കരുണ്‍ നായരെ എന്തുകൊണ്ട് പുറത്താക്കി; വിശദീകരണവുമായി ചീഫ് സെലക്ടര്‍

ദില്ലി: ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ കരുണ്‍ നായരെ വെസ്റ്റിന്‍ഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയില്‍നിന്നും ഒഴിവാക്കിയത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ട്രിപ്പിള്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ മാത്രം ഇന്ത്യന്‍താരമായ കരുണ്‍ നായര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ടീം മാനേജ്‌മെന്റ് താത്പര്യം കാണിക്കുന്നില്ല. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടും കരുണിനെ അന്തിമ ഇലവനില്‍ കളിപ്പിക്കാത്തത് വിവാദമായിരുന്നു.

വെസ്റ്റിന്‍ഡീസിനെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്പരയിലെങ്കിലും കരുണിന് അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും ടീമില്‍പോലും ഉള്‍പ്പെടുത്തിയില്ല. വര്‍ഷങ്ങളായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന മായങ്ക് അഗര്‍വാളിന് ഇത്തവണ അവസരം ലഭിച്ചപ്പോള്‍ അജിങ്ക്യ രഹാനെയെപ്പോലെ ഫോമിലല്ലാത്ത കളിക്കാരെ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയും ചെയ്തു.
കരുണിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ വിശദീകരണവുമായി ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് രംഗത്തെത്തിയിട്ടുണ്ട്. കരുണിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണം താരവുമായി സംസാരിച്ചെന്നാണ് പ്രസാദിന്റെ വിശദീകരണം. ടീമില്‍ തിരിച്ചെത്താന്‍ എന്താണ് വേണ്ടതെന്ന് താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എയ്ക്കുവേണ്ടി പ്രകടനമികവ് കാട്ടിയാല്‍ ടീമിലെത്താമെന്ന് പ്രസാദ് പറഞ്ഞു.
ഇംഗ്ലണ്ടില്‍ മധ്യനിര ബാറ്റ്‌സ്മാന്മാര്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും കരുണിനെ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റിന് താത്പര്യമുണ്ടായിരുന്നില്ല. ചിലരുടെ വ്യക്തിപരമായ വിരാധമാണ് കരുണിന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതെന്ന ആരോപണമുണ്ട്. വിന്‍ഡീസ് പരമ്പരയില്‍ കളിക്കാന്‍ കഴിയാത്തതില്‍ കരുണ്‍ നിരാശ പ്രകടിപ്പിച്ചു. എന്നാല്‍, ആര്‍ക്കെങ്കിലും എതിരെ പ്രതികരണം നടത്താന്‍ താരം തയ്യാറായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications