വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി ടീം ഇന്ത്യയിലേക്കു മടങ്ങിവരും! രാജ്യത്തിന് ഇനിയും വേണമെന്ന് ബിസിസിഐ ട്രഷറര്‍

അനിരുദ്ധ് ചൗധ്രിയാണ് ഇക്കാര്യം പറഞ്ഞത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എംഎസ് ധോണിയുടെ ഭാവി ഇനിയും അവസാനിച്ചിട്ടില്ലെന്നു സൂചന നല്‍കി ബിസിസിഐ ട്രഷറര്‍ അനിരുദ്ധ് ചൗധ്രി. ഇന്ത്യക്കു ഇനിയുമേറെ സംഭാവന ചെയ്യാന്‍ ധോണിക്കാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. ധോണി ഇപ്പോഴും പൂര്‍ണ ഫിറ്റാണ്. ഇന്ത്യയില്‍ നിലവിലെ മികച്ച വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയാണ്. കളിയെ ഇത്രയും നന്നായി മനസ്സിലാക്കുന്ന മറ്റൊരാളില്ലെന്നും നീരജ മോഡി സ്‌കൂളില്‍ നടത്തിയ സൂം ആപ്പ് വഴി നടത്തിയ വെബിനാറില്‍ ചൗധ്രി പറഞ്ഞു.

ധോണി എന്തിന് ടീമിലേക്കു തിരിച്ചുവരണം? അതിന്റെ ആവശ്യമില്ല! കാരണം ചൂണ്ടിക്കാട്ടി കിര്‍മാനിധോണി എന്തിന് ടീമിലേക്കു തിരിച്ചുവരണം? അതിന്റെ ആവശ്യമില്ല! കാരണം ചൂണ്ടിക്കാട്ടി കിര്‍മാനി

ഗെയ്‌ലിനെ പൂട്ടാന്‍ അറിയാം, തന്ത്രം വെളിപ്പെടുത്തി ഹര്‍ഭജന്‍... വാര്‍ണര്‍ കൂടുതല്‍ അപകടകാരിഗെയ്‌ലിനെ പൂട്ടാന്‍ അറിയാം, തന്ത്രം വെളിപ്പെടുത്തി ഹര്‍ഭജന്‍... വാര്‍ണര്‍ കൂടുതല്‍ അപകടകാരി

ധോണിയുടെ ഭാവിയെക്കുറിച്ച് ബിസിസിഐയുടെ പ്രതികരണം ഇത് ഏറെ കാലത്തിനു ശേഷമാണ്. ധോണിയെ ഇന്ത്യക്കു ഇനിയും ആവശ്യമുണ്ടെന്ന ബിസിസിഐ ട്രഷററുടെ പ്രതികരണം അദ്ദേഹത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

ധോണിയെ ടീമിലെടുക്കും

മല്‍സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോള്‍ ധോണി ഒരു താരത്തോട് ചിലപ്പോള്‍ വലതു വശത്തേക്കും ചിലപ്പോള്‍ ഇടതു വശത്തേക്കും മാറാന്‍ നിര്‍ദേശിക്കുന്നത് കാണാം. എന്നാല്‍ ഒരേ സ്ഥലത്തു തന്നെയായിരിക്കും കുറട്ടു കഴിഞ്ഞാല്‍ ഈ താരം നില്‍ക്കുന്നുണ്ടാവുക. അയാളെ എല്ലായ്‌പ്പോഴും ജാഗ്രതയോടെ നിര്‍ത്തുന്നതിനു വേണ്ടിയാണ് ധോണി ഇങ്ങനെ നിര്‍ദേശിക്കുന്നത്.
ധോണി ഇങ്ങനെ നിര്‍ദേശിക്കും മുന്‍പ് ഈ താരത്തിന്‍റെ മനസ്സില്‍ ഇടയ്ക്കു ചാഞ്ചാട്ടം ഉണ്ടായിട്ടുണ്ടാവാമെന്നും ചൗധ്രി പറഞ്ഞു. ഇന്ത്യന്‍ ടീമിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ തനിക്ക് അധികാരമുണ്ടായിരുന്നെങ്കില്‍ ധോണിയെ തീര്‍ച്ചയായും പരിഗണിക്കുമെന്ന് ചൗധ്രി വ്യക്തമാക്കി.

ഐപിഎല്‍ നടക്കണം

കൊറോണവൈറസിനെ തുടര്‍ന്നു നിര്‍ത്തി വച്ചിരിക്കുന്ന ഐപിഎല്‍ ഈ വര്‍ഷം തന്നെ തീര്‍ച്ചയായു നടക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ചൗധ്രി പറഞ്ഞു. വരുമാനത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ മാത്രമല്ല ആഭ്യന്ത ക്രിക്കറ്റ് താരങ്ങളെ കൂടി പരിഗണിച്ചാണ് താന്‍ ഇക്കാര്യം പറയുന്നത്.
ഐപിഎല്‍ ഭരണസമിതിയാണ് ടൂര്‍ണമെന്റിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത്.
എന്നാല്‍ ടൂര്‍ണമെന്റ് ഏതു വിധേനയെങ്കിലും നടത്താന്‍ എല്ലാ തരത്തിലുള്ള ശ്രമങ്ങളും നടത്തിയേ തീരൂവെന്നാണ് തന്റെ അഭിപ്രായം. നിലവിലെ സാഹചര്യത്തില്‍ മാറ്റമുണ്ടായാല്‍ ഐപിഎല്‍ ആരംഭിക്കണമെന്നും ഭദ്രി ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ നിന്ന് മാറ്റുമോ?

കൊവിഡ്-19നെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഗണിച്ച് ഐപിഎല്‍ വിദേശത്തേക്കു മാറ്റാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് ചൗധ്രിയുടെ മറുപടി അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഐപിഎല്‍ ഭരണസമിതിയാണെന്നായിരുന്നു.
ഇനി ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്നു മാറ്റുകയാണെങ്കിലും നമ്മുടെ സമയവുമായി വലിയ വ്യത്യാസമില്ലാത്ത രാജ്യത്തായിരിക്കും മല്‍സരങ്ങള്‍ നടക്കുക. ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്ക് തന്നെ കളിയാരംഭിക്കണമെന്നത് ബ്രോഡ്കാസ്റ്റര്‍മാരെ സംബന്ധിച്ച് വളരെ പ്രധാനമാണെന്നും ചൗധ്രി അറിയിച്ചു.

Story first published: Saturday, May 30, 2020, 15:27 [IST]
Other articles published on May 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X