വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ സമയം കഴിഞ്ഞോ? ലോകകപ്പോടെ നിര്‍ത്തണോ? മലിങ്ക പറയുന്നത്... ജേതാക്കളെയും പ്രവചിച്ചു

ലോകകപ്പിനു ശേഷം ധോണി വിരമിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്

ധോണി വിരമിക്കണോ ,മലിംഗ പറയുന്നതിങ്ങനെ

ലണ്ടന്‍: ലോകകപ്പില്‍ വേഗം കുറഞ്ഞ ചില ഇന്നിങ്‌സുകളുടെ പേരില്‍ ഇന്ത്യയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ടീമിന്റെ ആരാധകര്‍ മാത്രമല്ല ചില മുന്‍ താരങ്ങളും ധോണിക്കെതിരേ രംഗത്തു വന്നിരുന്നു. എന്നാല്‍ ഇവയോടൊന്നും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. മാത്രമല്ല നായകന്‍ വിരാട് കോലിയുടെ ഉറച്ച പിന്തുണ ധോണിക്കു താങ്ങാവുകയും ചെയ്തിരുന്നു.

ഒരൊറ്റ സെഞ്ച്വറി കൂടി... ഹിറ്റ്മാന്‍ പിന്നെ സൂപ്പര്‍മാന്‍, സാക്ഷാല്‍ സച്ചിന്‍ വഴിമാറും!! ഒരൊറ്റ സെഞ്ച്വറി കൂടി... ഹിറ്റ്മാന്‍ പിന്നെ സൂപ്പര്‍മാന്‍, സാക്ഷാല്‍ സച്ചിന്‍ വഴിമാറും!!

ഈ ലോകകപ്പോടു കൂടി ധോണി ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇവയെക്കുറിച്ച് ധോണിയോ ടീം മാനേജ്‌മെന്റോ സൂചനകളൊന്നും നല്‍കിയിട്ടില്ല. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് ലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്ക.

ധോണിക്ക് സമയമായിട്ടില്ല

ധോണിക്ക് സമയമായിട്ടില്ല

ധോണിക്കു വിരമിക്കാന്‍ സമയമായിട്ടില്ലെന്നാണ് മലിങ്കയുടെ അഭിപ്രായം. ഇനിയും ഒന്നോ, രണ്ടോ വര്‍ഷങ്ങള്‍ കൂടി മല്‍സരംരംഗത്തു തുടരാന്‍ അദ്ദേഹത്തിനു കഴിയും.
ലോകകപ്പ് പോലുള്ള വലിയ വേദികളില്‍ തന്റെ റോളായ ഫിനിഷറുടേത് ഏറ്റെടുക്കാന്‍ ശേഷിയുള്ള താരങ്ങളെ ധോണി തയ്യാറാക്കേണ്ടതുണ്ട്. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ധോണി തന്നെയാണ്. അദ്ദേഹത്തിന് പകരക്കാരനെ ലഭിക്കുക ദുഷ്‌കരമാണ്. യുവതാരങ്ങള്‍ അദ്ദേഹില്‍ നിന്നും കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കണമെന്നും മലിങ്ക ആവശ്യപ്പെട്ടു.

