ധോണിയെ ഇനി ഇന്ത്യന്‍ ജഴ്‌സിയില്‍ കാണുക ലോകകപ്പില്‍ മാത്രം!! കംഗാരുവേട്ടയ്ക്കില്ല
റാഞ്ചി: മുന്‍ നായകനും ഇതിഹാ വിക്കറ്റ് കീപ്പുമായ എംഎസ് ധോണിയെ ഇനി ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാന്‍ മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പ് വരെ കാത്തിരിക്കേണ്ടിവരും. ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ അവസാന പരമ്പരയാണ് ഇപ്പോള്‍ ഓസീസിനെതിരേ നടന്നുകൊണ്ടിരിക്കുന്നത്.
സ്വന്തം നാടായ റാഞ്ചിയില്‍ വെള്ളിയാഴ്ച ഓസ്‌ട്രേലിയക്കെതിരേ നടന്ന മൂന്നാം ഏകദിത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കാത്തത് ധോണിയായിരുന്നു. ആരാധകര്‍ പ്രതീക്ഷിച്ചതു പോലെ വലിയൊരു ഇന്നിങ്‌സ് കളിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. 26 റണ്‍സെടുത്ത് ധോണി പുറത്താവുകയായിരുന്നു. എങ്കിലും തകര്‍പ്പനൊരു റണ്ണൗട്ടിലൂടെ വിക്കറ്റ് കീപ്പിങില്‍ അദ്ദേഹം കസറി.

അവസാന രണ്ടു മല്‍സരങ്ങള്‍ക്കില്ല
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ധോണി കളിക്കില്ല. റാഞ്ചിയിലേതു ലോകകപ്പിനു മുമ്പ് അദ്ദേഹത്തിന്റെ അവസാന മല്‍സരമായിരുന്നു. തുടര്‍ന്നുള്ള കളികളില്‍ ധോണിക്കു വിശ്രമം അനുവദിച്ചതായി ഇന്ത്യന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗറാണ് അറിയിച്ചത്.
ഐപിഎല്ലും തുടര്‍ന്നു നടക്കാനിരിക്കുന്ന ലോകകപ്പും മുന്നില്‍ കണ്ടാണ് വെറ്ററന്‍ താരത്തിന് ഇന്ത്യ വിശ്രമം നല്‍കിയിരിക്കുന്നത്.

ഭേദപ്പെട്ട പ്രകടനം
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനമാണ് ധോണി കാഴ്ചവച്ചത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും 42.50 ശരാശരിയില്‍ 85 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
ഇന്ത്യ ആറു വിക്കറ്റിന് ജയിച്ച ആദ്യ മല്‍സരത്തിലാണ് ധോണിയുടെ മാച്ച് വിന്നിങ് ഇന്നിങ്‌സ് കണ്ടത്. പുറത്താവാതെ 59 റണ്‍സെടുത്ത അദ്ദേഹം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. രണ്ടാം ഏകദിനത്തില്‍ ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയ അദ്ദേഹം മൂന്നാമത്തെ കളിയില്‍ 26 റണ്‍സും നേടി.

ഇനി ഐപിഎല്ലിലേക്ക്
മാര്‍ച്ച് 23ന് ആരംഭിക്കുന്ന ഐപിഎല്ലിന്റെ 12ാം സീസണിലായിരിക്കും ഇനി ധോണിയുടെ ശ്രദ്ധ. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തുടര്‍ച്ചയായ രണ്ടാം കിരീടമാണ് ധോണി ലക്ഷ്യമിടുന്നത്. രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് കഴിഞ്ഞ സീസണിലാണ് സിഎസ്‌കെ ഐപിഎല്ലില്‍ തിരിച്ചെത്തിയത്. കിരീടവിജയത്തോടെ തന്നെ അവര്‍ മടങ്ങിവരവ് ഗംഭീരമാക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications