വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിക്കു ഏറ്റവും യോജിച്ചത് ഫിനിഷറുടെ റോളല്ല! അതിനേക്കാള്‍ മികച്ച ബാറ്റിങ് സ്ഥാനമുണ്ട്- ഹസ്സി

നിലവില്‍ കൂടുതലായും ഫിനിഷറായാണ് അദ്ദേഹം കളിക്കുന്നത്

വ്യത്യസ്ത പൊസിഷനുകളില്‍ ടീം ഇന്ത്യക്കു വേണ്ടിയും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം ഇതിഹാസ താരം എംഎസ് ധോണി കാഴ്ചവച്ചിട്ടുണ്ട്. മുന്‍ നിരയില്‍ തുടങ്ങി ഫിനിഷറുടെ റോളില്‍ വരെയെത്തി നില്‍ക്കുന്നു ഇത്. കൂടുതലായും ഫിനിഷറുടെ കുപ്പായത്തില്‍ തന്നെയായിരിക്കും ധോണിയെ ആരാധകര്‍ കണ്ടിട്ടുണ്ടാവുക. എന്നു കരുതി ഇതാണ് അദ്ദേഹത്തിന് ഏറ്റവും മികച്ച ബാറ്റിങ് പൊസിഷനെന്നു പറയാന്‍ കഴിയില്ലെന്നു സിഎസ്‌കെയുടെ ബാറ്റിങ് കോച്ചും ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരവുമായ മൈക്കല്‍ ഹസ്സി അഭിപ്രായപ്പെട്ടു.

ബാറ്റിങില്‍ നാലാം നമ്പറാണ് ധോണിക്കു ഏറ്റവും അനുയോജ്യമായ പൊസിഷനെന്നും ഈ സ്ഥാനത്തു ഇറങ്ങിയാല്‍ അദ്ദേഹം ഇപ്പോഴത്തേതിനേക്കാള്‍ അപകടകാരിയായി മാറുമെന്നും ഹസ്സി ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലാം നമ്പറില്‍ കസറും

നാലാം നമ്പറില്‍ കസറും

ധോണിയെ സംബന്ധിച്ച് ബാറ്റിങില്‍ ഏറ്റവും അനുയോജ്യമായ പൊസിഷന്‍ നാലാം നമ്പറായിരിക്കും. ഈ പൊസിഷനില്‍ കളിച്ചാല്‍ കൂടുതല്‍ പന്തുകള്‍ നേരിടാനും ഇന്നിങ്‌സ് നിയന്ത്രിക്കാനും ധോണിക്കു കഴിയും. ഇത് എതിരാളികളെ സംബന്ധിച്ച് ഇരട്ട അപകടത്തിനു തുല്യമാണെന്നും ഹസ്സി അഭിപ്രായപ്പെട്ടു.
ഐപിഎല്ലിന്റെ പുതിയ സീസണില്‍ ധോണി നാലാമനായി ഇറങ്ങുമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല. മധ്യനിരയില്‍ എല്ലാവരും സാഹചര്യവുമായി പൊരുത്തപ്പെട്ട് കളിക്കേണ്ടതുണ്ട്. എങ്ങനെയായിരിക്കും സിഎസ്‌കെയുടെ ലൈനപ്പെന്നു തീരുമാനിച്ചിട്ടില്ലെന്നും ഹസ്സി അറിയിച്ചു.

പരിചയസമ്പന്നരായ താരങ്ങള്‍

പരിചയസമ്പന്നരായ താരങ്ങള്‍

അനുഭവസമ്പത്തുള്ള താരങ്ങളുടെ സാന്നിധ്യം സിഎസ്‌കെയെ സംബന്ധിച്ചു വലിയ ഭാഗ്യമായാണ് കാണുന്നതെന്നു ഹസ്സി വ്യക്തമാക്കി. സുരേഷ് റെയ്‌ന, ഷെയ്ന്‍ വാട്‌സന്‍, ഇമ്രാന്‍ താഹിര്‍, ഹര്‍ഭജന്‍ സിങ് എന്നിവരുടെയെല്ലാം അനുഭവസമ്പത്ത് വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച്- ആറ് മാസത്തോളമായി സിഎസ്‌കെ ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ കൊവിഡ് കാരണം ഒരു മല്‍സരത്തില്‍പ്പോലും കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെയാണ് തയ്യാറെടുപ്പിന്റെ ഭാഗമായി സിഎസ്‌കെ ചെന്നൈയില്‍ പരിശീലന ക്യാംപ് സംഘടിപ്പിച്ചത്.

അനുഭസമ്പത്ത് സഹായിക്കും

അനുഭസമ്പത്ത് സഹായിക്കും

ഏറെക്കാലം കളിച്ചില്ലെന്ന പോരായ്മയെ അനുഭവസമ്പത്ത് കൊണ്ട് സിഎസ്‌കെ ടീമിലെ താരങ്ങള്‍ മറികടക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നു ഹസ്സി അഭിപ്രായപ്പെട്ടു. ഒരു മല്‍സരത്തിന് തയ്യാറെടുക്കാന്‍ എത്ര മാത്രം കഠിനാധ്വാനം ആവശ്യമാണെന്നു എല്ലാവര്‍ക്കുമറിയാം.
ഒരുപിടി മല്‍സരപരിചയമുള്ള കളിക്കാര്‍ സിഎസ്‌കെ ടീമിലുണ്ട്. ഇതു വലിയ അനുഗ്രഹമായാണ് കാണുന്നത്. സ്വന്തം കളിയെക്കുറിച്ച് നല്ല ബോധ്യമുള്ളവരാണ് ഇവരെല്ലാം. ഒരു മല്‍സരത്തിനു ഏതൊക്കെ രീതിയില്‍ തയ്യാറെടുക്കണമെന്നും ഇവര്‍ക്കു നല്ല ബോധ്യമുണ്ടെന്നു ഹസ്സ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, August 15, 2020, 11:26 [IST]
Other articles published on Aug 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X