സച്ചിനെപ്പറ്റി പറഞ്ഞത് അസംബന്ധം; കപില്‍ദേവിനെതിരെ താരങ്ങള്‍
മുംബൈ: സച്ചിന് 200ഉം 300ഉം അടിക്കാന്‍ അറിയില്ലായിരുന്നു എന്ന് പറഞ്ഞ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവിന് പണികിട്ടി. ബോംബെ ക്രിക്കറ്റര്‍മാരില്‍ നിന്ന് കളി പഠിച്ചത് കൊണ്ടായിരുന്നു സച്ചിന് ഇങ്ങനെ പറ്റിയതെന്നായിരുന്നു ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ഹരിയാനക്കാരന്‍ കപില്‍ദേവിന്റെ നിരീക്ഷണം. സച്ചിന്‍ ഇതിലും എത്രയോ മികച്ച ക്രിക്കറ്ററാണ്. പക്ഷേ സെഞ്ചുറികള്‍ അടിക്കാന്‍ മാത്രമേ സച്ചിന് അറിയൂ. അതിനെ 200ഉം 300ഉം ആക്കി മാറ്റാന്‍ സച്ചിന് അറിയുമായിരുന്നില്ല - കപില്‍ ദുബായില്‍ പറഞ്ഞു.
എന്നാല്‍ മുംബൈ ക്രിക്കറ്റര്‍മാര്‍ ടീമിന് വേണ്ടി കളിക്കുന്നവരാണ് എന്നും അതുകൊണ്ടാണ് രഞ്ജി ട്രോഫിയില്‍ ബോംബെ 40 തവണ ചാമ്പ്യന്മാരായതെന്നും അജിത് വഡേക്കര്‍ പറഞ്ഞു. വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ബോംബെ ക്രിക്കറ്റര്‍മാര്‍ക്കെതിരെ ഇതൊക്കെ പറയുന്നത് പുതിയ കാര്യമല്ല. മുംബൈയില്‍ വന്ന് താമസിക്കാനൊക്കെ അവര്‍ക്ക് ഇഷ്ടമാണ്. പക്ഷേ മുംബൈയ്‌ക്കെതിരെ കളിക്കാനിഷ്ടമല്ല - വഡേക്കര്‍ കളിയാക്കി.

സച്ചിന്‍ നേടിയത് എത്ര
ഇപ്പോള്‍ നോക്കുമ്പോള്‍ സച്ചിന്‍ 100 സെഞ്ചുറികള്‍ക്ക് ഉടമയാണ്. ഒരു ശരിക്കുള്ള ലജന്‍ഡാണ് സച്ചിന്‍. സച്ചിനായാലും ഗാവസ്‌കറായാലും ടീമിന് വേണ്ടി കളിച്ചവരാണ്. - വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും വിദേശത്ത് ടെസ്റ്റ് പരമ്പര ജയിച്ച ക്യാപ്റ്റനായ വഡേക്കര്‍ പറഞ്ഞു.

കപില്‍ ദേവ് പറഞ്ഞത് അസംബന്ധം
സച്ചിനെപ്പറ്റി കപില്‍ ദേവ് പറഞ്ഞത് അസംബന്ധമാണ് എന്നാണ് മുന്‍ ഇന്ത്യന്‍ താരവും മുംബൈക്കാരനുമായ രാജു കുല്‍ക്കര്‍ണി പറഞ്ഞത്. 100 സെഞ്ചുറി നേടിയ ഒരാളെക്കുറിച്ചാണ് കപില്‍ദേവ് ഇത് പറയുന്നത് എന്നോര്‍ക്കണം - കപിലിന്റെ കീഴില്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയ താരമാണ് കുല്‍ക്കര്‍ണി.

കേണല്‍ പറയുന്നു
കപില്‍ ദേവ് പറഞ്ഞത് കപില്‍ ദേവിന്റെ അഭിപ്രായമാണ്. ആര്‍ക്ക് എന്താണ് പറഞ്ഞുകൂടാത്തത്. - മുംബൈ കളിക്കാരനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ ദിലീപ് വെംഗ്‌സര്‍ക്കര്‍ പറയുന്നത് ഇങ്ങനെ.

സച്ചിന്‍ പോരെന്നാണോ പറഞ്ഞത്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ അടിച്ചിട്ടുണ്ട് സച്ചിന്‍. ഈ നേട്ടം കൈവരിച്ച ഏക താരവും സച്ചിനാണ്. എന്നാല്‍ ഈ സച്ചിന് 200ഉം 300ഉം അടിക്കാന്‍ അറിയില്ലായിരുന്നു എന്നാരെങ്കിലും പറഞ്ഞാല്‍ അതൊരു താഴ്ത്തിക്കെട്ടലാണ് എന്ന് തന്നെ ആര്‍ക്കും തോന്നും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications