ക്രിക്കറ്റിന്റെ വില പോയാലും മുംബൈയ്ക്ക് 2പോയിന്റ്
മാന്യമന്മാരുടെ കളി എന്ന് പണ്ട് പേര് കേട്ട ക്രിക്കറ്റിന്റെ അവശേഷിക്കുന്ന എല്ലാ മാന്യതയും തച്ചുതകര്‍ത്തുകൊണ്ടായിരുന്നു മുംബൈ ഇന്ത്യന്‍സും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും വാങ്കഡെയില്‍ കളിച്ചത്. കീരണ്‍ പൊള്ളാര്‍ഡും മിച്ചല്‍ സ്റ്റാര്‍ക്കും തമ്മിലുള്ള അശ്ലീല പോരാട്ടത്തിനൊടുവില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ തോല്‍പിച്ച് മുംബൈ ഇന്ത്യന്‍സ് രണ്ട് പോയിന്റുകള്‍ സ്വന്തമാക്കി.
മുംബൈ ഇന്ത്യന്‍സ് ഇന്നിംഗ്‌സിന്റെ പതിനേഴാം ഓവറിലായിരുന്നു നാടകീയമായ സംഭവങ്ങള്‍. പൊള്ളാര്‍ഡിന് നേരെ ബൗണ്‍സര്‍ എറിഞ്ഞ് സ്ലെഡ്ജിംഗുമായി മിച്ചല്‍ സ്റ്റാര്‍ക് ബാറ്റിംഗ് ക്രീസിലേക്ക് നടന്നു. എന്നാല്‍ പുറംകൈ വീശി പോ എന്ന് കാണിച്ചു പൊള്ളാര്‍ഡ്. അടുത്ത പന്തിന് മുമ്പ് പോള്ളാര്‍ഡ് പുറകോട്ട് മാറിയെങ്കിലും സ്റ്റാര്‍ക് പന്ത് പൊള്ളാര്‍ഡിന്റെ കാലിന് നേരെ എറിഞ്ഞു. നിയന്ത്രണം വിട്ട പൊള്ളാര്‍ഡ് സ്റ്റാര്‍കിന് നേരെ ബാറ്റ് വീശിയെറിഞ്ഞു.
അംപയര്‍മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഈ സംഭവത്തിന് മുന്‍പും ശേഷവും വൈഡ് വിളിച്ച അംപയറുടെ നേരെ വിരാട് കോലിയും ബാംഗ്ലൂര്‍ ബൗളര്‍മാരും തട്ടിക്കയറുന്നതും കാണാമായിരുന്നു. രോഹിത് ശര്‍മയുടെ മാന്‍ ഓഫ് ദ മാച്ച് പ്രകടനമാണ് മുംബൈയ്ക്ക് വിലപ്പെട്ട രണ്ട് പോയിന്റുകള്‍ നേടിക്കൊടുത്തത്.

ഒറ്റ ഏറ് വെച്ചുതന്നാലുണ്ടല്ലോ
ബാംഗ്ലൂരിന്റെ മിച്ചല്‍ സ്റ്റാര്‍ക്കിന് നേരെ ബാറ്റ് വലിച്ചെറിയുന്ന കീരണ്‍ പൊള്ളാര്‍ഡ്. കളിയുടെ രസം കളഞ്ഞ ഈ അടിപിടിക്കൊടുവില്‍ സ്റ്റാര്‍ക് സ്വന്തം പന്തില്‍ പൊളാര്‍ഡിനെ റണ്ണൗട്ടാക്കി.

വെറുതെ ഒരടി
മിച്ചല്‍ സ്റ്റാര്‍ക് തുടര്‍ച്ചയായി പൊള്ളാര്‍ഡിനെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചതാണ് ബഹളത്തിലെത്തിയത്.

അയ്യോ ഗെയ്‌ലേ കൊല്ലല്ലേ
യുവ ഫാസ്റ്റ് ബൗളര്‍ സുയാലിന്റെ ഒരോവറില്‍ 28 റണ്‍സാണ് ക്രിസ് ഗെയ്ല്‍ അടിച്ചെടുത്തത്.

ദേ പോണു ഡിവില്ലിയേഴ്‌സ്
എ ബി ഡിവില്ലിയേഴ്‌സിനെ ഫാസ്റ്റ് ബൗളര്‍ ബുമ്രാ ക്ലീന്‍ ബൗള്‍ഡാക്കി വിട്ടപ്പോള്‍

കോലി ഒരുമ്പെട്ടാല്‍
മുംബൈ ഇന്ത്യന്‍സിനെ തച്ചുതകര്‍ക്കാനുള്ള ദേഷ്യത്തിലായിരുന്നു വിരാട് കോലി. എന്നാല്‍ കോലിക്കും ബാംഗ്ലൂരിനെ ജയിപ്പിക്കാനായില്ല

ഇതാ ടര്‍ബനേറ്റര്‍
ക്രിസ് ഗെയ്‌ലിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ശേഷം ഹര്‍ഭജന്‍ സിംഗ്

കളി തിരിച്ചത് ഇവര്‍
നാല് വിക്കറ്റ് നഷ്ടപ്പെട്ട് വട്ടം കറങ്ങിയ മുംബൈയെ 97 റണ്‍സെടുത്ത രോഹിത് - പൊള്ളാര്‍ഡ് സഖ്യമാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ക്യാപ്റ്റന്റെ കളി
35 പന്തില്‍ 59 റണ്‍സെടുത്ത് മാന്‍ ഓഫ് ദ മാച്ചായ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ

കൡവേറെ ദേഷ്യം വേറെ
പൊള്ളാര്‍ഡിന്റെ വക ഒരു ബൗണ്ടറി, 43 റണ്‍സെടുത്ത പൊള്ളാര്‍ഡ് രോഹിത് ശര്‍മയ്ക്ക് നല്ല പിന്തുണ നല്‍കി.

ചെക്കനാള് കൊള്ളാട്ടാ
മുംബൈ ഇന്ത്യന്‍സിന്റെ ഒരു വിക്കറ്റ് വീഴ്ത്തിയ യുവേന്ദ്ര ചാഹലിന്റെ ആഹ്ലാദം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications