Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്ക് പരിക്ക്; ലോകകപ്പ് നഷ്ടപ്പെടുമോ? പാര്‍ഥിവ് പട്ടേലിന് സാധ്യത

ദില്ലി: ഏഷ്യാകപ്പ് ക്രിക്കറ്റും ലോകകപ്പ് ട്വന്റി20 മത്സരങ്ങളും പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തി ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് പരിക്ക്. ഫെബ്രുവരി 24ന് തുടങ്ങുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിന് മുന്നോടിയോയുള്ള പരിശീലനത്തിനിടെയായിരുന്നു ധോണിക്ക് പരിക്കേറ്റത്.

പരിക്കിന്റെ വിശദ വിവരങ്ങള്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പുറത്തുവിട്ടിട്ടില്ല. മസില്‍പിടുത്തമാണ് ഉണ്ടായിരിക്കുന്നതെന്നും പേടിക്കാനില്ലെന്നുമാണ് ടീം ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നതെങ്കിലും വിശദമായ പരിശോധന നടത്താനാണ് തീരുമാനം. ധോണിക്ക് വിശ്രമം ആവശ്യമെങ്കില്‍ പകരക്കാരനായി പാര്‍ഥിവ് പട്ടേലിനെ ടീമിലെടുക്കാനാണ് സാധ്യത.

ms-dhoni

പാര്‍ഥിവിനോട് ഒരുങ്ങുനില്‍ക്കാന്‍ ടീം മാനേജ്‌മെന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാര്‍ഥിവ് അടുത്ത ദിവസം തന്നെ ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐയും സൂചിപ്പിക്കുന്നു. ലോകപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കുന്നതിനാല്‍ ഏഷ്യാകപ്പില്‍ ധോണി വിശ്രമമെടുക്കാനാണ് സാധ്യതയെന്ന് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സാധാരണ രീതിയില്‍ ടീം വിക്കറ്റ് കീപ്പര്‍മാരെ അധികമായി കരുതാറുണ്ടായിരുന്നെങ്കിലും അടുത്തകാലത്തായി ഇന്ത്യ ധോണിയെ മാത്രമാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിച്ചുവരുന്നത്. ഇത് യുവ കളിക്കാരുടെ സാധ്യതകള്‍ ഇല്ലാതാക്കുന്നാണൈന്നും ധോണി വിരമിക്കുന്നതോടെ ടീമില്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനെ കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കുമെന്നും മുന്‍ കളിക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു.

Story first published: Tuesday, February 23, 2016, 9:26 [IST]
Other articles published on Feb 23, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+