വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ v/s ദക്ഷിണാഫ്രിക്ക: രാഹുലിനെ എന്തിന് തഴഞ്ഞു? ഗില്ലിന് ഒന്നല്ല, രണ്ട് റോളില്‍ സാധ്യത!!

മൂന്നു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്

MSK Prasad Reveals Why Shubman Gill Picked Over KL Rahul | Oneindia Malayalam
prasad

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യനത്തില്‍ കളിച്ച ലോകേഷ് രാഹുലിനെ ഒഴിവാക്കിയാണ് ഇന്ത്യ ഇത്തവണ ടീമിനെ തിരഞ്ഞെടുത്തത്. രാഹുലിനു പകരം യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിനെ ഉള്‍പ്പെടുത്തുകയായിരുന്നു. ആദ്യമായാണ് ഗില്‍ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

രോഹിത് ശര്‍മ്മയെ വെച്ച് സെലക്ടര്‍മാരുടെ പുതിയ പരീക്ഷണം, ഫലം കാണുമോ?രോഹിത് ശര്‍മ്മയെ വെച്ച് സെലക്ടര്‍മാരുടെ പുതിയ പരീക്ഷണം, ഫലം കാണുമോ?

രാഹുലിനു പകരം ഗില്ലിനെ തിരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ചും രോഹിത് ശര്‍മയുടെ പുതിയ റോളിനെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്.

ഗില്ലിന് രണ്ട് റോളില്‍ സാധ്യത

ഗില്ലിന് രണ്ട് റോളില്‍ സാധ്യത

ഗില്ലിനെ ഓപ്പണര്‍ സ്ഥാനത്തേക്കും മധ്യനിരയിലേക്കും ഇന്ത്യ പരിഗണിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് പ്രസാദ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ടു പൊസിഷനുകളിലേക്കും ഗില്ലിനെ പരിഗണിക്കുന്നുണ്ട്. തുടര്‍ച്ചയായി കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഗില്ലിന് അവസരങ്ങളും ലഭിച്ചുകൊണ്ടിരിക്കും. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യക്കു കളിപ്പിക്കാവുന്ന താരമാണ് ഗില്ലെന്നും പ്രസാദ് വിശദമാക്കി.

രാഹുലിന്റെ മോശം ഫോം

രാഹുലിന്റെ മോശം ഫോം

മോശം ഫോം തന്നെയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്നും രാഹുലിനെ ഒഴിവാക്കാന്‍ കാരണമെന്ന് പ്രസാദ് പറഞ്ഞു. അവസാനത്തെ 30 ഇന്നിങ്‌സുകളില്‍ നിന്നും 664 റണ്‍സാണ് രാഹുലിനു നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ ഓവലില്‍ നേടിയ 149 റണ്‍സായിരുന്നു ശ്രദ്ധേയമായ പ്രകടനം.
ടീം പ്രഖ്യാപനത്തിനു മുമ്പ് ഒഴിവാക്കിയ വിവരം രാഹുലിനെ വിളിച്ച് സംസാരിച്ചതായി പ്രസാദ് വ്യക്തമാക്കി. പ്രതിഭയുള്ള താരമാണ് രാഹുല്‍. നിര്‍ഭാഗ്യവശാല്‍ ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ഫോം മികച്ചതല്ലെന്നും മുഖ്യ സെലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടു പേരെയും മാറ്റാനാവില്ല

രണ്ടു പേരെയും മാറ്റാനാവില്ല

നേരത്തേ ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്തിരുന്ന ശിഖര്‍ ധവാനും മുരളി വിജയിയും ഇല്ലാത്തതു കൊണ്ടു തന്നെ രണ്ട് ഓപ്പണര്‍മാരെയും പെട്ടെന്നു മാറ്റുന്നത് ശരിയല്ലെന്നു പ്രസാദ് അറിയിച്ചു. ഒരാളെ തീര്‍ച്ചയായും നിലനിര്‍ത്തിയേ തീരൂ. അതുകൊണ്ടാണ് രാഹുലിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിക്കൊണ്ടിരുനന്നത്. പക്ഷെ സ്ഥിരത നിലനിര്‍ത്താന്‍ താരത്തിന് കഴിഞ്ഞില്ല. ഫോമിലേക്കെത്തുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നതിനാലാണ് രാഹുലിന് ഇത്രയും അവസരങ്ങള്‍ നല്‍കിയതെന്നും പ്രസാദ് പറഞ്ഞു.

രോഹിത് ഓപ്പണറാവും

രോഹിത് ഓപ്പണറാവും

രാഹുലിന്റെ അഭാവത്തില്‍ രോഹിത് ശര്‍മയ്ക്കു ടെസ്റ്റില്‍ ഇനി ഓപ്പണറുടെ റോള്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പ്രസാദ് വ്യക്തമാക്കി. ഓപ്പണറായി ഇറങ്ങാന്‍ രോഹിത് ഏറെ ആഗ്രഹിക്കുന്നുണ്ട്. സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റും ഇത് തന്നെയാണ് ആഗ്രഹിക്കുന്നത്. ടെസ്റ്റില്‍ ഓപ്പണറുടെ റോളില്‍ രോഹിത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നാണ് തങ്ങളും ഉറ്റുനോക്കുന്നതെന്ന് പ്രസാദ് പറഞ്ഞു.

Story first published: Friday, September 13, 2019, 11:51 [IST]
Other articles published on Sep 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X