പുറത്താകും മുമ്പ് നേടിയത് 605 റണ്‍സ്, തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ യുവതാരം
മുംബൈ: രഞ്ജി ട്രോഫിയില്‍ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിപ്പിക്കുന്ന പ്രകടനവുമായി മുംബൈ യുവതാരം സര്‍ഫറാസ് ഖാന്‍. പുറത്താകും മുമ്പ് 605 റണ്‍സ് അടിച്ചെടുത്താണ് സര്‍ഫറാസ് ഞെട്ടിച്ചിരിക്കുന്നത്. തമിഴ്‌നാടിനെതിരായ മത്സരംമുതല്‍ സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ പുറത്താവുന്നത് വരെയുള്ള സമയത്താണ് 22കാരനായ താരം 605 റണ്‍സ് അടിച്ചെടുത്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ട് പുറത്താകലുകള്‍ക്കുള്ളില്‍ കൂടുതല്‍ റണ്‍സ് നേടുന്നവരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തെത്താനും സര്‍ഫറാസിനായി.
1947ല്‍ 709 റണ്‍സ് നേടിയ ഇന്ത്യന്‍ താരം കെ സി ഇബ്രാഹിമാണ് ഈ പട്ടികയില്‍ തലപ്പത്ത്. തമിഴ്‌നാടിനെതിരേ പുറത്താവാതെ 301, 226 റണ്‍സുകള്‍ നേടിയ സര്‍ഫറാസ് സൗരാഷ്ട്രയ്‌ക്കെതിരേ 78 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഗ്രെയിം ഹിക്ക് (645), വിജയ് മര്‍ച്ചന്റ് (634), പാറ്റ്‌സി ഹെന്‍ഡ്രന്‍ (630), എസ് ബദരിനാഥ് (625), പങ്കജ് ധര്‍മണി (608) എന്നിവരാണ് ഈ പട്ടികയില്‍ സര്‍ഫറാസിന് മുകളിലുള്ളത്.

വെടിക്കെട്ട് ബാറ്റ്‌സ്മാനെന്ന നിലയ്ക്കാണ് സര്‍ഫറാസ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനുവേണ്ടി കളിക്കവെ മധ്യനിരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് യുവതാരം പുറത്തെടുത്തത്. പിന്നീട് കിങ്്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയും സര്‍ഫറാസ് കളിച്ചു. 33 ഐപിഎല്ലില്‍ നിന്നായി 408 റണ്‍സാണ് താരം സ്വന്തമാക്കിയത്. 15 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നായി 1177 റണ്‍സും 13 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്നായി 257 റണ്‍സും നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications