വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പ്രസാദിനും സംഘത്തിനും ഇനി അവസരമില്ല... പുതിയ പാനല്‍ വരും, സ്ഥിരീകരിച്ച് ഗാംഗുലി

ചില വിവാദപരമായ തീരുമാനങ്ങള്‍ സെലക്ഷന്‍ കമ്മിറ്റി സ്വീകരിച്ചിരുന്നു

MSK Prasad-led selection panel's tenure comes to end | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇനിയൊരിക്കല്‍ക്കൂടി തിരഞ്ഞെടുക്കാന്‍ എംഎസ്‌കെ പ്രസാദിനും സംഘത്തിനും അവസരമുണ്ടാവില്ല. നിലവിലെ സെലക്ഷന്‍ കമ്മിറ്റിയുടെ കരാര്‍ അവസാനിച്ചതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി.

മുഷ്ഫിഖുറായി അശ്വിന്‍... ജയിക്കും മുമ്പ് 'വിജയാഘോഷം', പണിയും കിട്ടി, ട്രോള്‍മുഷ്ഫിഖുറായി അശ്വിന്‍... ജയിക്കും മുമ്പ് 'വിജയാഘോഷം', പണിയും കിട്ടി, ട്രോള്‍

പല നേട്ടങ്ങളും കൈവരിച്ചെങ്കിലും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ തഴഞ്ഞതടക്കം പല വിവാദപരമായ തീരുമാനങ്ങളും കൈക്കൊണ്ടതിന്റെ പേരില്‍ വിമര്‍ശനവും നേരിട്ട സെലക്ഷന്‍ കമ്മിറ്റി കൂടിയായിരുന്നു പ്രസാദിനു കീഴിലുള്ളത്. ഞായറാഴ്ച (ഡിസംബര്‍ 1) പ്രസാദിന്റെയും സംഘത്തിന്റെയും കാലാവധി അവസാനിച്ചതായും അധികം വൈകാതെ തന്നെ പുതിയൊരു സെലക്ഷന്‍ കമ്മിറ്റിയെ തിരഞ്ഞെടുക്കുമെന്നും ദാദ വ്യക്തമാക്കി.

ചുമതലയേറ്റത് 2015ല്‍

ചുമതലയേറ്റത് 2015ല്‍

2015ലാണ് പ്രസാദും ഗഗന്‍ ഗോഡയും ഇന്ത്യന്‍ ടീമിന്റെ സെലക്ടര്‍മാരായി നിയോഗിക്കപ്പെട്ടത്. ഇതേ വര്‍ഷം തന്നെ ജതിന്‍ പരഞ്ജ്പെ, ശരണ്‍ദീപ് സിങ്, ദേവാങ് ഗാന്ധി എന്നിവരെയും സെലക്ഷന്‍ പാനലില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കാലാവധി തീര്‍ന്നതോടെ സെലക്ഷന്‍ പാനലിലെ അഞ്ചുപേര്‍ക്കും ഒഴിയേണ്ടി വരും.
ഭേദഗതി വരുത്തിയ ബിസിസിഐയുടെ ഭരണഘടനപ്രകാരം സെലക്ഷന്‍ കമ്മിറ്റിയുടെ കാലാവധി അഞ്ചു വര്‍ഷമാക്കാമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതു വേണ്ടെന്നു ഗാംഗുലിക്കു തീരുമാനിക്കുകയായിരുന്നു.

നന്നായി നിര്‍വഹിച്ചു

നന്നായി നിര്‍വഹിച്ചു

സെലക്ഷന്‍ പാനലിന്റെ കാലാവധി തീര്‍ന്നു. കാലാവധി കഴിഞ്ഞാല്‍ മുന്നോട്ടു പോവാന്‍ ആര്‍ക്കും സാധിക്കില്ല. പ്രസാദിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി നല്ല രീതിയിലാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. പുതിയ സെലക്ഷന്‍ പാനലിനെ ഞങ്ങള്‍ ഉടന്‍ തിരഞ്ഞെടുക്കും. എല്ലാ വര്‍ഷവും സെലക്ടര്‍മാരെ നിയമിക്കുകയെന്നത് പ്രായോഗികമല്ലെന്നും മുംബൈയില്‍ നടന്ന ബിസിസിഐയുടെ 88ാമത് വാര്‍ഷിക യോഗത്തില്‍ ഗാംഗുലി വിശദമാക്കി.

വലിയ നേട്ടങ്ങള്‍

വലിയ നേട്ടങ്ങള്‍

ചില തീരുമാനങ്ങളുടെ പേരില്‍ പ്രതിക്കൂട്ടിലായെങ്കിലും പ്രസാദിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിക്കു മികച്ച ചില നേട്ടങ്ങള്‍ അവകാശപ്പെടാനുണ്ട്. ഓസ്‌ട്രേലിയയിലെ ടെസ്റ്റ്, ഏകദിന പരമ്പര വിജയം, ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പര നേട്ടം, ന്യൂസിലാന്‍ഡിനെ പരമ്പര വിജയം എന്നിവയെല്ലാം പ്രസാദിനും പാനലിനും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കളിച്ച എല്ലാ മല്‍സരങ്ങളും ജയിച്ച് തലപ്പത്തുള്ള ഇന്ത്യക്കു ഇപ്പോള്‍ ബാറ്റിങിലും ബൗളിങിലും ശക്തമായ ബെഞ്ച് നിര കൂടിയുണ്ട്.
എന്നാല്‍ ലോകകപ്പില്‍ മികച്ച നാലാംസ്ഥാനക്കാരനെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതും യുവതാരങ്ങള്‍ക്കു തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാതിരുന്നതും പാനലിന്റെ വീഴ്ചകളില്‍ പെടുന്നു.

Story first published: Monday, December 2, 2019, 12:56 [IST]
Other articles published on Dec 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X