Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ പുതിയ ലുക്ക് കണ്ടോ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ മുടിയനായിരുന്നു എം എസ് ധോണി. മുടി നീട്ടി വളര്‍ത്തിയ ജാര്‍ഖണ്ടുകാരന്‍ ടീമിന്റെ ക്യാപ്റ്റനായതോടെ മുടിയും മുറിച്ചു. പിന്നീടങ്ങോട്ട് ഹെയര്‍കട്ടില്‍ വ്യത്യസ്തമായ നിരവധി സ്‌റ്റൈലുകള്‍ ധോണി പരീക്ഷിച്ചിട്ടുണ്ട്. ബലോട്ടെല്ലി ഹെയര്‍കട്ടും മൊട്ടത്തലയും എന്ന് വേണ്ട മുടിയഴകിന്റെ കാര്യത്തില്‍ ക്യാപ്റ്റനെ കഴിഞ്ഞേ ഇന്ത്യന്‍ താരങ്ങളാരെങ്കിലും വരൂ.

dhoni

ഓസ്‌ട്രേലിയന്‍ സീരിസിന് മുമ്പായി പുതിയൊര് ഹെയര്‍കട്ട് അവതരിപ്പിച്ചിരിക്കയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. പരിക്ക് മൂലം വൈകിയാണ് ധോണി ടീമിനൊപ്പം ചേര്‍ന്നത്. ഡിസംബര്‍ 9ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ധോണി പരീക്ഷിച്ച ഹെയര്‍കട്ടിനെ നമുക്ക് തല്‍ക്കാലം ധോണി കട്ട് എന്ന് വിളിക്കാം.

dhoni

കണ്ടാല്‍ രോഗം പിടിച്ച പോലെ ആദ്യനോട്ടത്തില്‍ തോന്നുമെങ്കിലും ഇതും ആരാധകരം രസിപ്പിക്കും എന്ന കാര്യത്തില്‍ സംശയേ വേണ്ട. ചെന്നൈ ടീമിന്റെയും ഇന്ത്യന്‍ ടീമിന്റെയും തലയായ ധോണിത്ത് തലയില്‍ പരീക്ഷണം നടത്താന്‍ ഒരു വൈമനസ്യവും ഇല്ല എന്നതാണ് രസകരമായ കാര്യം.

dhoni

ഓസീസ് പര്യടനത്തിന് മുമ്പായി വെള്ളിയാഴ്ചയാണ് ധോണി തന്റെ പുതിയ ലുക്കുമായി ക്യാമറയ്ക്ക് മുന്‍പിലെത്തിയത്. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ചിത്രം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ലുക്കിലല്ല കാര്യം കളിയിലാണ്. വിദേശത്ത് തോല്‍വികളുടെ കാര്യത്തില്‍ റെക്കോര്‍ഡുളള ധോണി ഓസ്‌ട്രേലിയയില്‍ നില മെച്ചപ്പെടുത്തുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.

dhoni4
Story first published: Friday, December 5, 2014, 15:02 [IST]
Other articles published on Dec 5, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+