ഏത് കൂറ്റന്‍ സ്‌കോര്‍ ചേസ് ചെയ്യാനും ഇവരെ വിളിച്ചോ... ധോണി ലോകത്ത് ഒന്നാമന്‍, വിരാട് കോലി രണ്ടാമന്‍!
വിശാഖപട്ടണം: ബെസ്റ്റ് ഫിനിഷര്‍ എം എസ് ധോണി. കിംഗ് ഓഫ് ചേസ് വിരാട് കോലി... ഇതൊന്നും വെറുതെ കിട്ടുന്ന പേരുകളല്ല. രണ്ടുപേരും അര്‍ഹിക്കുന്നത് തന്നെയാണ്. എണ്ണമറ്റ കളികളില്‍ ഇന്ത്യയെ ചേസ് ചെയ്ത് ജയിപ്പിച്ച് കിട്ടിയത്. ധോണിയും കോലിയും ക്രീസില്‍ നിന്നാ പിന്നെ എതിരാളികള്‍ക്ക് പ്രതീക്ഷ വേണ്ടെന്ന് മക്കുല്ലം പറഞ്ഞത് വെറുതെയല്ല.
Read Also: ഫിനിഷറുടെ റോള്‍ കടുപ്പമെന്ന് ധോണി.. വേറെയുമുണ്ട് ധോണിയുടെ കോമഡികള്‍, ചിരിച്ച് മരിക്കരുത്!
ഇപ്പോള്‍ കുറച്ച് ക്ഷീണത്തിലാണെങ്കിലും എം എസ് ധോണിയാണ് സ്‌കോര്‍ പിന്തുടര്‍ന്ന് ജയിപ്പിക്കുന്നതില്‍ ലോകത്തെ തന്നെ ഒന്നാമന്‍. ഇന്ത്യന്‍ ക്യാപ്റ്റന്റെ ഡെപ്യൂട്ടിയായ വിരാട് കോലി രണ്ടാമതുണ്ട്. മൈക്കല്‍ ബെവനും ഹസ്സിയുമെല്ലാം ഇക്കാര്യത്തില്‍ ഇന്ത്യന്‍ ജോഡിയുടെ താഴെയെ വരൂ. കാണൂ ചേസിങിലെ ലോകറെക്കോര്‍ഡുകാരായ മാച്ച് വിന്നര്‍മാര്‍.

എംഎസ് ധോണി
വിജയകരമായ റണ്‍ചേസില്‍ ഏറ്റവും കൂടുതല്‍ ശരാശരിയുള്ള താരമാണ് എം എസ് ധോണി. ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്ത് ജയിച്ച 88 കളികളിലായി 2428 റണ്‍സുകളാണ് ധോണി നേടിയത്. ശരാശരി 101.86. ഇതൊരു ലോകറെക്കോര്‍ഡാണ്. ഇതില്‍ 16 അര്‍ധ സെഞ്ചുറികള്‍, 2 സെഞ്ചുറികള്‍. 183 നോട്ടൗട്ടാണ് ഉയര്‍ന്ന സ്‌കോര്‍.

വിരാട് കോലി
ദില്ലിയില്‍ നിന്നുള്ള 27കാരന്‍ വിരാട് കോലി രണ്ടാമത് ബാറ്റ് ചെയ്ത 62 കളികളില്‍ ഇന്ത്യ ജയിച്ചു. ആകെ സമ്പാദ്യം 3514 റണ്‍സ്. ശരാശരി 90.10. ലോകറെക്കോര്‍ഡില്‍ ധോണിയുടെ തൊട്ടുപിന്നില്‍. കോലിയുടെ 14 സെഞ്ചുറികള്‍ രണ്ടാമത് ബാറ്റ് ചെയ്ത് ജയിച്ച കളികളിലാണ്. ധോണിയെപ്പോലെ തന്നെ ഉയര്‍ന്ന സ്‌കോര്‍ 183.

എ ബി ഡിവില്ലിയേഴ്‌സ്
ദക്ഷിണാഫ്രിക്കയുടെ കംപ്ലീറ്റ് ബാറ്റ്‌സ്മാനായ എ ബി ഡിവില്ലിയേഴ്‌സാണ് പട്ടികയിലെ മൂന്നാമന്‍. 57 കളികളില്‍ ദക്ഷിണാഫ്രിക്ക രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ എ ബി ഡിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. 53 ഇന്നിംഗ്‌സില്‍ നിന്നായി 2363 റണ്‍സാണ് സമ്പാദ്യം. ശരാശരി 81.48. 17 അര്‍ധസെഞ്ചുറിയും 5 സെഞ്ചുറികളും. ഉയര്‍ന്ന് സ്‌കോര്‍ 136 നോട്ടൗട്ട്.

മൈക്കല്‍ ക്ലാര്‍ക്ക്
53 ഇന്നിംഗ്‌സുകളില്‍ നിന്നായി 2142 റണ്‍സെടുത്ത മൈക്കല്‍ ക്ലാര്‍ക്കിന്റെ പേരിലാണ് ചേസിങിലെ ഓസ്‌ട്രേലിയന്‍ റെക്കോര്‍ഡ്. ശരാശി 73.86. 17 അര്‍ധസെഞ്ചുറിയും 3 സെഞ്ചുറികളും ക്ലാര്‍ക്ക് അടിച്ചു. ഉയര്‍ന്ന സ്‌കോര്‍ 105 നോട്ടൗട്ട്.

അര്‍ജുന രണതുംഗ
മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍. രണ്ടാമത് ബാറ്റ് ചെയ്ത് ശ്രീലങ്ക ജയിച്ച 62 കളികളില്‍ രണതുംഗ ഉണ്ടായിരുന്നു. 2007 റണ്‍സ് ടീമിന് വേണ്ടി അടിച്ചു. ശരാശരി 69.20. 13 അര്‍ധസെഞ്ചുറിയും 1 സെഞ്ചുറിയും. 131 നോട്ടൗട്ടാണ് ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications