വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ നല്ല കാലം കഴിഞ്ഞോ? കളി നിര്‍ത്തണോ? കിര്‍മാനി പറയുന്നത്...

ലോകകപ്പിനു ശേഷം താരം ഇന്ത്യക്കായി കളിച്ചിട്ടില്ല

MS Dhoni Is A Role Model And Should Remain In Team | Oneindia Malayalam

ദില്ലി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എം എസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ചായിരുന്നു ലോകകപ്പിനു ശേഷം ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. എന്നാല്‍ ധോണി ഭാവിയെക്കുറിച്ച് പ്രതികരിക്കാതിരുന്നതോടെ ഈ അഭ്യൂഹങ്ങള്‍ അവസാനിക്കുകയായിരുന്നു.
നിലവില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും മാറി നില്‍ക്കുകയാണ് അദ്ദേഹം.

ടെസ്റ്റ് റാങ്കിങിലും ബുംറ ഇഫക്ട്... രഹാനെയ്ക്കും മുന്നേറ്റം, ഒറ്റയടിക്ക് കയറിയത് 10 സ്ഥാനംടെസ്റ്റ് റാങ്കിങിലും ബുംറ ഇഫക്ട്... രഹാനെയ്ക്കും മുന്നേറ്റം, ഒറ്റയടിക്ക് കയറിയത് 10 സ്ഥാനം

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ നിന്നും ധോണി സ്വയം വിട്ടുനില്‍ക്കുന്നതായി അറിയിക്കുകയായിരുന്നു. ഇനി എപ്പോള്‍ ടീമിലേക്കു തിരിച്ചുവരും എന്നതിനെക്കുറിച്ച് ധോണി വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരവെ ഇതേക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ സയ്ദ് കിര്‍മാനി.

ധോണിയെ വെറുതെ വിടൂ...

ധോണിയെ വെറുതെ വിടൂ...

വിരമിക്കലുമായി ബന്ധപ്പെട്ട് ധോണിയെ വേട്ടയാടുന്നത് നിര്‍ത്തണമെന്നും അദ്ദേഹത്തെ വെറുതെ വിടണമെന്നുമുള്ള അഭിപ്രായമാണ് കിര്‍മാനിക്കുള്ളത്. വിരമിക്കാന്‍ സമയമായാല്‍ അദ്ദേഹം കളി നിര്‍ത്തും. ഇപ്പോള്‍ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് അനാവശ്യ ചര്‍ച്ചകള്‍ നടത്തണ്ടതില്ലെന്നും കിര്‍മാനി വിശദമാക്കി.

ഇന്ത്യയെ ഉയരങ്ങളിലെത്തിച്ചു

ഇന്ത്യയെ ഉയരങ്ങളിലെത്തിച്ചു

ഇന്ത്യന്‍ ടീമിനെ വളരെ മികച്ച രീതിയിലാണ് ഇന്ത്യ നയിച്ചത്. ടീമിന്റെ എക്കാലത്തെയും വലിയ ക്യാപ്റ്റനാണ് അദ്ദേഹം.
ടീമിനെ ടെസ്റ്റ്, ഏകദിനം, ടി20 എന്നിവയില്‍ ടീമിനെ പുതിയ തലങ്ങളിലെത്തിക്കാനും ധോണിക്കു കഴിഞ്ഞതായി കിര്‍മാനി ചൂണ്ടിക്കാട്ടി.

ധോണി ടീമില്‍ തുടരണം

ധോണി ടീമില്‍ തുടരണം

ധോണി ഇന്ത്യന്‍ ടീമില്‍ ഇനിയുമുണ്ടാവണമെന്ന ആഗ്രഹമാണ് തനിക്കുള്ളതെന്നു കിര്‍മാനി പറഞ്ഞു. ടീമിലെ യുവതാരങ്ങള്‍ക്കു മാതൃകയാണ് ധോണി. നിലവില്‍ ടെസ്റ്റില്‍ ടീമില്‍ അദ്ദേഹമില്ല. ടെസ്റ്റില്‍ കളിക്കേണ്ടെന്നത് ധോണിയുടെ തീരുമാനമാണ്. അതില്‍ ആര്‍ക്കും ഇടപെടാന്‍ കഴിയില്ല. ധോണിയെപ്പോലെ പ്രശസ്തിയുണ്ടാക്കാന്‍ മറ്റാര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോയെന്നും കിര്‍മാനി ചോദിക്കുന്നു.

ധോണിയുടെ പകരക്കാരന്‍?

ധോണിയുടെ പകരക്കാരന്‍?

ഒരു വിക്കറ്റ് കീപ്പര്‍ കരിയറിന്റെ അവസാന കാലത്തിലെത്തി നില്‍ക്കുമ്പോള്‍ പകരക്കാരന്‍ ആരെന്ന ചോദ്യം എല്ലാ കാലത്തുമുയര്‍ന്നിട്ടുണ്ട്. തീര്‍ച്ചയായും ഒരാള്‍ ധോണിയുടെ സ്ഥാനമേറ്റെടുക്കും. നിലവില്‍ മൂന്നോ, നാലോ മികച്ച വിക്കറ്റ് കീപ്പര്‍മാര്‍ ഇന്ത്യക്കുണ്ട്. വളരെ ബുദ്ധിമുട്ടേറിയ പൊസിഷനാണ് വിക്കറ്റ് കീപ്പറുടേത്. ഗ്ലൗസിട്ടതു കൊണ്ടു മാത്രം ആര്‍ക്കും വിക്കറ്റ് കീപ്പറാവാന്‍ കഴിയില്ലെന്നും കിര്‍മാനി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, August 28, 2019, 10:26 [IST]
Other articles published on Aug 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X