വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പബ്ജി വിലക്കിന്റെ ആഘാതം ഇന്ത്യന്‍ ക്രിക്കറ്റിലും, പലര്‍ക്കും ഞെട്ടല്‍- ധോണിയും ഇക്കൂട്ടത്തില്‍!

സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പബ്ജിയടക്കെ 118 ആപ്പുകള്‍ നിരോധിച്ചത്

ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ള ജനപ്രിയ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം ഏറ്റവും പ്രശസ്തമായ പബ്ജി ഗെയിമും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. 118 ചൈനീസ് ആപ്പുകള്‍ക്കാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച പൂട്ടിട്ടത്. ടിക്ക് ടോക്ക് പോലെ തന്നെ യുവ തലമുറയില്‍പ്പെട്ടവരില്‍ ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന ഗെയിം ആപ്ലിക്കേഷനായിരുന്നു പബ്ജി. പ്ലെയര്‍ അണ്‍നോണ്‍സ് ബാറ്റ്ല്‍ഗ്രൗണ്ടെന്ന പബ്ജിയുടെ നിരോധനം സാധാരണക്കാര്‍ക്കു മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും വലിയ ആഘാതമായിട്ടുണ്ട്.

സ്ഥിരമായി പബ്ജി കളിക്കുന്ന ചില പ്രമുഖ താരങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ട്. കൊവിഡ് കാരണം ക്രിക്കറ്റില്‍ നിന്നു മാസങ്ങള്‍ ബ്രേക്കെടുക്കേണ്ടി വന്നതോടെ ഇവരെല്ലാം അഭയം തേടിയത് പബ്ജിയടക്കമുള്ള ഗെയിമുകളിലും മറ്റുമായിരുന്നു. പബ്ജി നിരോധനം ഏറ്റവുമധികം തിരിച്ചടിയായി മാറിയ ചില ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്ക് നോക്കാം.

യുസ്വേന്ദ്ര ചഹല്‍

യുസ്വേന്ദ്ര ചഹല്‍

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ യുവ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ പബ്ജി ഗെയിമിന്റെ കടുത്ത ആരാധകനാണ്. ഒഴിവു സമയങ്ങളില്‍ സ്ഥിരമായി പബ്ജി കളിക്കുകയാണ് താരത്തിന്റെ ഹോബി. താനും മുന്‍ നായകന്‍ എംഎസ് ധോണിയും ഒരുമിച്ച് പബ്ജി കളിക്കാറുണ്ടെന്നു നേരത്തേ ചഹല്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഞാനും മഹി ഭായിയും ഒരുമിച്ച് പബ്ജി കളിക്കാറുണ്ട്. മാത്രമല്ല ചിലപ്പോള്‍ താനുള്‍പ്പെടെ ഏഴ്-എട്ടു പേര്‍ ഒരുമിച്ചു രണ്ടു മണിക്കൂറോളം പബ്ജി കളിച്ചിരുന്നു. പിന്നീട് ഒരുമിച്ച് ഡിന്നറിനു പോവുകയും ചെയ്തിരുന്നതായി ചഹല്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.

ദീപക് ചഹര്‍

ദീപക് ചഹര്‍

ടീം ഇന്ത്യയില്‍ അടുത്തിടെയെത്തിയ യുവ പേസര്‍ ദീപക് ചഹറാണ് മറ്റൊരു പബ്ജി ഗെയിം ആരാധകന്‍. ഐപിഎല്ലില്‍ എംഎസ് ധോണി നയിക്കുക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരം കൂടിയാണ് ചഹര്‍. ഐപിഎല്ലിനായി ഇപ്പോള്‍ ദുബായിലുള്ള പേസര്‍ കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് അവിടെ 14 ദിവസം ക്വാറന്റീനില്‍ കഴിയുകയാണ്. പരിക്കു കാരണം രണ്ട്- മൂന്നു മാസം കളിക്കളത്തിനു പുറത്തായിരുന്ന ചഹറിന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് കൂടിയാണ് ഐപിഎല്‍.
മഹി ഭായ് ഇപ്പോള്‍ പബ്ജിയങ്ങനെ കളിക്കാറില്ല. പക്ഷെ ഞാന്‍ ഇപ്പോഴും കളിക്കാറുണ്ട്. മഹി ഭായ് ഇപ്പോള്‍ മറ്റൊരു ഗെയിമാണ് കൂടുതലും കളിക്കുന്നത്. മഹി ഭായിക്ക് ഇപ്പോള്‍ പബ്ജിയില്‍ പഴയ ടച്ച് നഷ്ടമായിട്ടുണ്ട്. എവിടെ നിന്ന്, ആരാണ് ഷൂട്ട് ചെയ്യുന്നതെന്ന് ഇപ്പോള്‍ അദ്ദേഹത്തിനു മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്നും ഒരു അഭിമുഖത്തില്‍ ചഹല്‍ നേരത്തേ പറഞ്ഞിരുന്നു.

എംഎസ് ധോണി

എംഎസ് ധോണി

കഴിഞ്ഞ മാസം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെയും ഫേവറിറ്റ് ഗെയിമുകളിലൊന്നാണ് പബ്ജി. ധോണി തന്റെ വ്യക്തിപരമായ കാര്യങ്ങളൊന്നും പുറത്തുവിടാറില്ലെങ്കിലും ഭാര്യ സാക്ഷി ധോണി ഇവയില്‍ പലതും ആരാധകരെ അറിയിക്കാറുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് ധോണി സ്ഥിരമായി പബ്ജി കളിക്കാറുണ്ടായിരുന്നുവെന്നും ചിലപ്പോള്‍ ഉറക്കത്തില്‍പ്പോലും അദ്ദേഹം ഇതേക്കുറിച്ച് സംസാരിക്കുമായിരുന്നുവെന്നും സാക്ഷി വെളിപ്പെടുത്തിയിരുന്നു.
ചിന്തിച്ചുകൊണ്ടിരിക്കുന്ന തലച്ചോറാണ് അദ്ദേഹത്തിന്റേത്. അതൊരിക്കലും വിശ്രമിക്കാറില്ല. വീഡിയോ ഗെയിമുകള്‍ കളിക്കുമ്പോള്‍ അത് അദ്ദേഹത്തിന്റെ മനസ്സിനെ വഴിതിരിച്ചുവിടാന്‍ സഹായിക്കാറുണ്ട്. അത് നല്ല കാര്യമാണ്. ഈയടുത്ത കാലത്ത് പബ്ജി ഞങ്ങളുടെ കിടക്കയില്‍ അതിക്രമിച്ച് കയറിയിരിക്കുകയാണ്. ഇപ്പോള്‍ ഉറക്കത്തില്‍ മഹി പറയുന്നത് പബ്ജിയെക്കുറിച്ചാണെന്നും നേരത്തേ സാക്ഷി ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു.

Story first published: Thursday, September 3, 2020, 13:22 [IST]
Other articles published on Sep 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X