ബുംറയെ പ്രശംസിച്ചു

ബുംറയെ പ്രശംസിച്ചു

ഇന്ത്യക്കു വേണ്ടി ലോകകപ്പില്‍ ഉജ്ജ്വലമായി പന്തെറിയുന്ന പേസര്‍ ജസ്പ്രീത് ബുംറയെ മലിങ്ക പ്രശംസിച്ചു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലെ ടീമംഗങ്ങളാണ് ഇരുവരും. എട്ടു മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകള്‍ ബുംറ ടൂര്‍ണമെന്റില്‍ നേടിക്കഴിഞ്ഞു.
സ്വന്തം കഴിവിലുള്ള വിശ്വാസമാണ് ബുംറയുടെ ഏറ്റവും വലിയ കരുത്തെന്ന് മലിങ്ക ചൂണ്ടിക്കാട്ടി. സമ്മര്‍ദ്ദ ഘട്ടങ്ങളെ മറികടക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നതും ഇതു തന്നെയാണെന്ന് ലങ്കന്‍ പേസര്‍ പറയുന്നു. എന്തു സമ്മര്‍ദ്ദം? സമ്മര്‍ദ്ദമുണ്ടെങ്കില്‍ നിങ്ങള്‍ക്കു കഴിവില്ലെന്നാണ് അര്‍ഥം. കഴിവുണ്ടെങ്കില്‍ സമ്മര്‍ദ്ദവുമുണ്ടാവില്ല. കഴിവും കണിശതയുമുണ്ടെങ്കില്‍ ലക്ഷ്യം വയ്ക്കുന്ന എന്തും നേടിയെടുക്കാന്‍ കഴിയും. വളരെ കഴിവുള്ള ബൗളറാണ് ബുംറ. തുടര്‍ച്ചയായി ഒരേ രീതിയില്‍ പന്തെറിയാനുള്ള മിടുക്കും താരത്തിനുണ്ടെന്ന് മലിങ്ക കൂട്ടിച്ചേര്‍ത്തു.

പരിചയപ്പെട്ടത് 2013ല്‍

പരിചയപ്പെട്ടത് 2013ല്‍

2013ലാണ് ആദ്യമായി ബുംറയെ പരിചയപ്പെടുന്നതെന്ന് മലിങ്ക വ്യക്തമാക്കി. കൂടുതല്‍ പഠിക്കാനുള്ള അതിയായ ദാഹമുണ്ടായിരുന്ന ബുംറ എളുപ്പത്തില്‍ പഠിച്ചെടുക്കുകയും ചെയ്യും. കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള താല്‍പ്പര്യമുണ്ടാവേണ്ടത് വളരെ പ്രധാനമാണ്.
യോര്‍ക്കറുകളും സ്ലോ ബോളുകളുമെലല്ലാം എറിയാന്‍ ഏതു ബൗളര്‍ക്കും കഴിയും. എന്നാല്‍ അതില്‍ കൃത്യത വേണമെന്നതാണ് ഏറ്റവും പ്രധാനം. ഇക്കാര്യത്തിലാണ് ബുംറ മറ്റു ബൗളര്‍മാരില്‍ നിന്നും വ്യത്യസ്തനാവുന്നതെന്നും മലിങ്ക വിശദമാക്കി.

ഇന്ത്യ ലോകകപ്പ് നേടും

ഇന്ത്യ ലോകകപ്പ് നേടും

2011ല്‍ ധോണിക്കു കീഴില്‍ ലോകകപ്പുയര്‍ത്തിയതു പോലെ ഇത്തവണയും ഇന്ത്യക്കു കിരീടം നേടാന്‍ സാധിക്കുമെന്ന് മലിങ്ക പറഞ്ഞു. ഇന്ത്യന്‍ ടീമിന് അതിനു കഴിയുമെന്ന് ഉറപ്പുണ്ട്. കാരണം കളിക്കളത്തിലെ മികച്ച പ്രകടനങ്ങളിലൂടെ അവര്‍ അതു തെളിയിച്ചു കഴിഞ്ഞു. പരിചയ സമ്പന്നരായ കളിക്കാര്‍ ഇന്ത്യന്‍ നിരയിലുണ്ട്. രോഹിത് ശര്‍മയാവട്ടെ ഉജ്ജ്വലമായാണ് കളിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലി സെമിയിലോ, ഫൈനലിലോ ടൂര്‍ണമെന്റിലെ തന്റെ ആദ്യ സെഞ്ച്വറി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം വലിയ മല്‍സരങ്ങള്‍ അദ്ദേഹത്തിന്റെ വീക്ക്‌നെസാണെന്നും മലിങ്ക പറഞ്ഞു.

Story first published: Friday, July 5, 2019, 13:25 [IST]
Other articles published on Jul 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X