For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പില്‍ ധോണി വേണോ? തീര്‍ച്ചയായും ടീം ഇന്ത്യക്കു വേണം... ഇതാണ് കാരണങ്ങള്‍

ഇംഗ്ലണ്ടിലാണ് അടുത്ത ലോകകപ്പ് അരങ്ങേറുന്നത്

By Manu
ലോകകപ്പില്‍ ഇന്ത്യക്കു ധോണി വേണോ? | Oneindia Malayalam

മുംബൈ: മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയെ അടുത്ത ലോകകപ്പില്‍ കളിപ്പിക്കുന്ന കാര്യത്തില്‍ ക്രിക്കറ്റ് ലോകത്തു തന്നെ വ്യത്യസ്ത അഭിപ്രായമാണുള്ളത്. ധോണിയുടെ അനുഭവസമ്പത്ത് ലോകകപ്പില്‍ ടീമിന് ഗുണം ചെയ്യുമെന്നു ഒരു വിഭാഗം വാദിക്കുമ്പോള്‍ ധോണിക്കു ബാറ്റിങില്‍ പഴയ മിടുക്കില്ലെന്നാണ് എതിര്‍ ഭാഗത്തിന്റെ ആരോപണം.

എന്നാല്‍ ലോകകപ്പില്‍ തീര്‍ച്ചയായും ധോണിയെ ഇന്ത്യ ടീമിലുള്‍പ്പെടുത്തിയേ തീരൂ. ഇതിനു ചില കാരണങ്ങളുമുണ്ട്. ഇവ എന്തൊക്കെയെന്നു നോക്കാം.

37ലും 18കാരന്റെ ഫിറ്റ്‌നസ്

37ലും 18കാരന്റെ ഫിറ്റ്‌നസ്

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏതൊരു 18കാരനുമായും കിടപിടിക്കാന്‍ 37കാരനായ ധോണിക്ക് ഇപ്പോഴും കഴിയും. ബിസിസിഐയുടെ ഫിറ്റ്‌നസ് കടമ്പയായ യോ യോ ടെസ്റ്റ് അനായാസം ജയിച്ചുകയറുന്ന താരമാണ് അദ്ദേഹം.
ഓസീസിനെതിരേ അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 50 ഓവറും വിക്കറ്റ് കാത്ത ശേഷവും ബാറ്റിങില്‍ അവസാനം വരെ പുറത്താവാതെ നിന്ന് ടീമിന്റെ ജയത്തില്‍ ധോണി നിര്‍ണായക പങ്കുവഹിക്കകുയും ചെയ്തിരുന്നു. മാത്രമല്ല അദ്ദേഹം പുറത്താവാതെ നേടിയ 55 റണ്‍സില്‍ കൂടുതലും ഓടിയെടുത്തു തന്നെ പൂര്‍ത്തിയാക്കിയതാണ്. രണ്ട് സിക്‌സറുകള്‍ മാത്രമാണ് ഇന്നിങ്‌സിലുണ്ടായിരുന്നത്.

ചാഞ്ചാടുന്ന മധ്യനിര

ചാഞ്ചാടുന്ന മധ്യനിര

ആദ്യത്തെ മൂന്നു വിക്കറ്റുകളും തുടക്കത്തില്‍ നഷ്ടമായാല്‍ ഇന്ത്യക്കു പിന്നീട് വിശ്വസിക്കാവുന്ന താരങ്ങള്‍ കുറവാണ്. ഇവിടെയാണ് ധോണിയെപ്പോലെ അനുഭവസമ്പന്നനായ ഒരു താരത്തിന്റെ ആവശ്യം വര്‍ധിക്കുന്നത്. ഇന്ത്യ ഓസീസിനോടു പരാജയപ്പെട്ട ആദ്യ ഏകദിനത്തില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ ധോണി ഫിഫ്റ്റിയുമായി ടീമിന്റെ തോല്‍വിയുടെ ആഘാതം കുറച്ചിരുന്നു.
ലോകകപ്പ് പോലൊരു വലിയ വേദിയില്‍ കടുത്ത സമ്മര്‍ദ്ദമാവും ടീമിനും താരങ്ങള്‍ക്കമുണ്ടാവുക. ഏതു സമ്മര്‍ദ്ദഘട്ടങ്ങളെയും കൂളായി നേരിടുന്ന ധോണി ടീമിലുണ്ടെങ്കില്‍ അതു മറ്റു താരങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കുമെന്നുറപ്പാണ്.

മികച്ച വിക്കറ്റ് കീപ്പര്‍

മികച്ച വിക്കറ്റ് കീപ്പര്‍

ബാറ്റിങില്‍ പഴയ ആക്രമണോത്സുകതയില്ലെങ്കിലും വിക്കറ്റ് കീപ്പിങില്‍ ധോണി ഇപ്പോഴും പുലി തന്നെയാണ്. ചടുലമായ സ്റ്റംപിങുകളും അസാധ്യമെന്നു കരുതുന്ന ഡൈവിങ് ക്യാച്ചുകളുമെല്ലാം ധോണി ഇപ്പോഴും ആവര്‍ത്തിക്കാറുണ്ട്.
ധോണിയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന യുവതാരം റിഷഭ് പന്ത് വിക്കറ്റ് കീപ്പിങില്‍ ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. ലോകകപ്പില്‍ ഒരു ചെറിയ പിഴവ് പോലും മല്‍സരഫലത്തെ മാറ്റി മറിച്ചേക്കും. അവിടെ ധോണിക്കു പകരം പന്തിനെ കളിപ്പിക്കുകയാണെങ്കില്‍ അതു വലിയ റിസ്‌ക്ക് തന്നെയാവും. വിക്കറ്റ് കീപ്പിങില്‍ ധോണിയെപ്പോലെ വിശ്വസ്തനായ മറ്റൊരു താരം ഇന്ത്യക്കു നിലവില്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം.

കോലിക്കും മുതല്‍ക്കൂട്ടാവും

കോലിക്കും മുതല്‍ക്കൂട്ടാവും

ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ നായകന്‍ കോലിക്കും മുതല്‍ക്കൂട്ടാവും. കളിയില്‍ സമ്മര്‍ദ്ദഘട്ടങ്ങളില്‍ കോലിക്ക് ഉപദേശം നല്‍കാന്‍ സാധിക്കുന്ന ടീമിലെ ഏറ്റവും മുതിര്‍ന്ന താരവും ധോണി മാത്രമാണ്. കളിക്കളത്തില്‍ പലപ്പോഴും അമിതാവേശം കാണിക്കുന്ന കോലിയെ ശാന്തനാക്കാനും ധോണിയുടെ സാന്നിധ്യത്തിന് സാധിക്കും.
ഫീല്‍ഡ് ക്രമീകരിക്കുന്നതിലും ധോണിയോളം മിടുക്കുള്ള മറ്റൊരാള്‍ ഇന്ത്യന്‍ ടീമില്‍ ഇല്ല. പല തവണ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നേടാന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

Story first published: Friday, January 18, 2019, 10:09 [IST]
Other articles published on Jan 18, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+