ധോണി ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചോ?; ശ്രീലങ്കയില്‍ സംഭവിക്കുന്നത്
ദില്ലി: 2019 ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ ധോണി ഉള്‍പ്പെടുമോ എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ക്രിക്കറ്റ് ലോകത്ത് നടന്ന പ്രധാന ചര്‍ച്ച. പ്രായവും ഫോമില്ലായ്മയും ശ്രീലങ്കയിലും തുടര്‍ന്നാല്‍ ധോണി ടീമിന് പുറത്തായിരിക്കുമെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദും സൂചിപ്പിച്ചതോടെ ധോണിക്ക് സമ്മര്‍ദ്ദമേറുകയും ചെയ്തു.
എന്നാല്‍, രണ്ടുമത്സരങ്ങളില്‍ ഇന്ത്യയെ തോല്‍വിയില്‍ നിന്നും വിജയത്തിലേക്ക് നയിച്ച് താന്‍ ഇന്ത്യന്‍ ടീമില്‍ അവശ്യഘടകമാണെന്ന് ധോണി ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച് ശീലമുള്ള ധോണി ശ്രീലങ്കയ്‌ക്കെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇത് ധോണിക്ക് ലോകകപ്പില്‍ സാധ്യത നല്‍കില്ലെങ്കിലും വരാനിരിക്കുന്ന മത്സരങ്ങളില്‍ ആത്മവിശ്വാസം നല്‍കും.

ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരങ്ങള്‍ ധോണിക്ക് ഏറെ നിര്‍ണായകമായിരിക്കും. ദുര്‍ബലരായ ശ്രീലങ്കയുടെ ചെറിയ സ്‌കോറുകള്‍ പിന്തുടരുന്ന രീതി ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കില്ല. കഴിഞ്ഞതവണ ഇന്ത്യയില്‍ ഓസീസ് സന്ദര്‍ശനത്തിനെത്തിയപ്പോള്‍ 350ലേറെ റണ്‍സുകള്‍ ചേസ് ചെയ്യേണ്ടതായി വന്നിരുന്നു.
അടുത്ത ലോകകകപ്പ് നടക്കുന്നത് ഇംഗ്ലണ്ട് വെയ്ല്‍സ് രാജ്യങ്ങളിലാണ്. ബൗളിങ്ങിനും ബാറ്റിങ്ങിനും തുല്യ പ്രാധാന്യമുള്ള പിച്ചുകളാണ് ഇവിടെ ഒരുക്കുക. ഇവിടുത്തെ സാഹചര്യംകൂടി മനസിലാക്കിയശേഷമായിരിക്കും ഇന്ത്യ ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കുക. ധോണി സ്വയം വിരമിച്ചില്ലെങ്കില്‍ ക്യാപ്റ്റനെന്ന രീതിയില്‍ രണ്ട് ലോകകപ്പുകള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച ഈ സൂപ്പര്‍താരത്തിന്റെ പരിചയ സമ്പന്നത ഇന്ത്യന്‍ സെലക്ടര്‍മാര്‍ തള്ളാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications