അശ്വിന്‍ കണ്ടുപഠിക്കട്ടെ!! മങ്കാദിങിനില്ലെന്ന് ക്രുനാല്‍, പകരം ചെയ്തത്... വീഡിയോ വൈറല്‍
മൊഹാലി: ഐപില്ലില്‍ മങ്കാദിങ് റണ്ണൗട്ടിന്റെ പേരില്‍ ഏറെ ക്രൂശിക്കപ്പെട്ട താരമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനും പ്രമുഖ സ്പിന്നറുമായ ആര്‍ അശ്വിന്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയിലാണ് ജോസ് ബട്‌ലറെ മങ്കാദിങിലൂടെ അശ്വിന്‍ ഔട്ടാക്കിയത്. പഞ്ചാബ് നാടകീയ ജയം നേടിയ മല്‍സരത്തിനു ശേഷം അശ്വിന്റെ പ്രവര്‍ത്തിയെ മുന്‍ താരങ്ങളും ക്രിക്കറ്റ് പ്രേമികളുമെല്ലാം വിമര്‍ശിക്കുകയും ചെയ്തിരുന്നു. ബിസിസിഐയും താരത്തെ പിന്തുണച്ചിരുന്നില്ല.
ശനിയാഴ്ച നടന്ന പഞ്ചാബും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള കളിയില്‍ മുംബൈ സ്പിന്നറായ ക്രുനാല്‍ പാണ്ഡ്യക്കു മങ്കാദിങിലൂടെ എതിര്‍ താരത്തെ പുറത്താക്കാന്‍ അവസം ലഭിച്ചെങ്കിലും അദ്ദേഹം അതു ചെയ്യാതെ ക്രിക്കറ്റ് ലോകത്തിനു മാതൃക കാട്ടി.

മായങ്കിനെ പുറത്താക്കാന്‍ അവസരം
പഞ്ചാബിനായി വെടിക്കെട്ട് ഇന്നിങ്‌സ് കളിച്ച മായങ്ക് അഗര്‍വാളിനെയാണ് മങ്കാദിങിലൂടെ പുറത്താക്കാന്‍ ക്രുനാലിന് അവസരം ലഭിച്ചത്. ബൗള്‍ ചെയ്യും മുമ്പ് തന്നെ നോണ്‍ സ്‌ട്രൈക്കറായിരുന്ന മായങ്ക് ക്രീസിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. മങ്കാദിങിലൂടെ റണ്ണൗട്ടാക്കുന്നതിനു പകരം മായങ്കിന് ഒരു മുന്നറിയിപ്പ് മാത്രമാണ് ക്രുനാല്‍ നല്‍കിയത്.
ഇത് കണ്ട് മുംബൈ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കും മായങ്കമുമെല്ലാം ചിരിച്ചപ്പോള്‍ ഗ്രൗണ്ടിനരികെ ടീമിനൊപ്പം കളി കണ്ടു കൊണ്ടിരിക്കുകയായിരുന്ന അശ്വിന്‍ ഗൗരവത്തില്‍ തന്നെയായിരുന്നു. വെറും 21 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം മായങ്ക് പിന്നീട് 43 റണ്‍സെടുത്തിരുന്നു. മാന്‍ ഓഫ് ദി മാച്ചായതും താരം തന്നെയാണ്.

സംഭവം 10ാം ഓവറില്‍
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 176 റണ്‍സാണ് നേടിയത്. മറുപടിയില്‍ പഞ്ചാബ് ഇന്നിങ്‌സിലെ 10ാമത്തെ ഓവറിലാണ് നാടകീയ മുഹൂര്‍ത്തങ്ങള്‍ കണ്ടത്. പഞ്ചാബ് ഒരു വിക്കറ്റിന് 80 റണ്‍സെന്ന നിലയിലായിരുന്നു. 18 റണ്‍സുമായി ലോകേഷ് രാഹുലും 19 റണ്‍സെടുത്ത മായങ്കുമായിരുന്നു അപ്പോള്‍ ക്രീസില്‍. ഓവറിലെ നാലാം പന്തില്‍ രാഹുലിനെതിരേ ബൗള്‍ ചെയ്യുന്നതിന് മുമ്പാണ് മായങ്കിന് ക്രുനാല്‍ മുന്നറിയിപ്പ് നല്‍കിയത്. ക്രുനാലിന്റെ ഈ പ്രവര്‍ത്തിയെ ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പണ്ഡിതര്‍ പ്രശംസിക്കുകയാണ്. ഇതു തന്നെയായിരുന്നു രാജസ്ഥാന്‍ താരം ബട്‌ലരെ മങ്കാദിങ് ചെയ്യും മുമ്പ് അശ്വിനും ചെയ്യേണ്ടിയിരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
വീഡിയോ കാണാം
കിങ്‌സ് ഇലവന്‍ താരം മായങ്ക് അഗര്‍വാളിനെ മങ്കാദിങിലൂടെ റണ്ണൗട്ടാക്കാതെ മുന്നറിയിപ്പ് നല്‍കുന്ന മുംബൈ ഇന്ത്യന്‍ സ്പിന്നര്‍ ക്രുനാല്‍ പാണ്ഡ്യ. വീഡിയോ കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications