Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെടിക്കെട്ട് വീരനെ മിന്നല്‍ സ്റ്റംമ്പിങ്ങില്‍ പുറത്താക്കി ധോണി; എടുത്തത് 0.099 സെക്കന്റ്

കണ്ണൊന്ന് തുറക്കും മുൻപ് വിക്കറ്റ് എടുക്കുന്ന ധോണി ടെക്‌നിക്

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 മത്സരത്തിലും ധോണിയുടെ മിന്നല്‍ സ്റ്റംമ്പിങ്. പ്രായമേറുംതോറും വിക്കറ്റ് കീപ്പിങ്ങിലെ മികവ് കൂട്ടിക്കൊണ്ടിരിക്കുന്ന ധോണി ഒരു സെക്കന്റ് സമയത്തിനുള്ളില്‍ ന്യൂസിലന്‍ഡ് താരത്തെ പുറത്താക്കി. ഇന്ത്യയ്‌ക്കെതിരെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ടിം സെയ്ഫര്‍ട്ടിനെയാണ് ധോണി കുല്‍ദീപ് യാദവിന്റെ പന്തില്‍ പുറത്താക്കിയത്.

കോളിന്‍ മണ്‍റോയും സെയ്‌ഫെര്‍ട്ടും ചേര്‍ന്ന് ആദ്യ മത്സരത്തിലെന്നപോലെ വമ്പന്‍ കൂട്ടുകെട്ടാണ് ഓപ്പണിങ് വിക്കറ്റില്‍ നേടിയത്. ഇരുവരും 46 പന്തില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടയിലായിരുന്നു ധോണിയുടെ ഇടപെടല്‍ കുല്‍ദീപിന്റെ പന്ത് ബാറ്റ്‌സ്മാന്‍ മിസ്സാക്കിയയുടന്‍ ധോണി സ്റ്റമ്പ് തെറിപ്പിച്ചു. ബാറ്റ്‌സ്മാന്റ് കാല്‍ വരയില്‍ തൊടുമ്പോഴേക്കും ധോണിയുടെ ഇടപെടല്‍ കഴിഞ്ഞിരുന്നു. മൂന്നാം അമ്പയര്‍ സംശയത്തിന്റെ ആനുകൂല്യം ബാറ്റ്‌സ്മാന് നല്‍കിയില്ല. 0.099 സെക്കന്റിനുള്ളിലായിരുന്നു ധോണിയുടെ നീക്കം.


ഏകദിനത്തിലും ധോണിയുടെ പ്രകടനം

ഏകദിനത്തിലും ധോണിയുടെ പ്രകടനം

പരമ്പരയില്‍ ഇതാദ്യമായല്ല ധോണി ഈ രീതിയില്‍ എതിരാളിയെ പുറത്താക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെയും ധോണിയുടെ മിന്നല്‍ നീക്കത്തില്‍ ക്രിക്കറ്റ് ലോകം അത്ഭുതപ്പെട്ടു. ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലറെയാണ് ധോണി അന്ന് പുറത്താക്കിയത്. പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ടെയ്‌ലര്‍ ബാലന്‍സ് തെറ്റിയ ഒരുനിമിഷം മതിയായിരുന്നു ധോണിക്ക് സ്റ്റംമ്പ് ചെയ്യാന്‍. ടെയ്‌ലറെ അപകടകാരിയാകും മുന്‍പ് പുറത്താക്കാന്‍ കഴിഞ്ഞത് ഇന്ത്യയ്ക്ക് നേട്ടമാവുകയും ചെയ്തു. ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും അവിഭാജ്യ ഘടകമാണെന്ന് ഉറപ്പിക്കുന്നതായിരുന്നു ധോണിയുടെ പ്രകടനം.

ഏകദിനത്തില്‍ ലോക റെക്കോര്‍ഡ്

ഏകദിനത്തില്‍ ലോക റെക്കോര്‍ഡ്

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പേരെ സ്റ്റംമ്പിങ്ങിലൂടെ പുറത്താക്കിയതിന്റെ റെക്കോര്‍ഡ് ധോണിയുടെ പേരിലാണ്. തൊട്ടുപിന്നിലുള്ള കുമാര്‍ സംഗക്കാര 99 പേരെയാണ് സ്റ്റംമ്പിങ്ങിലൂടെ പുറത്താക്കിയത്. സ്റ്റംമ്പിങ്ങിലെ 119 ഉള്‍പ്പെടെ 430 ഇരകളെയാണ് ധോണി വിക്കറ്റിന് പിന്നില്‍ കണ്ടെത്തിയത്. 337 ഏകദിന മത്സരങ്ങളില്‍നിന്നായാണ് ധോണിയുടെ നേട്ടം.

സ്പിന്നര്‍മാരുടെ ഇഷ്ടതാരം

സ്പിന്നര്‍മാരുടെ ഇഷ്ടതാരം

കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്നര്‍മാരായി കളിക്കുമ്പോള്‍ ധോണി വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗുണകരമാകും. ഓസ്‌ട്രേലിയയ്‌ക്കെതിരെ തുടര്‍ച്ചയായ മൂന്ന് അര്‍ധസെഞ്ച്വറികള്‍ നേടിയ ധോണി ന്യൂസിലന്‍ഡിനെതിരെ 48 പുറത്താകാതെ റണ്‍സും സ്വന്തമാക്കിയിരുന്നു. ബാറ്റിങ്ങിലും മുന്‍ ക്യാപ്റ്റന്‍ താളം കണ്ടെത്തിയതോടെ ലോകകപ്പിനായി ഇന്ത്യ തയ്യാറായിക്കഴിഞ്ഞു.

Story first published: Sunday, February 10, 2019, 17:45 [IST]
Other articles published on Feb 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+