Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പിന്തുടര്‍ന്ന് ജയിക്കുമ്പോള്‍ പ്രത്യേക അനുഭവമാണ്- രോഹിത് ശര്‍മ

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് കരുത്തുറ്റ പ്രകടനവുമായി കുതിക്കുകയാണ്. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്തതോടെ എട്ട് മത്സരത്തില്‍ നിന്ന് ആറ് ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സുള്ളത്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ഫോമിലുള്ള മുംബൈ ഇത്തവണ പ്ലേ ഓഫില്‍ കടക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാന്‍ സാധിക്കും. കെകെആറിനെതിരേ സീസണില്‍ രണ്ടാം തവണയും വിജയിച്ച മുംബൈ എതിരാളികള്‍ക്ക് വലിയ മുന്നറിയിപ്പാണ് നല്‍കുന്നത്. കെകെആറിന് മുകളില്‍ സര്‍വാധിപത്യ ജയമായിരുന്നു മുംബൈയുടേത്. ഇപ്പോഴിതാ കെകെആറിനെതിരായ ജയത്തെക്കുറിച്ച് മുംബൈ നായകന്‍ രോഹിത് ശര്‍മ പ്രതികരിച്ചിരിക്കുകയാണ്. സവിശേഷമായ ജയമെന്നാണ് രോഹിത് പറഞ്ഞത്.

'പിന്തുടര്‍ന്ന് ജയിക്കുകയെന്നത് സവിശേഷമായ കാര്യമാണ്. ഇത് ആത്മധൈര്യം വളരെയധികം ഉയര്‍ത്തും. സീസണിലെ ആദ്യ പകുതി മത്സരങ്ങളില്‍ കൂടുതലും ആദ്യം ബാറ്റ് ചെയ്യുകയാണുണ്ടായത്. ബാറ്റിങ്ങിലും ബൗളിങ്ങിലും പ്രതീക്ഷിക്കുന്ന പ്രകടനം തന്നെ ഗ്രൗണ്ടില്‍ കാണാന്‍ സാധിക്കുന്നുണ്ട്. തുടക്കത്തില്‍ നിന്ന് ടീം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ടീമെന്ന നിലയില്‍ മികച്ച രീതിയിലാണ് ഞങ്ങള്‍ പോകുന്നത്'-രോഹിത് ശര്‍മ പറഞ്ഞു.

rohitshrama

നായകനെന്ന നിലയില്‍ മുംബൈക്കൊപ്പം മികച്ച റെക്കോഡാണ് രോഹിതിനുള്ളത്. നാല് കിരീടം ടീമിന് സമ്മാനിച്ച രോഹിത് ഇത്തവണയും മികച്ച നായക മികവാണ് കാട്ടുന്നത്. അവസരത്തിനൊത്ത് ബൗളിങ് ചേഞ്ചുകൊണ്ട് മത്സരം കൈപ്പിടിയിലാക്കാന്‍ രോഹിതിന് സാധിക്കുന്നുണ്ട്. ഓപ്പണിങ്ങില്‍ ക്വിന്റന്‍ ഡീകോക്കിനൊപ്പമുള്ള ബാറ്റിങ്ങിനെക്കുറിച്ചും രോഹിത് പ്രതികരിച്ചു. ഡീകോക്കിനൊപ്പമുള്ള ബാറ്റിങ്ങിനെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. അവന് കളിക്കാന്‍ താല്‍പര്യമുള്ള രീതിയില്‍ കളിക്കാന്‍ അനുമതി നല്‍കുകയാണ് ചെയ്യുന്നത്. അനാവശ്യ സമ്മര്‍ദ്ദം നല്‍കാറില്ല.

അഞ്ച് ആറ് മാസത്തോളം അധികം കളിക്കാന്‍ സാധിക്കാത്തതിനാല്‍ താരങ്ങളെല്ലാം കളിക്കാന്‍ അതിയായി ആഗ്രഹിക്കുന്നു. പ്രധാനമായും ഹര്‍ദിക് പാണ്ഡ്യയും ഇഷാന്‍ കിഷനും-രോഹിത് പറഞ്ഞു. കെകെആറിനെതിരേ ഡീകോക്ക് കത്തിക്കയറിയപ്പോള്‍ മികച്ച പിന്തുണ കൊടുത്ത് സ്‌ട്രൈക്ക് കൈമാറുകയാണ് രോഹിത് ചെയ്തത്. ഒന്നാം വിക്കറ്റില്‍ 94 റണ്‍സ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കി. 36 പന്തില്‍ 35 റണ്‍സെടുത്ത് രോഹിത് മടങ്ങിയെങ്കിലും 44 പന്തില്‍ പുറത്താവാതെ 78 റണ്‍സുമായി ഡീകോക്ക് മുംബൈയെ വിജയതീരത്ത് എത്തിച്ചു. മുംബൈയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. സീസണില്‍ സിഎസ്‌കെ,ആര്‍സിബി എന്നിവരോട് മാത്രമാണ് മുംബൈ തോറ്റത്.

Story first published: Saturday, October 17, 2020, 12:41 [IST]
Other articles published on Oct 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+