ധോണിയുടെ റെക്കോഡുകള്‍ മറക്കരുത് അഫ്രീദി
ഇസ്ലമബാദ് : ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിക്കെതിരായ വിമര്‍ശങ്ങള്‍ക്കെതിരെ തുറന്നടിച്ച് പാക് താരം അഫ്രീദി രംഗത്ത്. ബംഗ്ലാദേശ് പരമമ്പരയെ തുടര്‍ന്ന് ധോണിയോടുള്ള സമീപനം അത്യന്തം ഖേദകരമാണെന്ന് മുന്‍ പാക് നായകന്‍ പറഞ്ഞു.ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര നഷ്ടത്തിനു ശേഷം ആരാധകരും മാധ്യമങ്ങളും ധോണിക്കെതിരെ വിമര്‍ശങ്ങള്‍ തൊടുത്ത് വിട്ടിരുന്നു

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രം
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രം കാണുന്ന ഒരു പ്രവണതയാണ് പരാജയത്തിനു ശേഷം ഹീറോകളെ വേട്ടയാടുക എന്നത്

മാധ്യമങ്ങളും പ്രതികള്‍
ശരിയായ ചിത്രം വരച്ചു കാണിക്കാത്ത മാധ്യമങ്ങളും ഇതില്‍ പ്രതികളാണ്.

പ്രകടനം വിലയിരുത്തുന്നില്ല
ഒരു നായകന്റെയോ കളിക്കാരന്റെയോ സമീപകാല പ്രകടനം വിലയിരുത്താതെയാണ് വിമര്‍ശങ്ങള്‍ ഉന്നയിക്കുക

നേട്ടങ്ങള്‍ മറക്കരുത്
വിമര്‍ശിക്കുമ്പോള്‍ മുന്‍കാല നേട്ടങ്ങള്‍ കടി ഓര്‍മ്മപ്പെടുത്ത രീതിയിലാകണം ഇത്തരം വിമര്‍ശങ്ങള്‍.

തീരുമാനത്തിന് മുമ്പ്
ധോണിയുടെ കാര്യത്തില്‍ തീരുമാനത്തിലേക്ക് എടുത്തു ചാടുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ റെക്കോഡിനെ കുറിച്ച് കൂടി ആലോചിക്കൂ.

ധോണിയുടേത് അസാമാന്യമായ പ്രകടനം
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അസാമാന്യമായ പ്രകടനം കാഴ്ചവച്ച ഒരു താരമാണ് ധോണി.
ധോണിയുടെ റെക്കോഡുകള്‍ തന്നെ അദ്ദേഹത്തിനായി സംസാരിക്കും
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications