വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ചെന്നൈയുടെ വിജയരഹസ്യം... ഒടുവില്‍ ഫ്‌ളെമിങ് അതു വെളിപ്പെടുത്തി, പരിശീലകന്‍ പറയുന്നത്

ഫൈനലില്‍ ഹൈദരാബാദിനെ തകര്‍ത്താണ് സിഎസ്‌കെ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്

ചെന്നൈ: ഐപിഎല്ലില്‍ തികച്ചും അപ്രതീക്ഷിതമായിരുന്നു ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ കിരീടവിജയം. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎല്ലിലേക്കു തിരിച്ചെത്തിയ സിഎസ്‌കെയ്ക്ക് ആരും കിരീടസാധ്യത കല്‍പ്പിച്ചിരുന്നില്ല. പക്ഷെ വളരെപ്പെട്ടന്നാണ് ചെന്നൈ മികച്ച ഒത്തിണക്കമുള്ള ടീമായി മാറിയത്.

ഏതെങ്കിലുമൊരു താരത്തെ മാത്രം ആശ്രയിക്കാതെയുള്ള ഗെയിം പ്ലാനും ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായി. ഓരോ മല്‍സരത്തിലും ചെന്നൈക്കു വ്യത്യസ്ത ഹീറോകളായിരുന്നു. ചെന്നൈയുടെ വിജയരഹസ്യത്തെക്കുറിച്ച് ഒടുവില്‍ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് തന്നെ വെളിപ്പെുത്തി.

ധോണി ഇംപാക്ട്

ധോണി ഇംപാക്ട്

ചെന്നൈയുടെ ഈ നേട്ടങ്ങള്‍ക്കെല്ലാം കാരണക്കാരന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയാണെന്ന് ഫ്‌ളെമിങ് ചൂണ്ടിക്കാട്ടി. ധോണിയുടെ മികച്ച ക്യാപ്റ്റന്‍സി തന്നെയാണ് സിഎസ്‌കെയെ മറ്റു ടീമുകളില്‍ നിന്നും വ്യത്യസ്തരാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ടീമിലും താരങ്ങളിലും വലിയ സ്വാധീനമാണ് ധോണിക്കുള്ളത്. താരങ്ങളില്‍ അദ്ദേഹത്തിനുള്ള ഉറച്ച വിശ്വാസം തന്നെയാണ് ടീമിനെ മുന്നോട്ടു നയിച്ചത്. തന്റെ താരങ്ങളില്‍ നിന്നും ഏറ്റവും മികച്ച പ്രകട നം പുറത്തുകൊണ്ടുവരാനുള്ള മിടുക്ക് ധോണിക്കുണ്ട്. ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ് അമ്പാട്ടി റായുഡുവെന്നും ഫ്‌ളെമിങ് വിലയിരുത്തി.

മികച്ച ഗെയിം പ്ലാന്‍

മികച്ച ഗെയിം പ്ലാന്‍

ധോണിയുടെ സാന്നിധ്യത്തോടൊപ്പം മികച്ച ഗെയിം പ്ലാനും ചെന്നൈക്കു ഗുണം ചെയ്തു. ഇത്രയും മികച്ചൊരു ക്യാപ്റ്റന്റെ മിടുക്ക് മുഴുവന്‍ ഉപയോഗിക്കാന്‍ ടീമിനു കഴിഞ്ഞു. ശക്തമായൊരു ഫ്രാഞ്ചൈസിയുടെ പിന്‍ബലവും ടീമിനുണ്ടായിരുന്നുവെനന്നും ഫ്‌ളെമിങ് വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി.
കിരീടവുമായി ചെന്നൈയില്‍ തിരിച്ചെത്തിയ സിഎസ്‌കെ ടീമിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ടീമിനെ വരവേല്‍ക്കാന്‍ നിരവധി ആരാധകര്‍ വിമാനത്താവളത്തില്‍ തടിച്ചു കൂടിയിരുന്നു.

വാട്‌സനെ പ്രശംസിച്ച് കോച്ച്

വാട്‌സനെ പ്രശംസിച്ച് കോച്ച്

ഫൈനലില്‍ അപരാജിത സെഞ്ച്വറിയുമായി ചെന്നൈയുടെ വിജയശില്‍പ്പിയായി മാറിയ ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനെ ഫ്‌ളെമിങ് പ്രശംസിച്ചു. വാട്‌സന്‍ മുമ്പ് ഇതുപോലുള്ള നിരവധി ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ സീസണിലും അദ്ദേഹത്തിന് ഇതാവര്‍ത്തിക്കാന്‍ കഴിയുമോയെന്നാണ് സീസണിനു മുമ്പ് തങ്ങള്‍ ചര്‍ച്ച ചെയ്തത്. കഴിഞ്ഞ ബിഗ് ബാഷ് ലീഗിലെ മികച്ച പ്രകടനം ഞങ്ങളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് വാട്‌സനെ ടീമിന്റെ ഓപ്പണറായി പരീക്ഷിക്കാന്‍ തീരമാനിച്ചത്. ബൗളിങിലും കുറച്ച് ഓവറുകള്‍ നല്‍കാനും തീരുമാനിച്ചിരുന്നതായി ഫ്‌ളെമിങ് വെളിപ്പെടുത്തി.

 ധോണിയുടെ പിന്തുണ

ധോണിയുടെ പിന്തുണ

നേരത്തേ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കാന്‍ വാട്‌സന്‍ നിരവധി തവണ ചെന്നൈയിലത്തിയിട്ടുണ്ട്. മികച്ച പ്രൊഫഷണല്‍ താരങ്ങളിലൊരാളാണ് അദ്ദേഹം. തനിക്കു ചില പോരായ്മകളുണ്ടെന്ന് വാട്‌സന്‍ തിരിച്ചറിഞ്ഞിരുന്നു. ഇതു മറികടക്കാനാണ് അദ്ദേഹം ഇത്തവണ ശ്രമിച്ചത്. ധോണിയുടെ മികച്ച പിന്തുണയും വാട്‌സനു ആത്മവിശ്വാസം നല്‍കി.
ഒടുവില്‍ ബൗളിങില്‍ അദ്ദേഹത്തെ ഈ സീസണില്‍ ചെന്നൈക്ക് ഉപയോഗിക്കേണ്ടിവരിക പോലും ചെയ്തില്ലെന്നും ഫ്‌ളെമിങ് പറഞ്ഞു.

ധോണിക്കും ഫ്‌ളെമിങിനും നന്ദി പറഞ്ഞ് വാട്‌സന്‍

ധോണിക്കും ഫ്‌ളെമിങിനും നന്ദി പറഞ്ഞ് വാട്‌സന്‍

ഈ സീസണില്‍ തന്റെ മികച്ച പ്രകടനത്തിനു വാട്‌സന്‍ നന്ദി പറഞ്ഞത് ക്യാപ്റ്റന്‍ ധോണിയോടും കോച്ച് ഫ്‌ളെമിങിനോടുമാണ്. ഇരുവരുടെയും നിരന്തരമുള്ള പിന്തുണയാണ് തന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചതെന്നു വാട്‌സന്‍ വ്യക്തമാക്കി.
തിരിച്ചടികള്‍ നേരിട്ടപ്പോഴും ക്യാപ്റ്റനും കോച്ചും തന്നിലുള്ള വിശ്വാസം കൈവിട്ടില്ലെന്നും ഇത് കൂടൂതല്‍ ആത്മവിശ്വാസത്തോടെ തിരിച്ചുവരാന്‍ സഹായിച്ചുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഹോംഗ്രൗണ്ട് മാറ്റം

