Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്‍ കോലിയോ ധോണിയോ?; ഓഡിയോ പുറത്ത്

ചെന്നൈ: ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞെങ്കിലും എംഎസ് ധോണി തന്നെയാണ് ഇപ്പോഴും ഇന്ത്യയുടെ ഫീല്‍ഡിങ്ങും ബൗളിങ്ങും നിയന്ത്രിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗ്രൗണ്ടില്‍ ധോണി നിര്‍ദ്ദേശം കൊടുക്കുന്നതും മിക്കപ്പോഴും കോലി ധോണിയുടെ അഭിപ്രായം ആരായുന്നതും പ്രേക്ഷകര്‍ നേരിട്ട് കാണുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ബൗളര്‍മാര്‍ക്ക് ധോണി നിര്‍ദ്ദേശം കൊടുക്കുന്നതിന്റെ ഓഡിയോയും പുറത്തുവന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ യുവ സ്പിന്നര്‍മാരുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. സ്പിന്നര്‍മാരോട് ഏതൊക്കെ രീതിയില്‍ പന്തെറിയണമെന്ന് നിര്‍ദ്ദേശിച്ചതാകട്ടെ വിക്കറ്റിന് പിന്നില്‍നിന്നും ധോണിയും. ബൗളിങ് മികവുണ്ടെങ്കിലും അനുഭവ സമ്പത്ത് കുറഞ്ഞ കുല്‍ദീപ് യാദവും യുവേന്ദ്ര ചാഹലും ധോണിയുടെ നിര്‍ദ്ദേശം നടപ്പാക്കി 5 വിക്കറ്റുകള്‍ പങ്കിടുകയും ചെയ്തു.

dhoni36

കുല്‍ദീപ് യാദവിനെ ഒരോവറില്‍ മൂന്നുതവണ ഓസീസ് ബാറ്റ്‌സ്മാന്‍ മാക്‌സ്‌വെല്‍ സിക്‌സറിച്ചത് കളി ഓസ്‌ട്രേലിയയ്ക്ക് അനുകൂലമാക്കിയിരുന്നു. എന്നാല്‍, പന്ത് മാറ്റിയെറിയണമെന്നും ഓഫ് സ്റ്റമ്പിന് പുറത്തുകൂടി എറിയണമെന്നും ധോണി ആവര്‍ത്തിച്ച് പറയുന്നത് പുറത്തുവന്ന ഓഡിയോയില്‍ കേള്‍ക്കാം. ധോണി പിന്നീട് കുല്‍ദീപിന്റെ അടുത്തുവന്ന് നിര്‍ദ്ദേശം ആവര്‍ത്തിക്കുകയും ചെയ്തു.

അടുത്ത ഓവറില്‍ ധോണിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിഞ്ഞ യുവേന്ദ്ര ചാഹല്‍ മാക്‌സ് വെലിനെ പുറത്താക്കുകയും ചെയ്തു. ഓരോ പന്തിലും വരുത്തേണ്ട മാറ്റങ്ങള്‍ ധോണി വിളിച്ചുപറയുന്നത് സ്റ്റിമ്പിലെ മൈക്രോഫോണിലാണ് റെക്കോര്‍ഡ് ചെയ്തത്. ധോണിയുടെ നിര്‍ദ്ദേശങ്ങള്‍ ഏറെ ഗുണം ചെയ്തതായി കളിക്കുശേഷം സ്പിന്നര്‍മാര്‍ വെളിപ്പെടുത്തുകയുമുണ്ടായി.

Story first published: Thursday, September 21, 2017, 9:45 [IST]
Other articles published on Sep 21, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+