ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
മെല്‍ബണ്‍: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍ എന്ന് പോലും വിശേഷിപ്പിക്കപ്പെടുന്ന മഹേന്ദ്ര സിങ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അപ്രതീക്ഷിതമായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. ബിസിസിഐ ആണ് വാര്‍ത്ത പുറത്ത് വിട്ടത്.
ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടെസ്റ്റ് പരന്പരക്കിടെയാണ് ധോണിയുടെ പ്രഖ്യാപനം. മൂന്നാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതോടെ പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് വാര്‍ത്ത പുറത്ത് വന്നത്.
പരമ്പരയില്‍ ഒരു മത്സരം കൂടി ബാക്കി നില്‍ക്കുന്നുണ്ട്. ഈ കളിയില്‍ വിരാട് കോലി ഇന്ത്യയെ നയിക്കും.

മികച്ച ക്യാപ്റ്റന്‍
ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ ആളാണ് ധോണി. ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിച്ചത് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ്.

മൂന്ന് കിരീടങ്ങളും
ഐസിസിയുടെ കീഴിലുള്ള മൂന്ന് പ്രധാന കിരീടങ്ങളും ഉയര്‍ത്തിയ ക്യാപ്റ്റനെന്ന ഖ്യാതിയും ധോണിക്ക് മാത്രം അര്‍ഹതപ്പെട്ടതാണ്.

ക്യാപ്റ്റന്‍ കൂള്‍
ഏത് പ്രതിസന്ധി ഘട്ടത്തിലും സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയനാകാത്ത ക്യാപ്റ്റനായിരുന്നു ധോണി. അതുകൊണ്ട് തന്നെ ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണം ധോണിക്ക് ചാര്‍ത്തിക്കിട്ടി.

അരങ്ങേറ്റം
2005 ഡിസംബറില്‍ ശ്രീലങ്കക്കെതിരെ ചെന്നൈയില്‍ നടന്ന മത്സരത്തിലായിരുന്നു ധോണിയുടെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം. 2004 ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍
ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയാണ് ധോണി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications