വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ആര്‍സിബി എന്തു കൊണ്ട് ചാംപ്യന്‍മാരാവുന്നില്ല? ചൂണ്ടിക്കാണിച്ച് രോഹിത്, ഇത്തവണ കിടു ടീം

ഒരിക്കല്‍പ്പോലും ചാംപ്യന്‍മാരായിട്ടില്ലാത്ത ടീമാണ് ആര്‍സിബി

മുംബൈ: ഐപിഎല്ലില്‍ ചാംപ്യന്‍മാരാവാനുള്ള എല്ലാ വിഭവവുമുണ്ടായിട്ടും ഒരിക്കല്‍പ്പോലും അതിനു ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ടീമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എല്ലാ സീസണിനെയും വന്‍ പ്രതീക്ഷകളോടെയാണ് വിരാട് കോലി നയിക്കുന്ന ആര്‍സിബി സമീപിക്കാറുള്ളത്. എന്നാല്‍ ഒരു തവണ പോലും ആരാധകരുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ അവര്‍ക്കായിട്ടില്ല. പല സീസണുകളിലും ഒറ്റയ്ക്ക് മസരം ജയിപ്പിക്കാന്‍ ശേഷിയുള്ള ഒന്നിലേറെ മാച്ച വിന്നര്‍മാര്‍ ആര്‍സിബിക്കൊപ്പമുണ്ടാവാറുണ്ട്. പക്ഷെ കിരീടം മാത്രം ഇപ്പോഴും അവരില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്.

ധോണിക്ക് മറ്റൊരു മുഖം കൂടിയുണ്ട്.... അന്ന് കോപം കണ്ട് താന്‍ ഭയന്നു! വെളിപ്പെടുത്തി മുന്‍ പേസര്‍ധോണിക്ക് മറ്റൊരു മുഖം കൂടിയുണ്ട്.... അന്ന് കോപം കണ്ട് താന്‍ ഭയന്നു! വെളിപ്പെടുത്തി മുന്‍ പേസര്‍

ധോണിക്ക് അക്കാര്യത്തില്‍ പരിശീലനം വേണ്ട... മറ്റുള്ളവര്‍ ചെയ്യേണ്ടത് ഒന്നു മാത്രം, 'ധോണിയാവൂ'ധോണിക്ക് അക്കാര്യത്തില്‍ പരിശീലനം വേണ്ട... മറ്റുള്ളവര്‍ ചെയ്യേണ്ടത് ഒന്നു മാത്രം, 'ധോണിയാവൂ'

എന്തുകൊണ്ടാണ് ആര്‍സിബിക്കു ഇതുവരെ കിരീടം നേടാന്‍ സാധിക്കാതിരുന്നുവെന്നതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ഏറ്റവുമധികം ഐപിഎല്‍ കിരീടങ്ങളേറ്റു വാങ്ങിയ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്. നാലു തവണയാണ് ഹിറ്റ്മാന്‍ ട്രോഫിയേറ്റു വാങ്ങിയത്. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുമായുള്ള ലൈവില്‍ സംസാരിക്കവെയാണ് ആര്‍സിബിയെക്കുറിച്ച് രോഹിത് അഭിപ്രായം തുറന്നു പറഞ്ഞത്.

മികച്ച ടീമെന്ന് രോഹിത്

നിര്‍ഭാഗ്യകരമെന്നാണ് ഐപിഎല്ലില്‍ ഇതുവരെ ആര്‍സിബി കിരീടം നേടാന്‍ സാധിക്കാതിരുന്നതിനെക്കുറിച്ച് രോഹിത് പ്രതികരിച്ചത്. വളരെ മികച്ച ടീമാണ് ആര്‍സിബിയുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്തുകൊണ്ട് ഇതുവരെ ആര്‍സിബി കിരീടം നേടിയില്ലെന്ന വാര്‍ണറുടെ ചോദ്യത്തിനു തനിക്ക് യഥാര്‍ഥ കാരണം അറിയില്ലെന്നായിരുന്നു രോഹിത്തിന്റെ മറുപടി. കോലിയെക്കൂടാതെ ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ബാറ്റ്‌സ്മാനും എബി ഡിവില്ലിയേഴ്‌സും ഇപ്പോള്‍ ആര്‍സിബി നിരയിലുണ്ട്. നേരത്തേ വെസ്റ്റ് ഇന്‍ഡീസ് ക്രിസ് ഗെയ്‌ലും ആര്‍സിബി ടീമിന്റെ ഭാഗമായിരുന്നു.

