Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്റ്റംബിംഗ് വീരന്‍ ധോണിക്ക് ലോകറെക്കോര്‍ഡ്

നോട്ടിംഗ്ഹാം: ഇന്ത്യന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണിക്ക് വീണ്ടും ലോക റെക്കോര്‍ഡ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റംബിംഗ് നടത്തിയതിന്റെ റെക്കോര്‍ഡാണ് ധോണിയെ തേടിയെത്തിയത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ രണ്ട് സ്റ്റംബിംഗുകളോടെയാണ് ധോണി ഈ റെക്കോര്‍ഡിന് ഉടമയായത്. കളി ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു.

129 സ്റ്റംബിംഗുകള്‍ എന്ന ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സങ്കക്കാരയുടെ റെക്കോര്‍ഡാണ് ധോണി മറികടന്നത്. ഇംഗ്ലണ്ടിനെതിരായ കളിക്കിറങ്ങുമ്പോള്‍ ധോണിയുടെ പേരില്‍ 129 സ്റ്റംബിംഗുകള്‍ ഉണ്ടായിരുന്നു. റെയ്‌നയുടെ പന്തില്‍ കുക്കിനെയും ജഡേജയുടെ പന്തില്‍ റൂട്ടിനെയും ധോണി സ്റ്റംബ് ചെയ്ത് പുറത്താക്കി. ഇതോടെ ധോണിയുടെ പേരില്‍ 131 സ്റ്റംബിംഗുകളായി.

dhoni

382 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നാണ് ധോണിയുടെ ഈ നേട്ടം. 563 മത്സരങ്ങളില്‍ നിന്നാണ് കുമാര്‍ സംഗക്കാര 129 സ്റ്റംബിംഗ് ചെയ്തത്. രമേഷ് കലുവിതരണ 101, മോയിന്‍ ഖാന്‍ 93, ആദം ഗില്‍ക്രിസ്റ്റ് 92 എന്നിവരാണ് സ്റ്റിംബിംഗ് വീരന്മാരായ മറ്റ് പ്രധാന കീപ്പര്‍മാര്‍. ട്വന്റി 20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിങ്ങനെ മൂന്ന് ഐ സി സി കിരീടങ്ങള്‍ നേടിയ ഏക ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡും ധോണിക്കുണ്ട്.

ഇംഗ്ലണ്ടിലെ തുടരന്‍ ജയങ്ങളോടെ ഐ സി സി റാങ്കിംഗില്‍ ടീം ഇന്ത്യ വീണ്ടും ഒന്നാമതെത്തി. സിംബാബ്വെയോട് തോറ്റ ഓസ്‌ട്രേലിയ മൂന്ന് റേറ്റിംഗ് പോയിന്റുകള്‍ നഷ്ടപ്പെട്ട് നാലാം സ്ഥാനത്തേക്ക് വീണതാണ് ഇന്ത്യയ്ക്ക് ഗുണമായത്. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 31 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയ സിംബാബ്വെയോട് ഒരു ഏകിനം തോല്‍ക്കുന്നത്.

Story first published: Monday, September 1, 2014, 14:29 [IST]
Other articles published on Sep 1, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+