ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും സീനിയര്‍ താരങ്ങളെ പുറത്താക്കാന്‍ വേണ്ടി ക്യാപ്റ്റന്‍ ധോണി സെലക്ടര്‍മാരോട് ആവശ്യപ്പെട്ടോ. ആവശ്യപ്പെട്ടു എന്ന് പറയുന്നത് ധോണിയുടെ ബയോപിക് തന്നെയാണ്. സുശാന്ത് രജ്പുത് മുഖ്യവേഷത്തില്‍ എത്തുന്ന ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിന്റെ ടീസറിലാണ് ഇക്കാര്യം ഉള്ളത്. വ്യാഴാഴ്ച പുറത്തിറങ്ങിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Read Also: മെസ്സി തിരിച്ചുവന്നു.. പിന്‍ഭാഗം മുഴുവന്‍ തുറന്നുകാട്ടി ബ്രസീലിന്റെ നിതംബറാണി.. ഞെട്ടിക്കുന്ന ചിത്രം
ചിത്രത്തില്‍ ധോണിയുടെ വേഷം ചെയ്യുന്ന സുശാന്ത് സിംഗ് രജ്പുത്, ഒരു വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സെലക്ഷന്‍ മീറ്റിങില്‍ പങ്കെടുത്ത് കൊണ്ടാണ് സീനീയര്‍ താരങ്ങളെ പുറത്താക്കണം എന്ന് ആവശ്യപ്പെടുന്നത്. ഇയാളെ പിന്തുണച്ചവരെ പോലും ഇയാള്‍ വെറുതെ വിടുമെന്ന് തോന്നുന്നില്ല എന്ന് ഒരു സെലക്ടര്‍ പറയുന്നതും കേള്‍ക്കാം. നമ്മള്‍ രാജ്യത്തിന് വേണ്ടിയുള്ള ഡ്യൂട്ടിയാണ് ചെയ്യുന്നത് എന്നാണ് ഇതിന് സ്‌ക്രീനില്‍ ധോണിയുടെ മറുപടി.

യഥാര്‍ഥ ജീവിതത്തിലും, ധോണിയുടെ പിടിവാശി കാരണമാണ് ചില സീനിയര്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം കുറഞ്ഞതെന്ന് ആരോപണങ്ങള്‍ ഉണ്ട്. വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ എന്ന് തുടങ്ങി ധോണിയുടെ സമപ്രായക്കാര്‍ മുതല്‍ വെറ്ററന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണ്‍, സഹീര്‍ ഖാന്‍ തുടങ്ങിയവരുടെ എക്‌സിറ്റിന് പിന്നിലും ധോണിയുടെ കരങ്ങളാണത്രെ.
സേവാഗിനും ഗംഭീറിനും സഹീറിനും മറ്റും ഒരു വിടവാങ്ങള്‍ മത്സരം പോലും കിട്ടിയിരുന്നില്ല. വെറ്ററന്‍ ബാറ്റ്‌സ്മാന്‍ വി വി എസ് ലക്ഷ്മണ്‍ തന്റെ വിരമിക്കല്‍ കാര്യം സംസാരിക്കാന്‍ ധോണിയെ ഫോണില്‍ പോലും കിട്ടിയില്ല എന്ന് പരാതിപ്പെട്ടിരുന്നു. സിനിമയിലെ കാര്യങ്ങള്‍ ശരിക്കും സംഭവിച്ചതാണോ അതോ സംവിധായകന്‍ കുറച്ച് മസാല കയറ്റിയതാണോ എന്നും വ്യക്തമായി പറയാന്‍ കഴിയില്ല.