ഹോംഗ്രൗണ്ട് മാറ്റം

തമിഴ്‌നാട്ടില്‍ കത്തിപ്പടര്‍ന്ന കാവേരി പ്രക്ഷോഭങ്ങളെ തുടര്‍ന്ന് സിഎസ്‌കെയുടെ ഒരു ഹോം മാച്ച് മാത്രമാണ് ചെന്നൈില്‍ നടത്തിയത്. മറ്റു ഹോം മാച്ചുകള്‍ക്കെല്ലാം വേദിയായത് പൂനെയായിരുന്നു. ഈ വേദി മാറ്റം ടീമിന് അപ്രതീക്ഷിതമായിരുന്നുവെന്നും അതിനെ അതിജീവിക്കാന്‍ ബുദ്ധിമുട്ടിയെന്നും ഫ്‌ളെമിങ് വിശദമാക്കി.
ചെന്നൈയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ടീം തയ്യാറെടുപ്പ് നടത്തിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി വേദി മാറ്റിയത് ഈ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഹോംഗ്രൗണ്ട് പൂനെയിലേക്കു മാറ്റിയതോടെ അതിനനുസരിച്ച് തന്ത്രങ്ങളിലും മാറ്റം വരുത്തേണ്ടിവന്നു. അനുഭവസമ്പത്താണ് തിരിച്ചടിയെ മറികടക്കാന്‍ ടീമിനെ സഹായിച്ചതെന്നും കോച്ച് ചൂണ്ടിക്കാട്ടി.

 ഒത്തൊരുമയുടെ വിജയം

ഒത്തൊരുമയുടെ വിജയം

ഒന്നോ രണ്ടോ താരങ്ങളല്ല ഈ സീസണല്‍ ചെന്നൈയുടെ കുതിപ്പിനു കരുത്തേകിയത്. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. തങ്ങള്‍ക്ക് ഏറ്റവും വിശ്വാസമുള്ള താരങ്ങളെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു. ജയത്തിലും തോല്‍വിയിലും അവര്‍ ഒറ്റക്കെട്ടായി തന്നെ നിന്നതായും ഫ്‌ളെമിങ് പറഞ്ഞു.

IPL 2018: ജേതാക്കള്‍ക്കും, തോറ്റവര്‍ക്കും, കളിക്കാര്‍ക്കും കേട്ടാല്‍ ഞെട്ടുന്ന സമ്മാനത്തുക
ഹര്‍ഭജന് പകരം കാണ്‍ ശര്‍മ

ഹര്‍ഭജന് പകരം കാണ്‍ ശര്‍മ

ഫൈനലില്‍ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനു പകരം കാണ്‍ ശര്‍മയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം ധോണിയുടേതായിരുന്നുവെന്ന് ഫ്‌ളെമിങ് പറഞ്ഞു. വളരെ കുറച്ച് ഓവറുകള്‍ മാത്രമേ അവസാന ചില മല്‍സരങ്ങളില്‍ ഭാജി ബൗള്‍ ചെയ്തിട്ടുള്ളൂവെന്ന് കാണാം. വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ ലെഗ് സ്പിന്നര്‍ തന്നെ വേണമെന്നതിനാലാണ് ധോണി ഹര്‍ഭജന് പകരം ശര്‍മയുടെ പേര് നിര്‍ദേശിച്ചതെന്നും ഫ്‌ളെമിങ് കൂട്ടിച്ചേര്‍ത്തു.

സലായെ 'ചതിച്ച' റാമോസിന് എട്ടിന്റെ പണി, ഫിഫയ്ക്ക് പരാതി, 100 കോടി നഷ്ടപരിഹാരം നല്‍കണം!!സലായെ 'ചതിച്ച' റാമോസിന് എട്ടിന്റെ പണി, ഫിഫയ്ക്ക് പരാതി, 100 കോടി നഷ്ടപരിഹാരം നല്‍കണം!!

Story first published: Tuesday, May 29, 2018, 11:08 [IST]
Other articles published on May 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X