ടെസ്റ്റ് കഴിഞ്ഞു, ഇനി ഏകദിന പരമ്പര; ധോണിയും ജാദവും രോഹിത്തും വിമാനത്തില്‍

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ആരാധകരെ ആവേശംകൊള്ളിക്കാന്‍ ഏകദിന പരമ്പരയും എത്തുന്നു. ജനുവരി 12ന് സിഡ്‌നിയിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഏകദിന പരമ്പരയ്ക്കില്ലാത്ത ടെസ്റ്റ് താരങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ എംഎസ് ധോണി ഉള്‍പ്പെടെയുള്ളവര്‍ ഓസ്‌ട്രേലിയയിലെത്തും. ധോണിയും, കേദാര്‍ ജാദവും, രോഹിത് ശര്‍മയും ഓസ്‌ട്രേലിയയിലേക്ക് പറക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ഏകദിനത്തിനായുള്ള ഇന്ത്യന്‍ ടീം അംഗങ്ങളെല്ലാം ജനുവരി 8ന് ഓസ്‌ട്രേലിയയില്‍ സജ്ജരാകുമെന്നാണ് കരുതുന്നത്. അമ്പാട്ടി, റായിഡു, യുസ് വേന്ദ്ര ചാഹല്‍, ഖലീല്‍ അഹമ്മദ് തുടങ്ങിയവരും ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ടു. മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്. ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ കൂടിയായിരിക്കും പരമ്പര.

ധോണിക്കും രോഹിത്തിനുമൊപ്പം വിമാനത്തിലാണെന്ന് കേദാര്‍ ജാദവ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ട്വീറ്റ് ചെയ്തിട്ടുണ്ട്. രോഹിത് ശര്‍മ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും കുട്ടി ജനിച്ചതിനെ തുടര്‍ന്ന് അവസാന ടെസ്റ്റിന് മുന്‍പ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ധോണിയാകട്ടെ രണ്ടുമാസത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് വീണ്ടും അന്താരാഷ്ട്ര മത്സരത്തിനൊരുങ്ങുന്നത്. ലോകകപ്പിന് മുന്‍പ് ഫോം വീണ്ടെടുക്കാന്‍ ധോണിക്ക് ഓസ്‌ട്രേലിയന്‍ പരമ്പര തുണയാകുമെന്നാണ് പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications