Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഐപിഎല്‍ തമാശ, ബിസിസിഐ ജനങ്ങളെ വിഡ്ഡികളാക്കുന്നു'

ദില്ലി: ജനക്ഷാമത്തിനിടെ ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്ന ബിസിസിഐയ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി എംഎസ് ഗില്‍. ഐപിഎല്‍ വെറും തമാശയാണെന്നും ബിസിസിഐ ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ഒരു സ്‌പോര്‍ട് അല്ലാതാവുകയാണ്. ബിസിസിഐ അതിനെ ബിസിനസ് ആക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

മഹാരാഷ്ട്രയില്‍ കൊടും വരള്‍ച്ചയ്ക്കിടെ 60 ലക്ഷം ലിറ്റര്‍ ജലം ഐപിഎല്ലിനായി പാഴാക്കി കളയുന്നതിനെതിരെ കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഗില്‍ രംഗത്തെത്തിയത്. മഹാരാഷ്ട്രയിലെ വരള്‍ച്ചയെക്കുറിച്ച് തനിക്കറിയാമെന്നും ഒരു ഗ്ലാസ് ശുദ്ധജലം പോലും ലഭിക്കാത്ത സ്ഥലങ്ങള്‍ അവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

kps-gill

ക്രിക്കറ്റിനെ പണമുണ്ടാക്കാനുള്ള ഇനമായി ബിസിസിഐ മാറ്റിയിരിക്കുകയാണ്. വര്‍ഷത്തില്‍ 12 മാസവും ഇപ്പോള്‍ ക്രിക്കറ്റാണ്. പൊതുജനത്തിനും കുട്ടികള്‍ക്കും ഇത് ദോഷം ചെയ്യും. ബിസിസിഐ ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. അല്‍പമെങ്കിലും വിവേകമുണ്ടെങ്കില്‍ മഹാരാഷ്ട്രയിലെ മത്സരങ്ങള്‍ മാറ്റണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജലദൗര്‍ലഭ്യം കാര്യമായി അനുഭവപ്പെടാത്ത ഹരിയാണ, പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലേക്ക് മത്സരങ്ങള്‍ മാറ്റണം. ഐപിഎല്‍ ക്രിക്കറ്റല്ല തമാശയാണ് നല്‍കുന്നത്. റോമക്കാര്‍ ഗ്ലാഡിയേറ്റര്‍ പോരാട്ടം ലോകത്തിന് സമ്മാനിച്ചതുപോലെയാണ് ബിസിസിഐ ഐപിഎല്‍ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

Story first published: Friday, April 8, 2016, 8:54 [IST]
Other articles published on Apr 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+