ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റ് ഒത്തുകളിക്ക് ചുക്കാന്‍ പിടിച്ചത് ആ മുന്‍ താരമോ?
മുംബൈ: ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ശ്രലങ്കയിലെ ഗാലെയില്‍ നടന്ന ടെസ്റ്റ് ഒത്തു കളിച്ചതാണെന്ന ആരോപണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. അല്‍ ജസീറയാണ് കഴിഞ്ഞദിവസം ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഒരു മുന്‍ താരവും ഗ്രൗണ്ട്‌സ്മാനുമായ വ്യക്തിയാണ് ഒത്തുകളിക്ക് കൂട്ടുനിന്നതെന്നും ആരോപണമുണ്ടായിരുന്നു.
ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് താരമായിരുന്ന റോബിന്‍ മോറിസ് ആണ് പണം വാങ്ങി ഒത്തുകളിക്ക് കൂട്ടുനിന്നതെന്നാണ് റിപ്പോര്‍ട്ട്. ഒത്തുകളിക്കാരുടെ താത്പര്യത്തിന് അനുസരിച്ച് പിച്ച് തയ്യാറാക്കാന്‍ റോബിന്‍ ഇടനിലക്കാരനാവുകയായിരുന്നു. മത്സരം നടന്ന ഗാലെ മൈതാനത്തിന്റെ അസിസ്റ്റന്റ് മാനേജര്‍ തരംഗ ഇന്റികയാണ് ഒത്തുകളിക്കാര്‍ക്കായി പിച്ച് തയ്യാറാക്കിയത്.

മൈതാനം പേസിനോ, സ്പിന്നിനോ, ബാറ്റിങിനോ അനുകൂലമാക്കി മാറ്റാനാകുമെന്ന് തരംഗ പറയുന്നതും അല്‍ ജസീറ പുറത്തുവിട്ട ഡോക്യുമെന്ററിയിലുണ്ട്. സംഭവത്തില്‍ ഐ.സി.സി അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെങ്കിലും ആരോപണത്തില്‍ താന്‍ നിരപരാധിയാണെന്നാണ് റോബിന്‍ പറയുന്നത്.
ഇന്ത്യയും ശ്രീലങ്ക, ശ്രീലങ്ക ഓസ്ട്രേലിയ മത്സരങ്ങളും ഈ വര്‍ഷം ഒക്ടോബറില്‍ ഗാലെയില്‍ തന്നെ നടക്കുന്ന ശ്രീലങ്ക ഇംഗ്ലണ്ട് മത്സരത്തിലും ഇവര്‍ ഒത്തുകളി ആസൂത്രണം ചെയ്തതായാണ് അല്‍ ജസീറ പറയുന്നത്. ഇന്ത്യ ശ്രീലങ്ക മത്സരത്തില്‍ ഇന്ത്യ 304 റണ്‍സിന് വിജയിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications