Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്ക് ബാറ്റു ചെയ്യാന്‍ കഴിയുന്നില്ല; ആഞ്ഞടിച്ച് സൗരവ് ഗാംഗുലി

ലണ്ടന്‍: വിജയക്കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ടീം ലണ്ടനില്‍ നിരാശജനകമായ പ്രകടനം കാഴ്ചവെക്കുമ്പോള്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ മധ്യനിര അമ്പേ പരാജയപ്പെട്ടപ്പോള്‍ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗാംഗുലി നടത്തിയത്.

ഇന്ത്യ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി എന്നിവരെ കൂടുതലായി ആശ്രയിക്കുകയാണെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടില്‍ നാലു മുതല്‍ ആറുവരെ സ്ഥാനത്തിറങ്ങിയ ബാറ്റസ്ന്മാന്‍മാരുടെ സ്‌ട്രൈക്ക് റേറ്റ് 66 ആണ്. ഇവര്‍ ആകെ നേടിയതാകട്ടെ 156 റണ്‍സും. സുരേഷ് റെയ്‌നയുടെ 46 ആണ് ഇവരിലെ വലിയ സ്‌കോര്‍.

page

മികച്ച ഫിനിഷറെന്ന് പേരുകേട്ട ധോണിയുടെ നിഴല്‍ മാത്രമാണ് ഇംഗ്ലണ്ടില്‍ കാണുന്നത്. ലോര്‍ഡ്‌സിലെ മെല്ലെപ്പോക്കില്‍ ആരാധകരില്‍ കൂവില്‍പോലും വാങ്ങിച്ചു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍. മധ്യനിര ബാറ്റ്‌സ്മാന്മാര്‍ നിരന്തരം പരാജയപ്പെടുമ്പോഴും കെ എല്‍ രാഹുലിനെ അവസാന ഏകദിനത്തില്‍ നിന്നും മാറ്റി നിര്‍ത്തിയത് എന്തിനാണെന്ന് ഗാംഗുലി ചോദിക്കുന്നു.

ധോണി ഇപ്പോള്‍ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുകയാണെന്ന് ഗാംഗുലി പറഞ്ഞു. ധോണി മഹാനായ കളിക്കാരനാണെന്നതില്‍ സംശയമില്ല. എന്നാലിപ്പോള്‍ സ്‌കോര്‍ ചെയ്യാന്‍ പ്രയാസപ്പെടുകയാണ്. ഒരു വര്‍ഷത്തിലധികമായി ഇതാണ് അവസ്ഥ. ഇന്ത്യയ്ക്ക് മികച്ച ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്മാരുണ്ട്. എന്നാല്‍, ഇവര്‍ പരാജയപ്പെട്ടാല്‍ റണ്‍ കണ്ടെത്താവുന്ന മധ്യനിരയില്ല. ഇത് വലിയ പോരായ്മയാണ്. ഇംഗ്ലണ്ടിനെപ്പോലെ ഒരു ടീമിനെ നേരിടുമ്പോള്‍ മികവ് പ്രധാനമാണെന്നും ഇപ്പോള്‍ കമന്റേറ്ററായി ഇംഗ്ലണ്ടിലുള്ള ഗാംഗുലി ചൂണ്ടിക്കാട്ടി. 2016ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു ഏകദിന പരമ്പര അടിയറവ് വെയ്ക്കുന്നത്. ഇംഗ്ലണ്ടിലെ തുടക്കത്തിലെ പരാജയം വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

Story first published: Wednesday, July 18, 2018, 17:24 [IST]
Other articles published on Jul 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+