Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിമര്‍ശകര്‍ ഊരിപ്പിടിച്ച വാളുമായി കാത്തിരിക്കുകയായിരുന്നു: ധോണി!

ഇന്‍ഡോര്‍: ഒരുപാട് വിമര്‍ശകര്‍ ഊരിപ്പിടിച്ച വാളുമായി കാത്തിരിക്കുകയായിരുന്നു എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. ഇന്‍ഡോറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തില്‍ ജയിച്ച ശേഷം സംസാരിക്കുകയായിരുന്നു ധോണി. ഇത് അത്ര എളുപ്പമുള്ള കളിയല്ല. വിമര്‍ശകര്‍ വാളുമായി കാത്തിരിക്കുകയാണ്. ഒരു പിഴവ് കണ്ടാല്‍ ആക്രമിക്കും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയും ആദ്യത്തെ ഏകദിനവും തോറ്റതോടെ ധോണിക്ക് നേരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ടെസ്റ്റിന് പിന്നാലെ ധോണി ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കേണ്ട സമയമായി എന്നും ആവശ്യമുയര്‍ന്നു. ഓള്‍റൗണ്ടറായിരുന്ന അജിത് അഗാര്‍ക്കര്‍ വരെ ധോണിയുടെ ടീമിലെ സ്ഥാനത്തെപ്പറ്റി സംശയമുയര്‍ത്തി.

മറുപടി രാജകീയമായി

മറുപടി രാജകീയമായി

എല്ലാ വിമര്‍ശകര്‍ക്കുമുള്ള രാജകീയമായ മറുപടിയാണ് എം എസ് ധോണി ഇന്‍ഡോറില്‍ നല്‍കിയത്.പുറത്താകാതെ 92 റണ്‍സുമായി ടീം ഇന്ത്യയെ ധോണി അക്ഷരാര്‍ഥത്തില്‍ രക്ഷിക്കുകയായിരുന്നു. ക്യാപ്റ്റന്‍സിയിലും ആ പഴയ ധോണിയുടെ സ്പാര്‍ക്ക് കാണാനുണ്ടായിരുന്നു.

ടോസ് കിട്ടി തുടക്കം

ടോസ് കിട്ടി തുടക്കം

ഒരുപാട് കളികളായി ധോണിക്ക് ടോസ് കിട്ടിയിട്ട്. ഇതിനെപ്പറ്റി ധോണി തന്നെ പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു. ഇന്‍ഡോറില്‍ ഇടത്തേ കൈകൊണ്ടാണ് ധോണി നാണയം കറക്കിയത്. ടോസ് കിട്ടി. ആദ്യം ബാറ്റ് ചെയ്തു. കളിയും ജയിച്ചു.

വിമര്‍ശനങ്ങളില്‍ വേദനിച്ച്

വിമര്‍ശനങ്ങളില്‍ വേദനിച്ച്

ചുറ്റും ഉയരുന്ന വിമര്‍ശനങ്ങള്‍ ധോണിയുടെ കളിയെ ബാധിച്ചിരിക്കണം. നിശ്ചയദാര്‍ഢ്യത്തോടെയാണ് ക്യാപ്റ്റന്‍ ബാറ്റ് ചെയ്തത്. കളി ജയിച്ച ശേഷം ധോണി നടത്തിയ ആഹ്ലാദ പ്രകടനവും പതിവില്ലാത്തതായിരുന്നു.

ക്രെഡിറ്റ് ബൗളര്‍മാര്‍ക്കെന്ന് ധോണി

ക്രെഡിറ്റ് ബൗളര്‍മാര്‍ക്കെന്ന് ധോണി

കളി ജയിപ്പിച്ചതിന്റെ ക്രെഡിറ്റ് ബൗളര്‍മാര്‍ക്കാണ് ധോണി കൊടുത്തത്. ബാറ്റ്‌സ്മാന്‍മാരെക്കാള്‍ കൂടുതല്‍ ബൗളര്‍മാര്‍ സംഭാവന ചെയ്തു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി - ധോണി
വിനയാന്വിതനാകുന്നു

ഇത് ഞങ്ങളുടെ ഭാഗ്യം - ഭുവനേശ്വര്‍

ഇത് ഞങ്ങളുടെ ഭാഗ്യം - ഭുവനേശ്വര്‍

ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ കളിക്കാന്‍ കഴിയുന്നത് ഭാഗ്യമാണ് എന്നാണ് ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞത്. മൂന്ന് വിക്കറ്റ് വീഴ്്ത്തിയ ഭുവിയാണ് ഇന്ത്യയ്ക്ക് നിര്‍ണായക ബ്രേക് ത്രൂകള്‍ നല്‍കിയത്. ഡേവിഡ് മില്ലറെ ഭുവി നേരിട്ട ആദ്യ പന്തില്‍ത്തന്നെ ധോണിയുടെ കൈകളിലെത്തിച്ചു.

ധോണി ഫന്റാസ്റ്റിക് - ഹര്‍ഭജന്‍

ധോണി ഫന്റാസ്റ്റിക് - ഹര്‍ഭജന്‍

ക്യാപ്റ്റന്‍സിയിലും ബാറ്റിംഗിലും ധോണി ഫന്റാസ്റ്റിക് ആയിരുന്നു എന്നാണ് ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് പറഞ്ഞത്. ധോണിക്കൊപ്പം മികച്ച പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കിയ ഭാജി രണ്ട് വിക്കറ്റും വീഴ്ത്തി.

Story first published: Thursday, October 15, 2015, 13:32 [IST]
Other articles published on Oct 15, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+