ലോകകപ്പ്: കോലി, രോഹിത്, ബുംറ ഇവരൊന്നുമല്ല ഇന്ത്യയുടെ തുറുപ്പുചീട്ട്!! എല്ലാം തീരുമാനിക്കുക ഒരാള്‍
ദില്ലി: പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്നു തെളിയിച്ചു കൊണ്ട് ഐപിഎല്ലില്‍ യുവതാരങ്ങളെ കടത്തിവെട്ടുന്ന പ്രകടനം നടത്തുന്ന സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിയെ പ്രശംസിച്ച് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരേ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ധോണിയുടെ മാസ്മരിക ഇന്നിങ്‌സിനെ വാനോളം പുകഴ്ത്തുകയാണ് അദ്ദേഹം. കളിയില്‍ 48 പന്തില്‍ നിന്നും ധോണി 84 റണ്‍സ് അടിച്ചെടുത്തിരുന്നെങ്കിലും ടീം ഒരു റണ്‍സിനു തോല്‍ക്കുകയായിരുന്നു.
അവസാന ഓവറില്‍ ജയിക്കാന്‍ 26 റണ്‍സ് വേണമെന്നിരിക്കെ ആദ്യ അഞ്ചു പന്തില്‍ 24 റണ്‍സാണ് ധോണി വാരിക്കൂട്ടിയത്. മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയും അദ്ദേഹം അവസാന ഓവറില്‍ പായിച്ചിരുന്നു.

2006ലേക്ക് കൂട്ടിക്കൊണ്ടുപോയി
ധോണിയുടെ ഇന്നിങ്‌സ് കണ്ടപ്പോള്‍ മനസ്സ് ഒരു നിമിഷം തന്നെ 2006ലേക്കു കൂട്ടിക്കൊണ്ടുപോയതായി മോറെ പറയുന്നു. അക്കാലത്താണ് വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ യുവതാരമായിരുന്ന ധോണി ലോക ക്രിക്കറ്റില്‍ സാന്നിധ്യമറിയിച്ചത്.
കരിയറിന്റെ ആദ്യ കാലത്ത് കാഴ്ചവച്ച അതേ രീതിയിലുള്ള ഇന്നിങ്‌സായിരുന്നു ആര്‍സിബിക്കെതിരേ ധോണി പുറത്തെടുത്തതെന്നും മോറെ ചൂണ്ടിക്കാട്ടി.

എന്തൊരു ഇന്നിങ്‌സ്
ആര്‍സിബിക്കെതിരേ എന്തൊരു ഇന്നിങ്‌സാണ് ധോണി കളിച്ചത്. അതിഗംഭീരമെന്നെ വിശേഷിപ്പിക്കാന്‍ കഴിയൂ. ധോണി മികച്ച ഫോമിലാണ്. പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് ഈ പ്രകടനത്തിലൂടെ ധോണി തെളിയിക്കുകയായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് തുടങ്ങിയവരെല്ലാം കരിയറിന്റെ അവസാന കാലഘട്ടം വരെ മികച്ച പ്രകടനം നടത്തിയവരാണെന്നും മുന്‍ ചീഫ് സെലക്ടര്‍ കൂടിയായ മോറെ പറഞ്ഞു.
2005ല്‍ മോറെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടറായിരുന്നപ്പോഴാണ് ധോണി ദേശീയ ടീമിലെത്തിയത്. കരിയറിലെ അഞ്ചാം ഏകദിനത്തില്‍ തന്നെ സെഞ്ച്വറി നേടിയ ധോണി തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തു.

ലോകകപ്പില്‍ തുറുപ്പുചീട്ട്
ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് നായകന്‍ വിരാട് കോലിയോ, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ, സ്റ്റാര്‍ പേസര്‍ ജസ്രപ്രീത് ബുംറയോ ആവില്ലെന്നും മറിച്ച് ധോണിയായിരിക്കും ടീമിന്റെ നിര്‍ണായക താരമെന്നും മോറെ ചൂണ്ടിക്കാട്ടി.
ലോകകപ്പില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കു വഹിക്കുക ധോണി തന്നെ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications