Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഹേന്ദ്ര സിംഗ് ധോണി ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങില്ല..... നോക്കൗട്ടില്‍ കത്തിക്കയറും, കാരണം ഇതാണ്

ധോണി ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങില്ലേ?

ലണ്ടന്‍: ഇന്ത്യന്‍ മധ്യനിരയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ സജീവമായി കൊണ്ടിരിക്കുകയാണ്. ഇതുവരെ മധ്യനിര പരീക്ഷിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് നിര്‍ണായക മത്സരത്തില്‍ മുന്‍നിര തകര്‍ന്നാല്‍ മധ്യനിരയുടെ കാര്യം കഷ്ടമാകും എന്ന് വിലയിരുത്തലുണ്ട്. ഇതിനിടെ ചര്‍ച്ചയാവുന്നത് ടീമിലെ ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഫോമാണ്. സന്നാഹ മത്സരത്തിലെ സെഞ്ച്വറി മാത്രമാണ് ധോണിക്ക് എടുത്ത് പറയാനുള്ളത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇതുവരെ ധോണി തിളങ്ങിയിട്ടില്ല. എന്നാല്‍ ധോണി കളിച്ച മൂന്ന് ലോകകപ്പിലെ ചരിത്രം പരിശോധിക്കുമ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇതുവരെ ധോണി തിളങ്ങിയിട്ടില്ല എന്നാണ് ചരിത്രം. ഇത്തവണയും അതിന് മാറ്റമുണ്ടാകില്ലെന്നാണ് ഇതുവരെയുള്ള മത്സരം സൂചിപ്പിക്കന്നത്. ധോണിയുടെ ഫോമിനെ കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോലിക്ക് പരാതിയില്ലാത്തതിന് പിന്നില്‍ അത്തരം നിരവധി കാരണങ്ങളുണ്ട്.

ധോണിയുടെ ഫോം

ധോണിയുടെ ഫോം

സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനോട് ധോണി സെഞ്ച്വറിയടിച്ചിരുന്നു. എന്നാല്‍ ന്യൂസിലന്റിനോട് സ്‌കോര്‍ കണ്ടെത്തുന്നതില്‍ ധോണി പരാജയപ്പെടുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 34 റണ്‍സും ഓസ്‌ട്രേലിയക്കെതിരെ 27 റണ്‍സുമാണ് എടുത്തത്. പാകിസ്താനെതിരെ ഒരു റണ്ണിനാണ് പുറത്തായത്. ധോണിയുടെ ഫോമിനെ കുറിച്ച് ഇപ്പോള്‍ തന്നെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച തുടങ്ങി കഴിഞ്ഞു. വേഗത്തില്‍ സ്‌കോര്‍ ചെയ്യാനുള്ള ഫോം ധോണിക്ക് നഷ്ടപ്പെട്ടു എന്നും ചിലര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ധോണിയുടെ ഫോം ഇന്ത്യക്ക് ഈ ലോകകപ്പില്‍ ഗുണം ചെയ്യുമെന്നാണ് ഇതുവരെയുള്ള മത്സരങ്ങള്‍ സൂചിപ്പിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കില്ല

ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കില്ല

ധോണി ഗ്രൂപ്പ് ഘട്ടത്തില്‍ ഗംഭീര പ്രകടനം കാഴ്ച്ചവെക്കാറില്ലെന്നാണ് മൂന്ന് ലോകകപ്പുകള്‍ സൂചിപ്പിക്കുന്നത്. 2007ലെ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ സ്‌കോര്‍ തുറക്കും മുമ്പേ ധോണി പുറത്തായി. ബെര്‍മുഡയോട് 29 റണ്‍സെടുത്തു. ശ്രീലങ്കയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ വീണ്ടും പൂജ്യത്തിന് പുറത്തായി. ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുകയും ചെയ്തു. 2011ലെ ലോകകപ്പില്‍ ധോണി ആദ്യ റൗണ്ടില്‍ മികച്ച പ്രകടനമല്ല നടത്തിയത്. ഫൈനലില്‍ 91 റണ്‍സടിച്ച് ടീമിന് കിരീടം നേടിക്കൊടുക്കുകയും ചെയ്തു. ധോണിയുടെ ബെസ്റ്റ് ഇന്നിംഗ്‌സായിട്ടാണ് ഇതിനെ കാണുന്നത്.

2015 ലോകകപ്പ്

2015 ലോകകപ്പ്

2015 ലോകകപ്പിലും സ്ഥിതി വ്യത്യസ്തമല്ല. പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ 18 റണ്‍സാണ് ധോണി എടുത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഇതേ സ്‌കോര്‍. യുഎഇയ്‌ക്കെതിരെ ബാറ്റ് ചെയ്തില്ല. വിന്‍ഡീസിനെതിരെ പുറത്താകാതെ 45. ദുര്‍ബലരായ സിംബാബ്‌വെയോട് നേടിയ 85 റണ്‍സാണ് ആദ്യ റൗണ്ടിലെ ധോണിയുടെ ടോപ് സ്‌കോര്‍. ക്വാര്‍ട്ടറില്‍ 6 റണ്‍സിന് പുറത്തായി. സെമിയില്‍ ഇന്ത്യ തോറ്റെങ്കിലും ധോണിയായിരുന്നു ടോപ് സ്‌കോറര്‍. 65 പന്തില്‍ 65 റണ്‍സെടുത്ത് നോക്കൗട്ടില്‍ മികവ് ധോണി ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.

ഇത്തവണ എന്താകും

ഇത്തവണ എന്താകും

ധോണി ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഗംഭീര ഫോമിലാണ് കളിച്ചത്. ഇത്തവണ ധോണിയുടെ അവസാന ലോകകപ്പ് ആവാനും സാധ്യതയുണ്ട്. നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ പലപ്പോഴും വീഴാറുണ്ട്. പാകിസ്താനെതിരെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ അത്തരത്തിലുള്ളതായിരുന്നു. കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലും അതുപോലെയായിരുന്നു. ധോണിക്ക് ഇത്തരം ഘട്ടങ്ങളില്‍ മികവ് പുലര്‍ത്താന്‍ സാധിക്കാറുണ്ട്. ഇത്തവണ ഇന്ത്യ സെമിയിലെത്തിയാല്‍ ധോണിയില്‍ നിന്ന് മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് ഉണ്ടാകുമെന്ന് ഉറപ്പാണ്. സമ്മര്‍ദ ഘട്ടങ്ങളില്‍ കളിക്കാനുള്ള ധോണിയുടെ താല്‍പര്യവും ഈ പ്രകടനങ്ങള്‍ക്ക് പിന്നിലുണ്ട്.

Story first published: Thursday, June 20, 2019, 15:45 [IST]
Other articles published on Jun 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+