വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയെ എന്തിന് വാഴ്ത്തുന്നു? അത്ര മികച്ച വിക്കറ്റ് കീപ്പറല്ല! തുറന്നടിച്ച് മുന്‍ പാക് താരം

റഷീദ് ലത്തീഫിന്റേതാണ് അഭിപ്രായപ്രകടനം

ഇന്ത്യന്‍ ക്രിക്കറ്റിലെ സമാനതകളില്ലാത്ത നായകനും വിക്കറ്റ് കീപ്പറുമാണ് മുന്‍ ഇതിഹാസം എംഎസ് ധോണി. വിക്കറ്റിനു പിന്നില്‍ മിന്നല്‍ സ്റ്റംപിങുകളും കണ്ണഞ്ചിക്കുന്ന ക്യാച്ചുകളുമെടുത്ത് ലോകത്തെ അദ്ഭുതപ്പെടുത്തിയ വിക്കറ്റ് കീപ്പറായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ പല വിക്കറ്റ് കീപ്പര്‍മാരുടെയും ആരാധനാപാത്രം കൂടിയാണ് ധോണി. ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനും ജോസ് ബട്‌ലറുള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്.

IND vs ZIM: ഇന്ത്യ ഇവരെ ഒരു മല്‍സരം പോലും കളിപ്പിക്കില്ല! ആരൊക്കെ എന്നറിയാംIND vs ZIM: ഇന്ത്യ ഇവരെ ഒരു മല്‍സരം പോലും കളിപ്പിക്കില്ല! ആരൊക്കെ എന്നറിയാം

1

പക്ഷെ ഇതൊന്നും പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ റഷീദ് ലത്തീഫ് അത്ര വലിയ കാര്യമായെടുക്കുന്നില്ല. എല്ലാവരും വാഴ്ത്തുന്നതു പോലെ അത്ര മികച്ച വിക്കറ്റ് കീപ്പറായിരുന്നില്ല ധോണിയെന്നു തുറന്നടിച്ചിരിക്കുകയാണ് ലത്തീഫ്. താന്‍ എന്തു കാരണത്താലാണ് ഇങ്ങനെയൊരു അഭിപ്രായം പറയുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

2

വിക്കറ്റിനു പിറകില്‍ എംഎസ് ധോണി അത്ര വിശ്വസ്തനായ വിക്കറ്റ് കീപ്പറായിരുന്നില്ലെന്നാണ് റഷീദ് ലത്തീഫിന്റെ അഭിപ്രായം. ഇതു സമര്‍ഥിക്കാന്‍ അദ്ദേഹം ചില കണക്കുകളും ഇതോടൊപ്പം പരാമര്‍ശിക്കുന്നു. കോട്ട് ബിഹൈന്‍ഡ് (Caught behind) എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു ലത്തീഫിന്റെ വിവാദ അഭിപ്രായ പ്രകടനം.
എംഎസ് ധോണി ഒരു ബാറ്റര്‍- വിക്കറ്റ് കീപ്പറായിരുന്നു.

Asia Cup: ഷഹീനെ ഭയക്കരുത്, മറികടക്കാന്‍ വഴിയുണ്ട്!- ഇന്ത്യക്ക് തന്ത്രം ഉപദേശിച്ച് മുന്‍ പാക് താരം

3

ധോണിയെന്നത് ഇത്ര പ്രശസ്തായ പേരായി മാറിയതില്‍ ആശ്ചര്യമൊന്നുമില്ല. വിക്കറ്റ് കീപ്പിങില്‍ അദ്ദേഹത്തിന്റെ കണക്കുകളിലേക്കു ഞാന്‍ പോവുകയാണെങ്കില്‍ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്ന റേറ്റ് 21 ശതമാനമാണെന്നു കാണാന്‍ സാധിക്കും. ഇതു വളരെ വലുത് തന്നെയാണെന്നും ലത്തീഫ് വിലയിരുത്തുന്നു.

4

ഈ സ്റ്റാറ്റിസ്റ്റിക്‌സ് വളരെ വൈകി വന്നതിനാല്‍ താനും അന്നത്തെ കാലഘട്ടത്തിലുണ്ടായിരുന്ന മറ്റു വിക്കറ്റ് കീപ്പര്‍മാരും നടത്തിയ കഠിനാധ്വാനത്തോടു നീതി പുലര്‍ത്തുന്നില്ലെന്നും റഷീദ് ലത്തീഫ് അഭിപ്രായപ്പെട്ടു.
എന്റെ റെക്കോര്‍ഡ് നിങ്ങള്‍ക്കു പ്രയോജനപ്പെടുത്താന്‍ അനുവാദമില്ല കാരണം 2002-03നു മുമ്പുള്ള വര്‍ഷങ്ങളിലെ വിക്കറ്റ് കീപ്പര്‍മാരുടെ റെക്കോര്‍ഡുകള്‍ നിലവിലില്ല. ഞങ്ങള്‍ അപ്പോഴേക്കും കളി മതിയാക്കിയിരുന്നതായും ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

കളിച്ചത് വെറും 9 ടി20, ഹൂഡ ഏഷ്യാ കപ്പ് ടീമില്‍- സഞ്ജു കണ്ടുപഠിക്കണം!

5

എംഎസ് ധോണി കളിച്ചിരുന്ന സമയത്തു മറ്റു ദേശീയ ടീമുകളുടെ ഭാഗമായിരുന്ന വിക്കറ്റ് കീപ്പര്‍മാരെക്കുറിച്ചുള്ള അഭിപ്രായങ്ങളും റഷീദ് ലത്തീഫ് പങ്കുവച്ചു. ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്, സൗത്താഫ്രിക്കയുടെ ഇതിഹാസം മാര്‍ക്ക് ബൗച്ചര്‍, ഓസ്‌ട്രേലിയയുടെ ടിം പെയ്ന്‍ തുടങ്ങിയവരെക്കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചത്.

6

കഴിഞ്ഞ 15 വര്‍ഷത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ സൗത്താഫ്രിക്കയുടെ ഓപ്പണര്‍ കൂടിയായ ക്വിന്റണ്‍ ഡികോക്കാണെന്നു ലത്തീഫ് അഭിപ്രായപ്പെട്ടു. ഓപ്പണറുടെ അധികച്ചുമതലയുണ്ടായിട്ടും വിക്കറ്റ് കീപ്പിങും ഭംഗിയായി നിറവേറ്റാന്‍ ഡികോക്കിനു സാധിച്ചുവെന്നതാണ് ലത്തീഫ് ഇതിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത്.

Story first published: Wednesday, August 10, 2022, 9:39 [IST]
Other articles published on Aug 10, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X