വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിമര്‍ശകര്‍ക്ക് ധോണി ബാറ്റുകൊണ്ട് മറുപടി പറയുമോ?; ഏഷ്യാ കപ്പിലും തുഴച്ചില്‍ തുടര്‍ന്നാല്‍ പുറത്തേക്ക്

ധോണിക്ക് തിരിച്ചുവന്നെ മതിയാകൂ | Oneindia Malayalam

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിന് തുടക്കമാകവെ ഇന്ത്യന്‍ നിരയില്‍ അടുത്ത ലോകകപ്പിനുള്ള ടീമിലേക്ക് ആരൊക്കെയെന്നതാകും സെലക്ടര്‍മാരുടെ നിരീക്ഷണം. ഏഷ്യയിലെ ഏല്ലാ ടീമുകളും ടൂര്‍ണമെന്റിനെത്തുന്നതിനാല്‍ കളിക്കാരുടെ പ്രകടനം ലോകകപ്പിലേക്കുള്ള ചവിട്ടുപടികൂടിയാകും. ഇന്ത്യയ്ക്കായി ഒട്ടേറെ വിജയങ്ങള്‍ സമ്മാനിച്ച മുന്‍ ക്യാപ്റ്റന്‍ ധോണിയുടെ പ്രകടനവും ആരാധകര്‍ ഉറ്റുനോക്കുകയാണ്.

ഇംഗ്ലണ്ട് പര്യടനത്തിലെ മെല്ലെപ്പോക്ക് മുപ്പത്തിയെട്ടുകാരന് രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തന്റെ പഴയ ഫോമിലേക്ക് ധോണിക്ക് എത്താന്‍ കഴിയില്ലെങ്കിലും ടീമിന് ബാധ്യതയാകാതിരിക്കുകയെന്നത് പ്രധാനമാണ്. ടീം ആവശ്യപ്പെടുന്ന രീതിയില്‍ സ്‌കോര്‍ ചെയ്യാന്‍ ധോണിക്ക് സമീപകാലത്ത് കഴിയുന്നില്ല. താളം നഷ്ടപ്പെട്ട മുന്‍ വെടിക്കെട്ടുകാരന്‍ ഐപിഎല്ലില്‍ തിരിച്ചുവരവ് കാണിച്ചെങ്കിലും ഇംഗ്ലണ്ട് പര്യടനത്തില്‍ നിരാശപ്പെടുത്തി.

dhoni

കളി നിരീക്ഷിക്കാനും നിര്‍ണായക തീരുമാനങ്ങളെടുക്കാനുമുള്ള ധോണിയുടെ കഴിവും വിക്കറ്റ് കീപ്പിങ്ങിലെ മികവുമാണ് ധോണിയെ ടീമില്‍ നിലനിര്‍ത്തുന്നത്. എന്നാല്‍, ബാറ്റിങ്ങില്‍ പരാജയമായാല്‍ ധോണിക്ക് പകരക്കാരനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തുന്നകാര്യം സെലക്ടര്‍മാര്‍ക്ക് ആലോചിക്കേണ്ടതായുണ്ട്. ഏഷ്യാകപ്പില്‍ വിരാട് കോലി ഇല്ലാത്തിന്റെ പോരായ്മ ഇല്ലാതാക്കാന്‍ ധോണിക്ക് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ധോണിക്ക് അതിസമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ അവസരമുണ്ടാക്കണമെന്നാണ് മുന്‍ താരങ്ങളുടെ നിലപാട്. അവസാന ഓവറുകളില്‍ അടിച്ചു കളിക്കാനുള്ള ശേഷി നഷ്ടപ്പെട്ടതോടെ ധോണിക്ക് മധ്യനിരയില്‍ അവസരം നല്‍കി ഇന്നിങ്‌സ് കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്വം ഏല്‍പ്പിക്കണമെന്ന് ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെടുന്നു. ഏഷ്യാ കപ്പില്‍ വിരാട് കോലി കളിക്കാത്തതിനാല്‍ ധോണിയുടെ ഉത്തരവാദിത്വം വര്‍ധിക്കും. ടീമിനെ പഴയ രീതിയില്‍ ജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞാല്‍ ധോണിക്ക് ലോകകപ്പിലും സ്ഥാനം ഉറപ്പാണ്.

Story first published: Saturday, September 15, 2018, 9:20 [IST]
Other articles published on Sep 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X