Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ നിര്‍ണായകമാകുമെന്ന് ധോണി

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച ജയം നേടിയ ഇന്ത്യന്‍ ടീമിന് ക്യാപ്റ്റന്‍ ധോണിയുടെ പ്രശംസ. ഇന്ത്യ ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും എതിരാളിയേക്കാള്‍ മികച്ചുനിന്നെന്ന് ധോണി പറഞ്ഞു. ആദ്യ മത്സരം കളിച്ച യുവതാരം ഹര്‍ദിക് പാണ്ഡ്യയെ ധോണി പുകഴ്ത്തുകയും ചെയ്തു.

തുടക്കത്തില്‍ വൈഡ് ബോളുകള്‍ എറിഞ്ഞെങ്കിലും ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ നിര്‍ണായക സ്ഥാനം കണ്ടെത്തുമെന്ന് ധോണി പറഞ്ഞു. ആദ്യ ഓവറിനുശേഷം മികച്ച രീതിയിലാണ് ഹര്‍ദിക് ബൗള്‍ ചെയ്തത്. യോര്‍ക്കര്‍ ബോളുകളും വൈഡ് ബോളുകളുമായി വൈവിധ്യം കൊണ്ടുവന്നത് ശ്രദ്ധേയമാണെന്നും ധോണി പറഞ്ഞു.

dhoni

37 റണ്‍സിന് 2 വിക്കറ്റ് നേടിയ ഹര്‍ദിക് താരതമ്യേന മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ മത്സരത്തിലെ ആദ്യ ഓവറില്‍ 5 വൈഡ് ബോളുകള്‍ എറിഞ്ഞതാണ് കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ ഇടയായത്. അതേസമയം, മികച്ച ബാറ്റ്‌സ്മാന്‍ കൂടിയായ ഹര്‍ദിക്കിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല.

ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ മികച്ച ഫോമിലാണെന്ന് ധോണി പറഞ്ഞു. റെയ്‌നയും കോലിയും രോഹിത്തും നന്നായി കളിച്ചു. റെയ്‌നയും യുവരാജും ഒരു സെഷന്‍ മാത്രമാണ് നെറ്റില്‍ പരിശീലിച്ചത്. അതുകൊണ്ടാണ് യുവരാജിന് മുന്‍പ് ബാറ്റിങ്ങിനായി ഇറങ്ങിയതെന്നും ധോണി പറഞ്ഞു. അവസാന ഓവറില്‍ ബാറ്റിങ്ങിനിറങ്ങിയ ധോണി 1 സിക്‌സും 1 ഫോറും നേടിയിരുന്നു.

Story first published: Thursday, January 28, 2016, 8:57 [IST]
Other articles published on Jan 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+