വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലെ മിന്നും ഫോം... 'സ്ഥാനമാറ്റം' നിര്‍ണായകമായി, വിജയരഹസ്യം വെളിപ്പെടുത്തി ധോണി

ധോണിക്കു കീഴില്‍ ചെന്നൈ ഇത്തവണ ഐപിഎല്ലില്‍ ജേതാക്കളായിരുന്നു

വിജയരഹസ്യം വെളിപ്പെടുത്തി ധോണി | Oneindia Malayalam

മുംബൈ: ക്രിക്കറ്റ് പ്രേമികളെ ഏറെ ആവവേശം കൊള്ളിച്ച ഐപിഎല്ലിന്റെ സീസണുകളിലൊന്നായിരുന്നു ഇത്തവണത്തേത്. രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഐപിഎല്ലിലേക്കു തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍കിങ്‌സ് കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ അത് ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ചു. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനം നടത്തിയാണ് സിഎസ്‌കെ ഒരിക്കല്‍ക്കൂടി വിജയസിംഹാസനമേറിയത്.

ടൂര്‍ണമെന്റില്‍ ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും എംഎസ് ധോണിയുടെ മികച്ച പ്രകടനവും സിഎസ്‌കെയ്ക്കു മുതല്‍ക്കൂട്ടായി. കരിയറിന്റെ തുടക്കകാലത്തെ അനുസ്മരിപ്പിക്കുന്ന വിധം വെടിക്കെട്ട് ബാറ്റിങാണ് അദ്ദേഹം പുറത്തെടുത്തത്. ഐപിഎല്ലില്‍ തന്റെ ഫോമിനു പിന്നിലെ രഹസ്യത്തെക്കുറിച്ച് ധോണി ഒരു ചടങ്ങില്‍ വച്ച് വെളിപ്പടുത്തി.

ബാറ്റിങ് ഓര്‍ഡറിലെ സ്ഥാനമാറ്റം

ബാറ്റിങ് ഓര്‍ഡറിലെ സ്ഥാനമാറ്റം

ബാറ്റിങ് ഓര്‍ഡറില്‍ വരുത്തിയ മാറ്റം തന്റെ ഫോമില്‍ നിര്‍ണായകമായെന്ന് ധോണി പറഞ്ഞു. ബാറ്റിങില്‍ താഴേക്ക് ഇറങ്ങിയാല്‍ അതു തിരിച്ചടിയാവുമെന്ന് തോന്നിയതിനാലാണ് പൊസിഷനില്‍ താന്‍ സ്വയം മാറ്റം വരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമാണ് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ താന്‍ കഠിനാധ്വാനം ആരംഭിച്ചതെന്ന് ധോണി പറഞ്ഞു.

ടൂര്‍ണമെന്റിനു മുമ്പ് തീരുമാനിച്ചു

ടൂര്‍ണമെന്റിനു മുമ്പ് തീരുമാനിച്ചു

ഈ സീസണിലെ ഐപിഎല്‍ ആരംഭിക്കുന്നതിനു മുമ്പ് സിഎസ്‌കെയ്‌ക്കൊപ്പം ഒരു ടീം മീറ്റിങ് കൂടിയിരുന്നു. വിജയതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.
പ്രായം കൂടി വരുന്നതിനാല്‍ ബാറ്റിങില്‍ താഴേക്ക് ഇറങ്ങുകയാണെങ്കില്‍ അത് തിരിച്ചടിയാവുമെന്നു തോന്നി. അതുകൊണ്ടാണ് ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതെന്നും ധോണി വിശദമാക്കി.

ഉത്തരവാദിത്വം ഏറ്റെടുത്തു

ഉത്തരവാദിത്വം ഏറ്റെടുത്തു

ടീമിനെ ജയിപ്പിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്തിയതിലൂടെ താന്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ബാറ്റിങില്‍ താഴേക്കിറങ്ങിയാല്‍ ചിലപ്പോള്‍ അതിനു കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടാണ് നേരത്തേ ക്രീസിലെത്തി മികച്ച ഇന്നിങ്‌സുകള്‍ കളിച്ച് സിഎസ്‌കെയുടെ ജയമുറപ്പിക്കുന്നതു വരെ തുടരാന്‍ താരുമാനിച്ചതെന്നും ധോണി വ്യക്തമാക്കി.
താഴെ നിരയിലുള്ളവര്‍ വരെ ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള ടീമിനെയാണ് ചെന്നൈ തിരഞ്ഞെടുത്തത്. ഇതാണ് തനിക്കു മുന്‍നിരയില്‍ ബാറ്റ് ചെയ്യാന്‍ ആത്മവിശ്വാസം നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റായുഡുവിന്റെ പൊസിഷന്‍

റായുഡുവിന്റെ പൊസിഷന്‍

സിഎസ്‌കെയില്‍ അമ്പാട്ടി റായുഡുവിന്റെ പൊസിഷനായിരുന്നു നാലാം നമ്പര്‍. ഈ പപൊസിഷനില്‍ റായുഡു മികച്ച പ്രകടനം നടത്തുകയും ചെയ്തു. അദ്ദേഹം ഉജ്ജ്വല ഫോമില്‍ തുടരുന്നതിനാല്‍ നാലാം നമ്പര്‍ സ്ഥാനം തനിക്കു വിട്ടുകൊടുക്കേണ്ടിവന്നു.
എന്നാല്‍ ടീമിന്റെ ആവശ്യമനുസരിച്ച് ചില മല്‍സരങ്ങളില്‍ റായുഡു ബാറ്റിങില്‍ താഴേക്ക് ഇറങ്ങിയപ്പോള്‍ താന്‍ നാലാം നമ്പര്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നുവെന്നും ധോണി പറഞ്ഞു.

അഗ്രസീവായി കളിക്കാന്‍ കഴിഞ്ഞു

അഗ്രസീവായി കളിക്കാന്‍ കഴിഞ്ഞു

ബാറ്റിങ് പൊസിഷനില്‍ മുന്നിലേക്ക് ഇറങ്ങിയതാണ് കൂടുതല്‍ അഗ്രസീവായി കളിക്കാന്‍ തന്നെ സഹായിച്ചതെന്നു ധോണി വെളിപ്പെടുത്തി. താന്‍ ഔട്ടായാലും മികച്ച താരങ്ങള്‍ ബാറ്റിങില്‍ ഇറങ്ങാന്‍ ഉണ്ടെന്നതാണ് ആത്മവിശ്വാസം നല്‍കിയത്.
എങ്കിലും വാട്‌സന്‍, റായുഡു, റെയ്‌ന, ബ്രാവോ എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് ലൈനപ്പിനെ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞതായി തോന്നുന്നില്ല. താനടക്കം ടീമിലെ എല്ലാവരും ടൂര്‍ണമെന്റില്‍ സ്‌കോര്‍ ചെയ്തതായും ധോണി കൂട്ടിച്ചേര്‍ത്തു.

സഞ്ജു മാത്രമല്ല, യോ യോ ടെസ്റ്റില്‍ വീണവര്‍ ഇനിയുമുണ്ട്... യുവരാജ്, റെയ്‌ന!! ഈ നിര കേട്ടാല്‍ ഞെട്ടുംസഞ്ജു മാത്രമല്ല, യോ യോ ടെസ്റ്റില്‍ വീണവര്‍ ഇനിയുമുണ്ട്... യുവരാജ്, റെയ്‌ന!! ഈ നിര കേട്ടാല്‍ ഞെട്ടും

ഇന്ത്യ ദി ഗ്രേറ്റ്.. സമാനതകളില്ലാത്ത റെക്കോര്‍ഡ്, ഒപ്പമെത്താന്‍ ആരും നോക്കേണ്ട!! ധോണിയും ലിസ്റ്റില്‍ ഇന്ത്യ ദി ഗ്രേറ്റ്.. സമാനതകളില്ലാത്ത റെക്കോര്‍ഡ്, ഒപ്പമെത്താന്‍ ആരും നോക്കേണ്ട!! ധോണിയും ലിസ്റ്റില്‍

Story first published: Tuesday, June 12, 2018, 12:48 [IST]
Other articles published on Jun 12, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X