിയുടെ കഥ കഴിച്ചത്. ഈ ജയത്തോടെ ഡല്‍ഹിയെ പിന്തള്ളി മുംബൈ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

mumbai

ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചു വിക്കറ്റിന് 168 റണ്‍സാണ് നേടിയത്. മറുപടിയില്‍ പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് ഡല്‍ഹി കീഴടങ്ങിയത്. ഒമ്പതു വിക്കറ്റിന് 128 റണ്‍സെടുത്ത് ഡല്‍ഹി മല്‍സരം അടിറവ് വയ്ക്കുകയായിരുന്നു. 35 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനൊഴികെ ഡല്‍ഹി നിരയില്‍ മറ്റൊരാള്‍ പോലും പൊരുതാന്‍ തയ്യാറായില്ല. അക്ഷര്‍ പട്ടേല്‍ (26), പൃഥ്വി ഷാ (20), ക്രിസ് മോറിസ് (11) എന്നിവരപാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ആദ്യ വിക്കറ്റില്‍ ധവാന്‍- പൃഥ്വി ജോടി 49 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഡല്‍ഹി ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞത്. മൂന്നു വിക്കറ്റെടുത്ത രാഹുല്‍ ചഹറും രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുമാണ് ഡല്‍ഹിയുടെ അന്തകരായത്.

മുംബൈ അഞ്ചു വിക്കറ്റിന് 168 റണ്‍സാണ് നേടിയത്. മുംബൈ നിരയില്‍ ഒരാള്‍ പോലും 40 റണ്‍സ് തികച്ചില്ല. പുറത്താവാതെ 37 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയാണ് ടോപ്‌സ്‌കോറര്‍. ക്വിന്റണ്‍ ഡികോക്ക് (35), സഹോദരന്‍ ഹര്‍ദിക് പാണ്ഡ്യ (32), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (30), സൂര്യകുമാര്‍ യാദവ് (26) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.

27 പന്തില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് ഡികോക്ക് 35 റണ്‍സ് നേടിയത്. രോഹിത് 22 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും നേടി. വെറും 15 പന്തില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറികളുമുള്‍പ്പെടെ 32 റണ്‍സ് അടിച്ചെടുത്ത ഹര്‍ദിക്കും 25 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ പുറത്താവാതെ 37 റണ്‍സ് നേടിയ ക്രുനാലുമാണ് മുംബൈുടെ സ്‌കോര്‍ 170ന് അടുത്തെത്തിച്ചത്. ഡല്‍ഹിക്കു വേണ്ടി കാഗിസോ റബാദ രണ്ടു വിക്കറ്റ് വീഴ്ത്തി.

ടോസിനു ശേഷം മുംബൈ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹി കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തുകയായിരുന്നു. അതേസമയം, മുംബൈ ടീമില്‍ ചില മാറ്റങ്ങളുണ്ടായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഇഷാന്‍ കിഷന്‍ പുറത്തായപ്പോള്‍ ജാസണ്‍ ബെറന്‍ഡോര്‍ഫും കളിച്ചില്ല. പകരം ബെന്‍ കട്ടിങും ജയന്ത് യാദവും മുംബൈയുടെ പ്ലെയിങ് ഇലവനിലെത്തി.

Story first published: Thursday, April 18, 2019, 23:35 [IST]
Other articles published on Apr 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+