ധോണിക്ക് സ്‌പെഷല്‍ ട്രെയിനിംഗുമായി കോച്ച്, കാരണം ഇതാണ്, ആ പ്രശ്‌നം ഇനിയുണ്ടാവില്ല
ലണ്ടന്‍: മഹേന്ദ്ര സിംഗ് ധോണി അടുത്തൊന്നും വിരമിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബാറ്റിംഗ് ഫോം കണ്ടെത്താന്‍ ധോണി നീക്കങ്ങള്‍ തുടങ്ങി. പരിശീലനത്തിനിടെ പ്രത്യേക സെഷനുകള്‍ ധോണിക്ക് നല്‍കിയത് രവി ശാസ്ത്രി നേരിട്ടാണ്. അതേസമയം ലങ്കയ്‌ക്കെതിരെയും ഇംഗ്ലണ്ടിനെതിരെ നടക്കുന്ന സെമി ഫൈനലിലും ധോണി തിളങ്ങുമെന്ന് കോച്ചിംഗ് ടീം സൂചിപ്പിക്കുന്നത്.
അതേസമയം ധോണിയുടെ ഫോം വലിയ ചര്‍ച്ചയായി ഇന്ത്യന്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ടീം ഇതൊന്നും കാര്യമായി എടുത്തിട്ടില്ല. ധോണി ഫോം കണ്ടെത്തുമെന്ന് ക്യാപ്റ്റന്‍ വിരാട് കോലിയടക്കം ഉറപ്പിച്ച് പറയുന്നു. അതിനുള്ള പ്രത്യേക സെഷനാണ് കഴിഞ്ഞിരിക്കുന്നത്. എന്നാല്‍ ധോണി കോച്ച് രവി ശാസ്ത്രിയുമായി സംസാരിച്ച കാര്യങ്ങള്‍ മത്സര ശേഷം വ്യക്തമാക്കുമെന്നാണ് സൂചന.

സ്പിന്‍ പേടിയില്ല
ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി ധോണിക്കൊപ്പം ഒരുപാട് നേരം പരിശീലനത്തില്‍ ചെലവിടുന്നതാണ് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് കണ്ടത്. ധോണിക്ക് സ്പിന്‍ നേരിടുന്നതില്‍ ധോണിക്കുള്ള പ്രശ്‌നങ്ങള്‍ ശാസ്ത്രി പരിഹരിച്ച് കൊടുത്തെന്നാണ് വ്യക്തമാകുന്നത്. ധോണിക്ക് സ്പിന്‍ ബാക്ക് ഫൂട്ടില്‍ കളിക്കുന്നത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ശാസ്ത്രി ഉപദേശിച്ചിരിക്കുന്നത്. കയറി കളിക്കാനാണ് നിര്‍ദേശം.

എന്തുകൊണ്ട് ഉപദേശം
ശാസ്ത്രി മികച്ച പരിശീലകന്‍ എന്നതിനൊപ്പം മികച്ച സ്പിന്നറുമാണ്. പന്ത് എങ്ങനെ വരുമെന്ന് കൃത്യമായി അറിയാനുള്ള ശേഷിയും ശാസ്ത്രിക്കുണ്ട്. ഈ അനുഭവമാണ് ധോണിയെ സഹായിക്കാനാണ് അദ്ദേഹം ഉപയോഗിച്ചത്. ടെസ്റ്റില്‍ 151 വിക്കറ്റും, ഏകദിന ക്രിക്കറ്റില്‍ 129 വിക്കറ്റുകളുമുണ്ട് ശാസ്ത്രിയുടെ പേരില്‍. മണിക്കൂറുകളോളം സ്പിന്നര്‍മാരെ എങ്ങനെ നേരിടാമെന്ന ഉപദേശമാണ് ധോണിക്ക് ശാസ്ത്രി നല്‍കിയത്. ധോണിയാണ് ശാസ്ത്രിയോട് സഹായം ആവശ്യപ്പെട്ടത്.

ഉപദേശം ഇങ്ങനെ
റിസ്റ്റ് സ്പിന്നര്‍മാരാണ് തനിക്ക് പ്രശ്‌നമുണ്ടാക്കുന്നതെന്ന് ധോണി ശാസ്ത്രിയോട് സൂചിപ്പിച്ചിട്ടുണ്ട്. പന്ത് എത്രത്തോളം ടേണ്‍ ചെയ്യുമെന്നും, അതിനെ ഏത് ആംഗിളില്‍ കളിക്കണമെന്നുമാണ് ശാസ്ത്രി പ്രധാനമായും നിര്‍ദേശിച്ചത്. പരിശീലനത്തിന് ശേഷമുള്ള വേളയില്‍ പന്ത് എറിയുന്നതിന്റെ മാതൃക ശാസ്ത്രി ധോണിക്ക് പറഞ്ഞുകൊടുക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഈ ഉപദേശത്തിന് ശേഷം പിച്ച് പരിശോധിക്കുകയും ചെയ്താണ് ധോണി ഗ്രൗണ്ട് വിട്ടത്.

ധോണി ഫോമിലെത്തും
ധോണി സ്പിന്നര്‍മാരെ നേരിടാന്‍ തയ്യാറെടുത്തിരിക്കുകയാണ് പരിശീലന ടീമും വ്യക്തമാക്കുന്നു. ശ്രീലങ്കയ്‌ക്കെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡും ധോണിക്കുണ്ട്. ധോണിയുടെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ ലങ്കയ്‌ക്കെതിരെയാണ്. ഒരു സെഞ്ച്വറി നേടി തിരിച്ചുവരാനാണ് ധോണിയുടെ ശ്രമം. നോക്കൗട്ടില്‍ കളിക്കുന്ന ശീലം ഇതോടെ തുടരാനും ധോണിക്ക് സാധിക്കും. സെമി ഫൈനലിന് മുമ്പ് തകര്‍പ്പന്‍ പ്രകടനം നടത്തേണ്ടത് ടീമിനും ആവശ്യമാണെന്ന് ധോണിക്കറിയാം. അതിനാണ് കഠിന പരിശീലനം നടത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications