
വ്യക്തിഗത വിവരം
മഹേന്ദ്ര സിങ് ധോണിയെന്ന എം എസ് ധോണി 1981 ജൂലൈ ഏഴിന് റാഞ്ചിയിലാണ് ജനിച്ചത്. 5 അടി 11 ഇഞ്ചാണ് ധോണിയുടെ ഉയരം. വലം കൈബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ധോണിയുടെ ഭാര്യ സാക്ഷി ധോണി. മകള്‍ സിവ. ഏകദിന അരങ്ങേറ്റം 2004 ഡിസംബര്‍ 23ന് ബംഗ്ലാദേശിനെതിരേ. ടി20യിലെ അരങ്ങേറ്റം 2006 ഡിസംബര്‍ 1ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ.

കരിയര്‍
90 ടെസ്റ്റില്‍ നിന്ന് 38.09 ശരാശരിയില്‍ 4876 റണ്‍സ്. ഇതില്‍ 6 സെഞ്ച്വറിയും 1 ഇരട്ട സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും. ഉയര്‍ന്ന സ്‌കോര്‍ 224. 350 ഏകദിനത്തില്‍ നിന്ന് 50.58 ശരാശരിയില്‍ 10733 റണ്‍സ്. ഇതില്‍ 10 സെഞ്ച്വറിയും 73 അര്‍ധ സെഞ്ച്വറിയും. ഉയര്‍ന്ന സ്‌കോര്‍ 183. 98 ടി20യില്‍ നിന്ന് 37.6 ശരാശരിയില്‍ 1617 റണ്‍സ്.രണ്ട് അര്‍ധ സെഞ്ച്വറി. 190 ഐപിഎല്ലില്‍ നിന്നായി 42.21 ശരാശരിയില്‍ 4432 റണ്‍സ്. 23 അര്‍ധ സെഞ്ച്വറി.

അവാര്‍ഡുകള്‍
1. ഏകദിനത്തിലെ പ്ലേയര്‍ ഓഫ് ദി ഇയര്‍ രണ്ട് തവണ (2008,2009)
2. 2009ല്‍ പത്മശ്രീ
3. 2007-2008 സീസണിലെ പ്രകടനത്തിന് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം
4. 2011 ആഗസ്റ്റില്‍ ഡീ മോണ്ട്‌ഫോര്‍ട്ട് യൂനിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ്
5. 2018ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം

നായകനെന്ന നിലയിലെ നേട്ടങ്ങള്‍
1. 2007 ടി20 ലോകകപ്പ് കിരീടം
2. 2010,2016 ഏഷ്യാ കപ്പ് കിരീടം
3. 2011ല്‍ ഐസിസി ഏകദിന ലോകകപ്പ്
4. 2013ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം

ഏകദിനത്തിലെ പ്രധാന റെക്കോഡുകള്‍
1. ഇന്ത്യക്ക് കൂടുതല്‍ ഏകദിനം സമ്മാനിച്ച നായകന്‍,100ന് മുകളില്‍ ഏകദിന വിജയം നേടുന്ന മൂന്നാമത്തെ നായകന്‍
2. ആറാം നമ്പറില്‍ കൂടുതല്‍ ഏകദിന റണ്‍സ് (4031)
3. ഏകദിനത്തില്‍ 200 സിക്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരവും അഞ്ചാമത്തെ അന്താരാഷ്ട്ര താരവും
4. വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (183)
5. ഏകദിനത്തില്‍ ഒരു ഇന്നിങ്‌സിലും (6) കരിയറിലും (432) കൂടുതല്‍ പുറത്താക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍
6. ഏകദിനത്തില്‍ കൂടുതല്‍ സ്റ്റംപിങ് (120)
7. 300 ഏകദിന ക്യാച്ച് നേടുന്ന ആദ്യ ഇന്ത്യനും നാലാമത്തെ വിക്കറ്റ് കീപ്പറും

ടി20 റെക്കോഡുകള്‍
1. നായകനെന്ന നിലയില്‍ കൂടുതല്‍ ജയം (41)
2. നായകനായി കൂടുതല്‍ ടി20 മത്സരം (72)
3. വിക്കറ്റ് കീപ്പറായി കൂടുതല്‍ പുറത്താക്കല്‍ (87)
4. തുടര്‍ച്ചയായി കൂടുതല്‍ ടി20 ഇന്നിങ്‌സ് (84)
5. വിക്കറ്റ് കീപ്പറായി കൂടുതല്‍ ക്യാച്ച് (54)


Click it and Unblock the Notifications