ആര്‍സിബിക്കെതിരേ തയ്യാറെടുപ്പ്

മുന്‍ സീസണുകളെ അപേക്ഷിച്ച് ഈ സീസണില്‍ കൂടുതല്‍ സന്തുലിതമായ ടീമാണ് ആര്‍സിബിക്കുള്ളതെന്നു രോഹിത് ചൂണ്ടിക്കാട്ടി. സത്യസന്ധമായി പറയട്ടെ, ഐപിഎല്ലിലെ മറ്റേതു ടീമിനേക്കാളും തയ്യാറെടുപ്പ് നടത്തിയാണ് ആര്‍സിബിക്കെതിരേ മുംബൈ ഇറങ്ങാറുള്ളത്. അവരുടെ ശക്തമായ ബാറ്റിങ് നിര തന്നെയാണ് ഇതിനു കാരണം. അയാഥാര്‍ഥ്യമെന്നു മാത്രമേ അവരുടെ ബാറ്റിങ് ലൈനപ്പിനെക്കുറിച്ച് പറയാനാവൂ.
ആര്‍സിബിക്കെതിരായ മല്‍സരത്തിനു മുമ്പുള്ള ഞങ്ങളുടെ ടീം മീറ്റിങ് പലപ്പോഴും മണിക്കൂറുകളോളം നീണ്ടുനില്‍ക്കാറുണ്ടെന്നും രോഹിത് വിശദമാക്കി. അതേസമയം, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ആര്‍സിബിയെന്നു വാര്‍ണര്‍ അഭിപ്രായപ്പെട്ടു.

രണ്ടു തവണ ഫൈനലിസ്റ്റ്

ഐപിഎല്ലിന്റെ 12 വര്‍ഷം ചരിത്രം നോക്കിയാല്‍ രണ്ടു തവണ ഫൈനലിലെത്തിയതാണ് ആര്‍സിബിയുടെ ഏറ്റവും വലിയ നേട്ടം. ഇതില്‍ തന്നെ 2011 ആയിരുന്നു ആര്‍സിബിയുടെ ഏറ്റവും മികച്ച സീസണ്‍. ഐപിഎല്ലില്‍ മാത്രമല്ല ചാംപ്യന്‍സ് ലീഗ് ടി20യിലും ഫൈനല്‍ കളിക്കാന്‍ ആര്‍സിബിക്കു കഴിഞ്ഞു. അതിനു മുമ്പ് 2009ലാണ് ആര്‍സിബി ആദ്യമായി ഐപിഎല്ലിന്റെ കലാശക്കളിക്കു യോഗ്യത നേടിയത്.
രണ്ടു തവണ ഫൈനലിലെത്തിയതു കൂടാതെ രണ്ടു തവണ ഐപിഎല്ലിന്റെ പ്ലേഓഫിലെത്താനും ആര്‍സിബിക്കു കഴിഞ്ഞു. 2010ലും 15ലുമായിരുന്നു കോലിയും സംഘവും പ്ലേഓഫിലേക്കു യോഗ്യത നേടിയത്. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലാണ് ആര്‍സിബി മല്‍സരം പൂര്‍ത്തിയാക്കിയത്. 2018ല്‍ ആറാമതായിരുന്ന ആര്‍സിബി 2017ലും അവസാന സ്ഥാനക്കാരായിരുന്നു.

Story first published: Saturday, May 9, 2020, 12:03 [IST]
Other articles published on May 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X