IPL 2020: മുംബൈയില്ലാതെ പ്ലേഓഫ് നടക്കില്ല, ഉറപ്പായുമെത്തും- ടോപ്പ് ഫോറിനെക്കുറിച്ച് പ്രമുഖര്‍

ഐപിഎല്ലിന്റെ 13ാം സീസണിനെക്കുറിച്ച് പ്രമുഖര്‍ പ്രവചിച്ചപ്പോള്‍ അക്കൂട്ടത്തിലെല്ലാം ഉള്‍പ്പെട്ടിട്ടുള്ള ടീം നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. നാലു വട്ടം ജേതാക്കളായിട്ടുള്ള രോഹിത് ശര്‍മയുടെ മുംബൈ തീര്‍ച്ചയായും ടോപ്പ് ഫോറിലുണ്ടാവുമെന്നാണ് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. മറ്റു മൂന്നു ടീമുകളുടെ കാര്യത്തില്‍ മാത്രമേ എല്ലാവര്‍ക്കും അഭിപ്രായ വ്യത്യാസമുള്ളൂ.

ഗൗതം ഗംഭീര്‍, ഇയാന്‍ ബിഷപ്പ്, ആകാഷ് ചോപ്ര, സഞ്ജയ് മഞ്ജരേക്കര്‍, ദീപ് ദാസ്ഗുപ്ത, ടോം മൂഡി, അജിത് അഗാര്‍ക്കര്‍ എന്നിവരാണ് പ്ലേഓഫിലെ ടീമുകളെക്കുറിച്ച് പ്രവിച്ചിരിക്കുന്നത്.

ചെന്നൈ എത്തില്ലെന്ന് രണ്ടു പേര്‍

ചെന്നൈ എത്തില്ലെന്ന് രണ്ടു പേര്‍

ഇതുവരെയുള്ള എല്ലാ സീസണിലും പ്ലേഓഫിലെത്തിയിട്ടുള്ള ഏക ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ പ്ലേഓഫിലെത്തില്ലെന്നു രണ്ടു പേര്‍ ചൂണ്ടിക്കാട്ടി. ഗൗതം ഗംഭീര്‍, ടോം മൂഡി എന്നിവര്‍ മാത്രമാണ് സിഎസ്‌കെ പ്ലേഓഫിലുണ്ടാവില്ലെന്ന് അഭിപ്രായപ്പെട്ടത്.

എന്നാല്‍ സഞ്ജയ് മഞ്ജരേക്കര്‍, ഇയാന്‍ ബിഷപ്പ്, ദീപ്ദാസ് ഗുപ്ത, അജിത് അഗാര്‍ക്കര്‍, ആകാഷ് ചോപ്ര എന്നിവരുടെ സാധ്യതാ ലിസ്റ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുണ്ട്.

ആര്‍സിബി, കെകെആര്‍, ഡല്‍ഹി

ആര്‍സിബി, കെകെആര്‍, ഡല്‍ഹി

വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേഓഫിലെത്തുമെന്ന് പ്രവചിച്ചത് മൂന്നു പേരായിരുന്നു. ഇയാന്‍ ബിഷപ്പ്, ദീപ്ദാസ് ഗുപ്ത, ആകാഷ് ചോപ്ര എന്നിവരാണ് ആര്‍സിബി പ്ലേഓഫില്‍ കളിക്കാന്‍ സാധ്യതയുണ്ടെന്നു അഭിപ്രായപ്പെട്ടത്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേഓഫിലെത്തുമെന്ന് ദീപ്ദാസ് ഗുപ്തയും അജിത് അഗാര്‍ക്കറും അഭിപ്രായപ്പെട്ടപ്പോള്‍ തന്റെ മുന്‍ ടീം പ്ലേഓഫില്‍ ഉണ്ടാവില്ലെന്നായിരുന്നു ഗംഭീര്‍ പറഞ്ഞത്.

മഞ്ജരേക്കര്‍, ബിഷപ്പ്, മൂഡി,. ഗംഭീര്‍, ചോപ്ര എന്നിവരെല്ലാം ഡല്‍ഹി ഒരേ സ്വരത്തില്‍ പ്ലേഓഫിലുണ്ടാവുമെന്ന് അഭിപ്രായപ്പെട്ടു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫ് കളിക്കുമെന്ന് മൂഡി, ഗംഭീര്‍, മഞ്ജരേക്കര്‍ എന്നിവരും കിങ്‌സ് ഇലവന്‍ പഞ്ചാബ് പ്ലേഓഫിലേത്തു യോഗ്യത നേടുമെന്ന് മൂഡി, ഗംഭീര്‍ എന്നിവരും ചൂണ്ടിക്കാട്ടി. രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫിലെത്തുമെന്ന് അഭിപ്രായപ്പെട്ടത് ഗംഭീറും അഗാര്‍ക്കറും മാത്രമാണ്.

പ്ലേഓഫിനെക്കുറിച്ച് പ്രമുഖരുടെ പ്രവചനം

പ്ലേഓഫിനെക്കുറിച്ച് പ്രമുഖരുടെ പ്രവചനം

സഞ്ജയ് മഞ്ജരേക്കര്‍- മുംബൈ ഇന്ത്യന്‍സ്, ചെന്നെ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.

ഇയാന്‍ ബിഷപ്പ്- മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.

ദീപ്ദാസ് ഗുപ്ത- മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്.

ഗൗതം ഗംഭീര്‍- മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസഴേസ് ഹൈദരാബാദ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്/ രാജസ്ഥാന്‍ റോയല്‍സ്.

ടോം മൂഡി- ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.

അജിത് അഗാര്‍ക്കര്‍- മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്

ആകാഷ് ചോപ്ര- ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, September 18, 2020, 13:40 [IST]
Other articles published on Sep 18, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X