ജാര്‍ഖണ്ഡ്: ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണിയെ ജാര്‍ഖണ്ഡിലെ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്നു. സംസ്ഥാനത്ത് നിന്നുള്ള കായികതാരങ്ങളുടെ പേരുകള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ധോണിയുടെ പേരും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത്.
ധോണിയെക്കൂടാതെ അമ്പെയ്ത്ത് താരമായ ദീപിക കുമാരി, ഹോക്കി താരങ്ങളായ ജയ്പാല്‍ സിങ്, അസുന്ദ ലക്ര എന്നിവരും പാഠപുസ്തകങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.

അടുത്ത അധ്യായന വര്‍ഷം മുതല്‍ വിതരണം ചെയ്യുന്ന പാഠപുസ്തകത്തിലാണ് കായികതാരങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജാര്‍ഖണ്ഡില്‍ നിന്ന് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ താരമാണ് എംഎസ് ധോണി.
ജാര്‍ഖണ്ഡിന്റെ ജനകീയ കായിക ഇനമായ ഹോക്കിയിലെ മിന്നും താരമാണ് അസുന്ദ്ര ലക്ര. ദേശീയ വനിത ഹോക്കി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു ഇവര്‍.