ഇടയ്ക്കിടെ ഗ്ലൗസഴിക്കുന്ന ധോണി, ബാറ്റ് കറക്കുന്ന കോലി!- ഇതു ഇവരുടെ സ്‌പെഷ്യല്‍

ലോകത്തിലെ ഓരോ ക്രിക്കറ്റര്‍ക്കും അവരുടേതായ ടെക്‌നിക്കും പ്ലെയിങ് സ്റ്റൈലുമുണ്ട്. അതു മാത്രമല്ല താരങ്ങള്‍ക്കു അവരുടേതു മാത്രമായ തില ഹോബികളും ചില അന്ധവിശ്വാസങ്ങളുമെല്ലാമുണ്ട്. ഗ്രൗണ്ടില്‍ ചില താരങ്ങള്‍ക്കു വിചിത്രമായ ചില മാനറിസങ്ങളുണ്ടെന്നു നമുക്ക് കാണാന്‍ സാധിക്കും. ഒരാള്‍ക്കു മറ്റൊരാളുടേതുമായി ഒരിക്കലും സാമ്യം കാണില്ല. അത് അവരുടെ മാത്രം സ്‌പെഷ്യലാണെന്നു കാണാം. ഈ തരത്തില്‍ ലോക ക്രിക്കറ്റിലെ ചില സൂപ്പര്‍ താരങ്ങളുടെ രസകരമായ മാനറിസങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി ക്യാപ്റ്റനെന്ന നിലയില്‍ കൈവരിക്കാത്ത നേട്ടങ്ങളില്ല. രണ്ടു ലോകകപ്പുകളടക്കം ഐസിസിയുടെ മൂന്നു ട്രോഫികളും നാലു ഐപിഎല്‍ കിരീടങ്ങളുമെല്ലാം അദ്ദേഹം സ്വന്തമാക്കിക്കഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നേരത്തേ വിരമിച്ചെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ധോണി കളി തുടരുകയാണ്.

നിങ്ങളൊരു ധോണി ഫാനാണെങ്കില്‍ കളിക്കളത്തില്‍ അദ്ദേഹത്തിന്റെ ചില മാനറിസങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിട്ടുണ്ടാവും. ഗ്രൗണ്ടിലേക്കു പ്രവേശിക്കുമ്പോള്‍ എല്ലായ്‌പ്പോഴും അദ്ദേഹം വലതുകാലാണ് ആദ്യം വയ്ക്കാറുള്ളത്. അതിനു ശേഷം ഇടത്തോട്ട് തിരിഞ്ഞ് പിറകില്‍ ആകാശത്തേക്കു നോക്കും. തുടര്‍ന്നാണ് അദ്ദേഹം മുന്നോട്ട് നടക്കാറുള്ളത്. ധോണിയുടെ മറ്റൊരു ശീലം ഇടയ്ക്കിടെ ഗ്ലൗസുകള്‍ അഴിച്ച് വീണ്ടും കെട്ടുന്നതാ്ണ്. ബാറ്റ് ചെയ്യുമ്പോള്‍ ബൗണ്ടറിയോ, സിക്‌സറോ അടിച്ചാല്‍ രണ്ടു ഗ്ലൗസിലെയും സ്ട്രാപ്പ് അഴിച്ച ശേഷം വീണ്ടുമത് സ്ട്രാപ്പ് ചെയ്യുന്നത് കാണാം.

യുവിയെക്കൊണ്ട് ക്രിക്കറ്റ് പറ്റില്ല! അച്ഛനോടു അന്നു സിദ്ധു പറഞ്ഞു- കാരണമറിയാം

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെ മുന്‍ നായകനും സ്റ്റാര്‍ ബറ്ററുമായ വിരാട് കോലി ബാറ്റിങിനിടെ ഒരു പ്രത്യേക കാര്യം ആവര്‍ത്തിക്കാറുണ്ട്. ബാറ്റ് ചെയ്യവെ ഓരോ ഡെലിവെറിയും നേരിട്ടുന്നതിനു മുമ്പ് ബാറ്റുയര്‍ത്തി അതു അതിവേഗം കറക്കുന്ന ഒരു ശൈലി കോലിക്കുണ്ട്. സ്ലിപ്പിന്റെ ദിശയിലേക്കു വച്ചാണ് അദ്ദേഹം ഈ തരത്തില്‍ ചെയ്യാറുള്ളത്. അതിനു ശേഷമാണ് കോലി ഒരു ബോള്‍ നേരിടാറുള്ളത്.

ലസിത് മലിങ്ക

ലസിത് മലിങ്ക

വിചിത്രമായ ബൗങിങ് ആക്ഷനിലൂടെ ബാറ്റര്‍മാര്‍ക്കു വെല്ലുവിളി സൃഷ്ടിച്ച ബൗളറായിരുന്നു ശ്രീലങ്കയുടെ മുന്‍ പേസ് ഇതിഹാസം ലസിത് മലിങ്ക. അസാധാരണമായ ബൗളിങ് ആക്ഷന്‍ വളരെ നന്നായി യോര്‍ക്കറുകളെറിയാനും അദ്ദേഹത്തെ സഹായിച്ചിരുന്നു.

മലിങ്കയ്ക്കും ഗ്രൗണ്ടില്‍ വച്ച് ഒരു കൗതുകമുണര്‍ത്തുന്ന ശീലുമുണ്ടായിരുന്നു. തന്റെ റണ്ണപ്പിനു മുമ്പ് ബോളിനു ഒരു ചുംബനം നല്‍കിയിരുന്നു അതിനു ശേഷമാണ് അദ്ദേഹം തന്റെ റണ്ണപ്പ് ആരംഭിച്ചിരുന്നത്.

ലോകകപ്പ് കളിക്കല്‍ ഇവര്‍ക്ക് ഹോബി! കൂടുതല്‍ തവണ കളിച്ചവരെ അറിയാം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സ്ച്ചിന്‍ ടെണ്ടുല്‍ക്കും ഗ്രൗണ്ടില്‍ തന്റേതാ ചില ശീലങ്ങളുണ്ടായിരുന്നു. ബാറ്റിങിനിടെ ഇടയ്‌ക്കൊന്നം കുനിഞ്ഞ് നിവരുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. സച്ചിന്റെ ഈ ആക്ഷന്‍ യുവതലമുറയുടെ ഇടയില്‍ വളരെ പ്രശസ്തവുമായിരുന്നു. ഇതു കൂടാതെ ബാറ്റ് ചെയ്യുമ്പോള്‍ ഇട്ക്കു ക്രീസിനു പുറത്തേക്കു വന്ന ശേഷം ബൗള്‍ ചെയ്ത ഏരിയയില്‍ തട്ടി നോക്കുന്ന രീതിയും സച്ചിനുണ്ടായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, June 26, 2022, 18:27 [IST]
Other articles published on Jun 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X