Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കലാശപ്പോരാട്ടത്തിനൊരുങ്ങി ഈഡന്‍ ഗാഡന്‍

കൊല്‍ക്കത്ത: 47 ദിനങ്ങള്‍ നീണ്ട പോരാട്ടള്‍ക്കൊടുവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം പതിപ്പിന്റെ രാജാക്കന്മാരെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി..

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഞായറാഴ്ച കിരീടപ്പോരാട്ടത്തിനായി മുംബൈ ഇന്ത്യന്‍സുംചെന്നൈ സൂപ്പര്‍ കിംഗ്‌സും ഏറ്റുമുട്ടും. രാത്രി എട്ടിന് കൊല്‍ക്കത്തയിലാണ് മത്സരം.അവിശ്വസനീയമായ തിരിച്ച് വരവോടെ അവസാന കളിക്കെത്തിയ മുംബൈയും ഐപിഎല്‍ ചരിത്രത്തിലെ അപ്രമാതിത്വം ഊട്ടിയുറപ്പിച്ചെത്തിയ ചെന്നൈയും ഏറ്റുമുട്ടുന്‌പോള്‍ വംഗനാട്ടില്‍ തീ പാറുമെന്നുറപ്പ്. തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടായിരിക്കും ചെന്നൈ കളത്തിലിറങ്ങുക.

msdhoni-rohit-600.jpg -Properties

ചെന്നൈയുടെ സീനിയര്‍ താരങ്ങളെല്ലാം മികച്ച ഫോമിലാണ്. കൂടാതെ എട്ടുസീസണുകളിലും ടീമിന്റെ നട്ടെല്ലായ ധോണി അവര്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നു. ബൗളിങ്ങില്‍ ലെഫ്റ്റ് ആം പേസര്‍ ആശിഷ് നെഹ്‌റയുടെ കുതിപ്പും വിന്‍ഡീസുകാരന്‍ ഡ്വെ്ന്‍ ബ്രാവോയുടെ മികവും ചെന്നൈയെ ഫേവറിറ്റ് പട്ടികയില്‍ ഒന്നാമതാക്കുന്നതാണ്.സീസണില്‍ മുംബൈയുടെ തുടക്കം വീഴ്ചയോടെയായിരുന്നു. എന്നാല്‍ ആദ്യ റൗണ്ടിലെ അവസാന എട്ട് മത്സരങ്ങളില്‍ ഏഴും ജയിച്ച് ലീഗില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മുംബൈ സാക്ഷാല്‍ ചെന്നൈയെ മുട്ടുകുത്തിച്ച് ഫൈനലിലത്തെുന്ന ആദ്യ ടീമുമായി.

മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രിയ ഗ്രൗണ്ടുമാണ് ഈഡന്‍. നിര്‍ണായക ഘട്ടങ്ങളില്‍ ടീമിന്റെ രക്ഷക്കെത്തുന്ന ലെന്‍ഡല്‍ സിമ്മണ്‍സും പാര്‍ഥിവ് പട്ടേലും ചേര്‍ന്ന ഓപ്പണിംഗ് സഖ്യത്തിലാണ് മുംബൈയുടെ മുഴുവന്‍ പ്രതീക്ഷയും. രോഹിത് ശര്‍മയും കീറോണ്‍ പൊളളാര്‍ഡും കൂടി തനിനിറം പുറത്തെടുത്താല്‍ ചെന്നൈ വിയര്‍ക്കും. വിക്കറ്റ് എറിഞ്ഞിട്ട് പര്‍പ്പിള്‍ ക്യാപിനായി മത്സരിക്കുന്ന ആശിഷ് നെഹ്‌റയിലും ഡ്വെയിന്‍ ബ്രാവോയിലുമായിരിക്കും ധോണി പ്രതീക്ഷയര്‍പ്പിക്കുക.

Story first published: Sunday, May 24, 2015, 11:35 [IST]
Other articles published on May 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+