Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗജിനി സ്റ്റൈലില്‍ ദീപക് ചഹാര്‍, പ്രതികരിച്ച് സാക്ഷി ധോണി, ചിത്രം ഏറ്റെടുത്ത് ആരാധകരും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവപേസര്‍മാരില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് ദീപക് ചഹാര്‍. ന്യൂബോളിനെ മനോഹരമായി സ്വിങ് ചെയ്യിക്കാനുള്ള തന്റെ മികവ് കൊണ്ട് അദ്ദേഹം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വജ്രായുധമാണ് അദ്ദേഹം. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെട്ട ദീപക് ചഹാര്‍ തന്റെ ട്വിറ്റര്‍ പേജിലിട്ട ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

പ്രമുഖ സിനിമയായ ഗജിനിയുടെ ഹെയല്‍സ്റ്റൈലിലുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ഗുണ്ടാ ലുക്ക് തോന്നിക്കുന്ന ദീപകിന്റെ ചിത്രം അതിവേഗം തന്നെ വെറലായി. മൂന്നരലക്ഷത്തോളം ആളുകളാണ് അദ്ദേഹത്തിന്റെ ചിത്രത്തിന് ലൈക്ക് രേഖപ്പെടുത്തിയത്. ഇതിനോടകം രസകരമായ നിരവധി കമന്റുകളും അദ്ദേഹത്തിന്റെ ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ നായകനും സിഎസ്‌കെയുടെ നായകനുമായ എംഎസ് ധോണിയുടെ ഭാര്യ സാക്ഷി ധോണി 'ഉജ്ജ്വലരൂപം ദീപക്' എന്നാണ് കമന്റിട്ടിരിക്കുന്നത്. ഗുണ്ടാലുക്കെന്ന് ചില ആരാധകര്‍ കമന്റിട്ടപ്പോള്‍ ചില ആരാധകര്‍ ഗെയിം ഓഫ് ത്രോണ്‍സ് പരമ്പരയിലെ ഖാല്‍ ഡ്രോഗോയെപ്പോലെയുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. കൂടുതല്‍ ലൈക്കുകള്‍ വരും ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രത്തിന് ലഭിച്ചേക്കും.

deepakchahar-sakshidhoni

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ പേസറാണ് ദീപക് ചഹാര്‍. 28കാരനായ താരം സിഎസ്‌കെയുടെയും നിര്‍ണ്ണായക താരമാണ്. മൂന്ന് ഏകദിനത്തില്‍ നിന്ന് രണ്ട് വിക്കറ്റും 13 ടി20യില്‍ നിന്ന് 18 വിക്കറ്റുമാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ അദ്ദേഹം വീഴ്ത്തിയത്. 55 ഐപിഎല്ലില്‍ നിന്നായി 53 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഉള്‍പ്പെട്ട ദീപക് പ്ലേയിങ് 11ലും ഇടം പിടിച്ചേക്കും. ബാറ്റിങ്ങിലും മികവ് കാട്ടാന്‍ ദീപകിന് സാധിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ പര്യടനം ദീപകിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. നിരവധി യുവതാരങ്ങള്‍ ടീമില്‍ അവസരം തേടി പുറത്തുള്ളതിനാല്‍ തിളങ്ങാത്ത പക്ഷം ദീപകിന് ടി20 ലോകകപ്പില്‍ ഇടം പിടിക്കുക പ്രയാസമാവും. മൂന്ന് വീതം ഏകദിനവും ടി20യുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുന്നത്.

ഐപിഎല്ലില്‍ 2021 സീസണിലെ ആദ്യ പാദത്തില്‍ എട്ട് വിക്കറ്റ് അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. രണ്ടാം പാദം യുഎഇയില്‍ നടക്കുമ്പോള്‍ ദീപകില്‍ പ്രതീക്ഷകളേറെയാണ്.

Story first published: Friday, June 11, 2021, 18:07 [IST]
Other articles published on Jun 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+