വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എംഎസ്‌കെ പ്രസാദ് സ്ഥാനമൊഴിയുന്നു? ഊഴം കാത്ത് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍

Who Will Replace MSK Prasad As Chief Selector Of Team India? | Oneindia Malayalam

മുംബൈ: ബിസിസിഐ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് ഡിസംബറില്‍ സ്ഥാനമൊഴിയുമെന്ന് റിപ്പോര്‍ട്ട്. അടുത്തമാസം ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന വര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷം പ്രസാദ് സ്ഥാനമൊഴിയുമെന്നാണ് വിവരം. അഞ്ചു വര്‍ഷമാണ് സെലക്ടര്‍മാര്‍ക്ക് ബിസിസിഐ ഭരണഘടന അനുവദിച്ചിരിക്കുന്ന കാലാവധി. 2015 മുതല്‍ സെലക്ഷന്‍ കമ്മിറ്റി അംഗമാണ് എംഎസ്‌കെ പ്രസാദ്. 2016 -ല്‍ ചെയര്‍മാനായി ഇദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു.

എംഎസ്കെ പ്രസാദ് സ്ഥാനമൊഴിയും

കരാറില്‍ ഒരുവര്‍ഷം കൂടി ബാക്കിയുണ്ടെങ്കിലും കാലാവധി പൂര്‍ത്തിയാകും മുന്‍പ് പ്രസാദ് പദവി ഒഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.പ്രസാദിന് പകരം മുന്‍ ഇന്ത്യന്‍ സ്പിന്നറും ടിവി കമന്ററേറ്ററുമായ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്റെ പേര് സെലക്ഷന്‍ കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടുമെന്ന് സൂചനയുണ്ട്. ഇതേസമയം, ശിവരാമകൃഷ്ണന്‍ മുഖ്യ സെലക്ടറായി ചുമതലയേല്‍ക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

തമിഴ്നാടിന്റെ പിന്തുണ

എന്തായാലും തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ ശക്തമായ പിന്തുണ ശിവരാമകൃഷ്ണനുണ്ട്. ഇദ്ദേഹത്തെ കൂടാതെ ആശിഷ് നെഹ്‌റ, അജിത് അഗാര്‍ക്കര്‍, ദീപ് ദാസ്ഗുപ്ത, റോഹന്‍ ഗവാസ്‌കര്‍ തുടങ്ങിയ മുന്‍ താരങ്ങളുടെ പേരുകളും സെലക്ഷന്‍ കമ്മിറ്റിയിലേക്ക് ബിസിസിഐ പരിഗണിക്കും. കഴിഞ്ഞ രണ്ടു വര്‍ഷം റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിന്റെ ബൗളിങ് കോച്ചായിരുന്നു നെഹ്‌റ. എന്നാല്‍ ടീമിന്റെ നിറംകെട്ട പ്രകടനം കാരണം ഓഗസ്റ്റില്‍ കോച്ചിങ് സംഘത്തെ മുഴുവന്‍ ആര്‍സിബി മാനേജ്‌മെന്റ് പിരിച്ചുവിട്ടു.

വരുമോ ദിലീപ് വെങ്സർക്കാർ

നിലവില്‍ നെഹ്‌റയും ദാസ്ഗുപ്തയും ഗവാസ്‌കറും കമന്റേറ്ററുടെ റോളില്‍ സജീവമാണ്. ചെയര്‍മാന്‍ സ്ഥാനമൊഴിയുന്ന എംഎസ്‌കെ പ്രസാദും ക്രിക്കറ്റ് കമ്മന്ററിയിലേക്ക് തിരിയുമെന്നാണ് സൂചന. ഇതേസമയം, എംഎസ്‌കെ പ്രസാദ് പിന്മാറുന്ന സാഹചര്യത്തില്‍ ദിലീപ് വെങ്‌സര്‍ക്കാര്‍ ഈ സ്ഥാനത്തേക്ക് തിരിച്ചുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

പന്ത് തിരിച്ചുവരും, തന്റെ വിജയരഹസ്യം പന്തിനെ ഉപദേശിച്ച് മോംഗിയ... അത് ഗൗരവമായി എടുക്കൂ

ജനറൽ ബോഡി യോഗം

എന്നാല്‍ മുന്‍പ് ഈ പദവി വഹിച്ചിരുന്നതിനാല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ഇദ്ദേഹത്തെ ബിസിസിഐ പരിഗണിക്കുമോയെന്ന കാര്യം കണ്ടറിയണം. എന്തായാലും ഡിംസംബര്‍ ഒന്നിന് ചേരുന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരും. യോഗത്തില്‍ ബിസിസിഐ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ആലോചനയും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനുണ്ട്.

Story first published: Thursday, November 14, 2019, 12:43 [IST]
Other articles published on Nov 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X