Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വരുന്നത് ഹിറ്റ്മാന്റെ ഐപിഎല്‍!! റെക്കോര്‍ഡുകള്‍ തകരും... ഇവയ്ക്ക് അധികം ആയുസ്സില്ല

റെക്കോര്‍ഡുകള്‍ തകർക്കാൻ രോഹിത്ത് | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണില്‍ മാര്‍ച്ചില്‍ നടക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഏകദിന ലോകകപ്പിന് തൊട്ടുമുമ്പുള്ള ഐപിഎല്‍ കൂടിയായതിനാല്‍ ഇത്തവണത്തെ ടൂര്‍ണമെന്റിന്റെ പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്.

റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ശീലമാക്കി മാറ്റിയ മുംബൈ ഇന്ത്യന്‍സ് നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ രോഹിത് ശര്‍മ ഈ സീസണിലും ചില റെക്കോര്‍ഡുകളിലൊണ് കണ്ണു വച്ചിരിക്കുന്നത്. വരാനിരിക്കുന്ന സീസണില്‍ രോഹിത് തകര്‍ക്കാന്‍ സാധ്യതയുള്ള ചില റെക്കോര്‍ഡുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

200 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

200 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ഐപിഎല്ലില്‍ 200 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ഈ സീസണില്‍ രോഹിത്തിനെ കാത്തിരിക്കുന്നത്. 292 സിക്‌സറുകളുമായി വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് ഐപിഎല്‍ സിക്‌സര്‍ വേട്ടയില്‍ തലപ്പത്ത്.
184 സിക്‌സറുകള്‍ രോഹിത്തിന്റെ അക്കൗണ്ടിലുണ്ട്. 16 സിക്‌സറുകള്‍ കൂടി നേടാനായാല്‍ 200 സിക്‌സര്‍ ക്ലബ്ബില്‍ ഹിറ്റ്മാനും അംഗമാവും. ഈ റെക്കോര്‍ഡിന് രോഹിത്തിന് വെല്ലുവിളിയുമായി മറ്റ് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കൂടിയുണ്ട്. എംഎസ് ധോണി (186 സിക്‌സര്‍), സുരേഷ് റെയ്‌ന (185) എന്നിവരാണ് മറ്റ് ഇന്ത്യക്കാര്‍.

കൂടുതല്‍ ഫിഫ്റ്റികള്‍

കൂടുതല്‍ ഫിഫ്റ്റികള്‍

ഐപിഎല്ലില്‍ ഏറ്റവുമധികം ഫിഫ്റ്റികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും രോഹിത് അടുത്ത സീസണില്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. നിലവില്‍ 36 ഫിഫ്റ്റികള്‍ വീതം നേടി ഡേവിഡ് വാര്‍ണറും ഗൗതം ഗംഭീറും റെക്കോര്‍ഡ് പങ്കിടുകയാണ്. 35 ഫിഫ്റ്റികളുമായി റെയ്‌നയും 34 ഫിഫ്റ്റികളുമായി രോഹിത്തുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഗംഭീര്‍ വിരമിച്ചതിനാലും പരിക്കു കാരണം വാര്‍ണര്‍ അടുത്ത സീസണില്‍ കളിക്കുമോയെന്ന കാര്യം സംശയത്തില്‍ ആയതിനാലും റെക്കോര്‍ഡ് തിരുത്താന്‍ മികച്ച അവസരമാണ് രോഹിത്തിന് ലഭിച്ചിരിക്കുന്നത്.

കൂടുതല്‍ ട്രോഫികളുള്ള ക്യാപ്റ്റന്‍

കൂടുതല്‍ ട്രോഫികളുള്ള ക്യാപ്റ്റന്‍

എംഎസ് ധോണിക്കൊപ്പം ഐപിഎല്ലിലെ ഏറ്റവുമധികം ട്രോഫികളേറ്റുവാങ്ങിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് പങ്കിടുകയാണ് രോഹിത്. മൂന്നു തവണയാണ് അദ്ദേഹം മുംബൈക്കു കിരീടം സമ്മാനിച്ചത്. 2013ലാണ് രോഹിത് മുംബൈയുടെ ക്യാപ്റ്റനായി നിയമിക്കപ്പെടുന്നത്. അന്ന് മുംബൈയുടെ അത്ര മികച്ച ടീമായിരുന്നനില്ല. എന്നാല്‍ എല്ലാവരുടെയും പ്രവചനങ്ങള്‍ തെറ്റിച്ചുകൊണ്ട് ആദ്യ സീസണില്‍ തന്നെ മുംബൈയെ രോഹിത് ചാംപ്യന്‍മാരാക്കി. പിന്നീട് 2015, 17 വര്‍ഷങ്ങളില്‍ രണ്ടു ട്രോഫികള്‍ കൂടി അദ്ദേഹം ടീമിനു സമ്മാനിച്ചു.
ഇത്തവണ നാലാം തവണയും മുംബൈയെ ചാംപ്യന്‍മാരാക്കി ഐപിഎല്‍ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങുകയാണ് ഹിറ്റ്മാന്‍.

Story first published: Monday, February 18, 2019, 12:59 [IST]
Other articles published on Feb 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+