ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ജീവിതകഥ പറയുന്ന ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന സിനിമയുടെ ആദ്യത്തെ ട്രെയിലര്‍ പുറത്തിറങ്ങി. എം എസ് ധോണിയും സിനിമയിലെ നായകന്‍ സുശാന്ത് രജ്പുതും ചേര്‍ന്നാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്. മുംബൈയിലായിരുന്നു പരിപാടി. പിന്നാലെ എം എസ് ധോണി തന്നെ മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഈ വിശേഷം പങ്കുവെച്ചു.
ഞാന്‍ നടന്നത് പോലെ എന്റെ ജീവിതകഥ. ഇതാ അതില്‍ നിന്നും ഒരു ഭാഗം എന്ന് പറഞ്ഞാണ് ധോണി ട്രെയിലര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. തുടര്‍ന്ന് സുശാന്ത് സിംഗ് രജ് പുതും ട്വിറ്ററില്‍ ട്രെയിലര്‍ പോസ്റ്റ് ചെയ്തു. ധോണി ചരിത്രം നിര്‍മിക്കുന്നത് നിങ്ങള്‍ കണ്ടുകാണും. ധോണിയുടെ ജീവിതയാത്രയെക്കുറിച്ച് അറിയാന്‍ ഈ ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ - താരം എഴുതി.

ധോണിയും രജ്പുതും മാത്രമല്ല, സെലിബ്രിറ്റികള്‍ അടക്കമുള്ള ധോണി ആരാധകരെല്ലാം വലിയ ആവേശത്തിലാണ്. കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ തുടങ്ങിയ പ്രമുഖരും ടീസറിനെക്കുറിച്ചുള്ള ട്വീറ്റുമായി എത്തി. ഇനിയും കാത്തിരിക്കാന്‍ വയ്യ എന്നായിരുന്നു ലീയുടെ ട്വീറ്റ്. സ്വകാര്യ ജീവിതം അത്രയൊന്നും ആഘോഷിക്കാത്ത ധോണിയുടെ കഥ തികച്ചും രസകരമായിരിക്കും എന്നാണ് ഹര്‍ഷ ഭോഗ്ലെ എഴുതിയത്.
2007 മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനാണ് എം എസ് ധോണി. കഴിഞ്ഞ വര്‍ഷം നായകനായിരിക്കേ തന്നെ ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിരമിച്ചു. ഇപ്പോള്‍ ഏകദിന, ട്വന്റി 20 മത്സരങ്ങള്‍ മാത്രം കളിക്കുന്നു. ഏകദിന, ട്വന്റി 20 ലോകകപ്പുകളും ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയും നേടിയിട്ടുള്ള ക്രിക്കറ്റ് ചരിത്രത്തിലെ ഏക ക്യാപ്റ്റനാണ് റാഞ്ചിയില്‍ നിന്നുള്ള എം എസ് ഡി. ധോണിയുടെ ജീവിതകഥ സിനിമയായി കാണാന്‍ ആരാധകരും കൊതിയോടെ കാത്തിരിക്കുകയാണ്