Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്ത് സ്റ്റമ്പില്‍ കൊണ്ടിട്ടും ധോണി പുറത്തായില്ല, എന്തൊരു ഭാഗ്യവാന്‍; കളിയിലെ വഴിത്തിരിവ്

പന്ത് സ്റ്റമ്പില്‍ കൊണ്ടിട്ടും ധോണി പുറത്തായില്ല | Oneindia Malayalam

ചെന്നൈ: കഴിഞ്ഞദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ധോണിയുടെ മികവ് മാത്രമല്ല ടീമിനെ ജയിപ്പിച്ചത്. ഭാഗ്യം കൂടിയാണ്. മത്സരത്തില്‍ 46 പന്തില്‍ 75 റണ്‍സടിച്ച ധോണിയുടെ മികവില്‍ ചെന്നൈ 8 റണ്‍സിന് വിജയിച്ചിരുന്നു. 36 റണ്‍സെടുത്ത സുരേഷ് റെയ്‌നയും 27 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോയും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.

ms

തുടക്കത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ചെന്നൈയെ ധോണിയുടെ റെയ്‌നയും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. എന്നാല്‍ 3 വിക്കറ്റിന് 28 റണ്‍സ് എന്ന നിലയിലുള്ളപ്പോള്‍ ധോണി പുറത്താകലിന്റെ വക്കിലെത്തിയതാണ്. നേരിട്ട രണ്ടാം പന്ത് ധോണി പ്രതിരോധിച്ചെങ്കിലും സ്റ്റമ്പില്‍ ഉരസിയാണ് നിന്നത്. എന്നാല്‍, സ്റ്റമ്പില്‍ ലൈറ്റ് തെളിയാത്തതിനാല്‍ പുറത്തായില്ല.

രാജസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറും സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സ്റ്റീവ് സ്മിത്തും തലയില്‍ കൈവെച്ച് നോക്കിനിന്നു. ഒരുപക്ഷെ, രാജസ്ഥാന്‍ റിവ്യു നല്‍കിയിരുന്നെങ്കില്‍ കാര്യമുണ്ടായേനെ എന്നാണ് കമന്റേറ്റര്‍മാരുടെ അഭിപ്രായം. എന്നാല്‍, ലൈറ്റ് തെളിയുകയോ ബെയ്‌സ് വീഴുകയോ ചെയ്യാത്തതിനാല്‍ അമ്പയര്‍ ഔട്ട് അനുവദിക്കില്ലെന്നുറപ്പാണ്. സ്റ്റമ്പിലുരസിപ്പോയ ഭാഗ്യത്തെ ധോണി പിന്നീട് കൈവിട്ടില്ല. അവസാന ഓവറില്‍ 28 റണ്‍സാണ് ധോണി അടിച്ചെടുത്തത്. മത്സരത്തില്‍ ധോണിയുടെ ഇന്നിങ്‌സ് നിര്‍ണായകമാവുകയും ചെയ്തു.

Story first published: Monday, April 1, 2019, 11:50 [IST]
Other articles published on Apr 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+